കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാണംകെട്ട് ഓസ്ട്രേലിയ! പന്ത് ചുരണ്ടലിൽ സർക്കാരും ഇടപെടുന്നു; കർശന നടപടി വേണമെന്ന് പ്രധാനമന്ത്രി...

ഓസ്ട്രേലിയൻ താരങ്ങൾ പന്തിൽ കൃത്രിമം കാണിച്ച സംഭവം ഞെട്ടിപ്പിക്കുന്നതും നിരാശയുണ്ടാക്കുന്നതുമാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കോ ടേൺബുൾ പ്രതികരിച്ചു.

Google Oneindia Malayalam News

സിഡ്നി/കേപ്ടൗൺ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് മത്സരത്തിനിടെ ഓസ്ട്രേലിയൻ താരങ്ങൾ പന്തിൽ കൃത്രിമം കാണിച്ച സംഭവം വൻ വിവാദമാകുന്നു. രാജ്യത്തിന്റെ അന്തസിന് കളങ്കമുണ്ടാക്കിയ സംഭവത്തിൽ താരങ്ങൾക്കെതിരെ നടപടി വേണമെന്ന് ഓസ്ട്രേലിയൻ സർക്കാർ ക്രിക്കറ്റ് ഓസ്ട്രേലിയയോട് ആവശ്യപ്പെട്ടു.

ഓസ്ട്രേലിയൻ താരങ്ങൾ പന്തിൽ കൃത്രിമം കാണിച്ച സംഭവം ഞെട്ടിപ്പിക്കുന്നതും നിരാശയുണ്ടാക്കുന്നതുമാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കോ ടേൺബുൾ പ്രതികരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സ്റ്റീവ് സ്മിത്ത് ഉൾപ്പെടെയുള്ള താരങ്ങൾക്കെതിരെ അനുയോജ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ക്രിക്കറ്റ് ഓസ്ട്രേലിയ ചെയർമാൻ ഡേവിഡ് പീവറിനോട് ആവശ്യപ്പെട്ടു.

cricketaustralia

ഓസ്ട്രേലിയൻ സ്പോർട്സ് കമ്മീഷനും പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്. ഇതിനുപുറമേ ഓസീസ് ടീം രാജ്യത്തെ വഞ്ചിച്ചുവെന്ന് ആരോപിച്ച് ആരാധകരും രംഗത്തെത്തി. അതേസമയം, സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായും ഉടൻതന്നെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് വിവാദമായ സംഭവമുണ്ടായത്. പന്ത് ഫീൽഡ് ചെയ്ത ഓസ്ട്രേലിയൻ താരം കാമറൂൺ ബാൻക്രോഫ്റ്റ് സാൻഡ് പേപ്പർ ഉപയോഗിച്ച് പന്ത് ചുരണ്ടിയാണ് കൃത്രിമം കാണിച്ചത്. ഇത് അമ്പയറുടെ ശ്രദ്ധയിൽപ്പെട്ടതോടെ ദൃശ്യങ്ങൾ പരിശോധിച്ച് ബാൻക്രോഫ്റ്റിനെ വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തും കാമറൂൺ ബാൻക്രോഫ്റ്റും തെറ്റ് ഏറ്റുപറഞ്ഞത്. ടീമംഗങ്ങൾ അറിഞ്ഞുകൊണ്ടാണ് ബാൻക്രോഫ്റ്റ് പന്തിൽ കൃത്രിമം കാണിച്ചതെന്നും, എങ്ങനെയും മത്സരം ജയിക്കാൻ വേണ്ടിയാണ് ഇതു ചെയ്തതെന്നും സ്റ്റീവ് സ്മിത്ത് പിന്നീട് പറഞ്ഞിരുന്നു.

സീരിയൽ നടിക്കായി മത്സരഫലം അട്ടിമറിച്ചു! കേരള സർവകലാശാല കലോത്സവ വേദിയിൽ പ്രതിഷേധം... സീരിയൽ നടിക്കായി മത്സരഫലം അട്ടിമറിച്ചു! കേരള സർവകലാശാല കലോത്സവ വേദിയിൽ പ്രതിഷേധം...

ആഫ്രിക്കന്‍ ആധിപത്യം... ദക്ഷിണാഫ്രിക്കയുടെ ലീഡ് 300ലേക്ക്, ഓസീസ് പരുങ്ങലില്‍

''മാറ് തുറന്നിട്ട മൂന്നെണ്ണത്തിന്റെ കൂടെയല്ല കേരളത്തിലെ മൂന്നു കോടി ജനങ്ങളെന്ന് ഓർത്തിരിക്കണം''... ''മാറ് തുറന്നിട്ട മൂന്നെണ്ണത്തിന്റെ കൂടെയല്ല കേരളത്തിലെ മൂന്നു കോടി ജനങ്ങളെന്ന് ഓർത്തിരിക്കണം''...

English summary
ball tampering controversy;australian government asked prompt action against players.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X