കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ നിന്നും സ്വാതന്ത്യം വേണം, മോദിയും ട്രംപും സഹായിക്കണം, ഹൂസ്റ്റണിൽ പ്രതിഷേധം

Google Oneindia Malayalam News

ഹൂസ്റ്റണ്‍: പാകിസ്താനില്‍ നിന്നും സ്വാതന്ത്യം ആവശ്യപ്പെട്ട് അമേരിക്കയിലെ ഹൂസ്റ്റണില്‍ പ്രതിഷേധം. ബലൂചിസ്ഥാന്‍, സിന്ധ്, പഷ്‌തോ പ്രവിശ്യകളിലുളളവരാണ് പാകിസ്താനില്‍ നിന്നും സ്വാതന്ത്ര്യം വേണം എന്ന ആവശ്യം ഉന്നയിച്ച് പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. സ്വാതന്ത്ര്യം നേടുന്നതിന് ഇന്ത്യയുടേയും അമേരിക്കയുടേയും സഹായം വേണം എന്നാണ് ഈ മേഖലയില്‍ നിന്നുളളവരുടെ ആവശ്യം. ഹൂസ്റ്റണില്‍ ഹൗഡി മോദി എന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും പങ്കെടുക്കുന്നുണ്ട്.

ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തിലാണ് പരിപാടി. അമേരിക്കയില്‍ താമസക്കാരായ പ്രതിഷേധക്കാര്‍ മോദിയേയും ട്രംപിനേയും കണ്ട് പാകിസ്താനില്‍ നിന്നുളള മോചനത്തിന് സഹായം അഭ്യര്‍ത്ഥിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

pak

കശ്മീരിലെ പ്രത്യേക പദവി നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് ശേഷം ബലൂചിസ്ഥാന്‍ അടക്കമുളള പ്രദേശങ്ങളില്‍ പാകിസ്താനില്‍ നിന്നും സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കൊണ്ടുളള പ്രതിഷേധങ്ങള്‍ ശക്തിയാര്‍ജ്ജിച്ചിരുന്നു. ഈ മേഖലയില്‍ നിന്നുളള ജനങ്ങളുടെ സ്വാതന്ത്ര്യം എന്ന ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്. നിരന്തരമായി ഇവര്‍ പാകിസ്താന് എതിരെ പ്രതിഷേധം ഉയര്‍ത്തുന്നവരാണ്.

ഇവര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ കണ്ട് സഹായം അഭ്യര്‍ത്ഥിക്കുന്നത് പാകിസ്താനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. പാകിസ്താന്റെ ഭാഗത്ത് നിന്നും ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് തങ്ങല്‍ നേരിടുന്നത് എന്ന് ഇവര്‍ ആരോപിക്കുന്നു. ഹൗഡി മോദി പരിപാടി നടക്കുന്ന ഹൂസ്റ്റണിലെ വേദിക്ക് സമീപം പ്ലക്കാര്‍ഡുകളും ബാനറുകളുമായി ഇവര്‍ തങ്ങളുടെ പ്രതിഷേധം ലോകത്തെ അറിയിക്കുകയാണ്.

English summary
Baloch, Sindhi, Pashto groups demand freedom from Pakistan, asks Modi to help
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X