'ബജ്രംഗി ഭായിജാന്‍'പ്രചോദനമായി ഇന്ത്യന്‍ യുവതിയുടെ ബന്ധുക്കളെ കണ്ടെത്താന്‍ പാക് യുവാക്കള്‍
കറാച്ചി: ഇന്ത്യന്‍ ചിത്രമായ ബജ്രംഗി ഭായിജാനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പാകിസ്താനില്‍ അകപ്പെട്ടുപോയ ബധിരയും മൂകയുമായ ഇന്ത്യന്‍ യുവതിയുടെ ബന്ധുക്കളെ കണ്ടെത്താന്‍ പാക് യുവാക്കളുടെ ശ്രമം. 15 വര്‍ഷം മുന്‍പ് പാകിസ്താനില്‍ ഒറ്റപ്പെട്ടുപോയ ഗീതയെന്ന് വിളിയ്ക്കുന്ന യുവതിയെ ഇന്ത്യയിലുള്ള ബന്ധുക്കളുടെ അടുത്തെത്തിയ്ക്കാനുള്ള ശ്രമമാണ് പാകിസ്താന്‍ യുവാക്കള്‍ നടത്തുന്നത്.
മനുഷ്യാവകാശ പ്രവര്‍ത്തകനും മുന്‍ മന്ത്രിയുമായ അന്‍സര്‍ ബൂര്‍ണി ഉള്‍പ്പടെയുള്ളവര്‍ ഗീതയെ നാട്ടിലെ ബന്ധുക്കളുടെ അടുത്തെത്തിയ്ക്കുന്നതിന് വേണ്ടി പറയുന്നു. സല്‍മാന്‍ നായകനായ ബജ്രംഗി ഭായിജാനില്‍ ഇന്ത്യയില്‍ ഒറ്റപ്പെട്ടുപോകുന്ന പാക് ബാലികയുടെ കഥയാണ ്പറയുന്നത്. ബധിരയും മൂകയുമായ പെണ്‍കുട്ടിയായി വേഷമിട്ടത് ഹര്‍ഷാലിയാണ്

സിനിമയില്‍
ഇന്ത്യയില്‍ ഒറ്റപ്പെട്ടു പോകുന്ന പാകിസ്താനി പെണ്‍കുട്ടിയെ അവളുടെ നാട്ടിലെത്തിയ്ക്കാന്‍ ഇന്ത്യന്‍ യുവാവ് നടത്തുന്ന ശ്രമമാണ് ബജ്രംഗി ഭായിജാന്‍

സിനിമ
പാകിസ്താനില്‍ കഴിഞ്ഞ 15 വര്‍ഷമായി ഒറ്റപ്പെട്ട് കഴിയുന്ന ബധിരയും മൂകയുമായ ഇന്ത്യന്‍ യുവതിയെ നാട്ടിലെത്തിയ്ക്കാനുളള ശ്രമമാണ് പാകിസ്താനിലെ സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നിന്നും വന്ന ട്രെയിനില്‍ ലാഹോറില്‍ വച്ചാണ് ഗീതയെ കണ്ടെത്തുന്നത്

എധി ഫൗണ്ടേഷന്‍
കറാച്ചി ആസ്ഥാനമായുള്ള എധി ഫൗണ്ടേഷന്‍ എന്ന ജീവകാരുണ്യ സംഘടനയാണ് ഗീതയെ സംരക്ഷിയ്ക്കുന്നത്.

ഇങ്ങനെ
എധി ഫൗണ്ടേഷന്‍ ്‌സഥാപകന്‍ അബ്ദുള്‍ സത്താര്‍ എധിയുടെ ഭാര്യ ബില്‍ക്വീസ് എധിക്കൊപ്പമാണ് ഗീത കഴിയുന്നത്. സ്വന്തം നാട്ടില്‍ 7 സഹോദരങ്ങള്‍ ഉണ്ടെന്നാണ് ഗീത പറയുന്നത്. നാട്ടിലേയ്ക്ക് വിമാനത്തില്‍ മടങ്ങണമെന്ന് പറയുന്ന ഗീത പലപ്പോഴും നിരാശമൂലം കരയാറുണ്ട്. താമസ സ്ഥലത്ത് സജ്ജീകരിച്ച ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയുമായി കഴിയുകയാണ് തികഞ്ഞ ഭക്തയായ ഗീത

ഒരിയ്ക്കല്‍ കൂടി
ദലൈലാമയെ കാണുന്നതിനായി പാക് മനുഷ്യാവകാശപ്രവര്‍ത്തകന്‍ അന്‍സര്‍ ബുര്‍ണി ഇന്ത്യയിലെത്തുന്നുണ്ട്. ഈ സമയത്ത് ഗീതയുടെ ബന്ധുക്കളെ കണ്ടെത്താന്‍ ശ്രമം നടത്തും












Click it and Unblock the Notifications