കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം നേടണം, ഇന്ത്യന്‍ സഹായം തേടി ബലുചിസ്താന്‍!! നന്ദിയുണ്ടെന്ന്...

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനില്‍ നിന്ന് സ്വതന്ത്രമാകാന്‍ ഇന്ത്യയുടെ സഹായം തേടി ബലൂചിസ്താന്‍. ഇന്ത്യ 73ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോഴാണ് ബലൂചുകളുടെ ആവശ്യം. ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുള്ളത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന ബലൂച് നേതാക്കള്‍ കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ പുലര്‍ത്തുന്ന താല്‍പ്പര്യം ബലൂചുകളുടെ കാര്യത്തില്‍ ഇല്ലെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.

ദില്ലിയിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര; സുരക്ഷ ഉറപ്പാക്കാൻ, യാത്രാ സൗജന്യം ഒക്ടോബർ 29 മുതൽ!ദില്ലിയിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര; സുരക്ഷ ഉറപ്പാക്കാൻ, യാത്രാ സൗജന്യം ഒക്ടോബർ 29 മുതൽ!

എന്റെ ഇന്ത്യക്കാരായ സഹോദരീ സഹോദരന്മാര്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നതായും കഴിഞ്ഞ 70 വര്‍ഷം മുമ്പ് നേടിയ വിജയത്തില്‍ ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാം. ഇന്ന് ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് അഭിമാനമാണ്. ഇന്ത്യയുടെ ഐക്യധാര്‍ഢ്യത്തിനും സഹായത്തിനും ബലൂചുകള്‍ക്ക് നന്ദിയുണ്ട്. ഞങ്ങള്‍ക്ക് വേണ്ടത് നിങ്ങള്‍ സ്വതന്ത്ര ബലൂചിസ്ഥാന് വേണ്ടി ശബ്ദമുയര്‍ത്തുകയാണ്

 ഞങ്ങള്‍ക്കായി ശബ്ദമുയര്‍ത്തണം

ഞങ്ങള്‍ക്കായി ശബ്ദമുയര്‍ത്തണം


എന്റെ ഇന്ത്യക്കാരായ സഹോദരീ സഹോദരന്മാര്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നതായും കഴിഞ്ഞ 70 വര്‍ഷം മുമ്പ് നേടിയ വിജയത്തില്‍ ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാം. ഇന്ന് ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് അഭിമാനമാണ്. ഇന്ത്യയുടെ ഐക്യധാര്‍ഢ്യത്തിനും സഹായത്തിനും ബലൂചുകള്‍ക്ക് നന്ദിയുണ്ട്. ഞങ്ങള്‍ക്ക് വേണ്ടത് നിങ്ങള്‍ സ്വതന്ത്ര ബലൂചിസ്ഥാന് വേണ്ടി ശബ്ദമുയര്‍ത്തുകയാണ്. ഞങ്ങള്‍ക്ക് അവരുടെ പിന്തുണ വേണമെന്ന വാക്കുകളോടെയാണ് ബലൂചുകളുടെ പ്രതികരണം അവസാനിക്കുന്നത്.

ബലൂചിസ്താന്‍

ബലൂചിസ്താന്‍

പാകിസ്താനിലെ ദക്ഷിണ പശ്ചിമ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന പ്രവിശ്യയാണ് ബലൂചിസ്താന്‍. 1948 മുതല്‍ പാക് അധീനതയില്‍ നിന്ന് മോചനം ആഗ്രഹിക്കുന്ന ഭൂപ്രദേശം കൂടിയാണിത്. 1947 ആഗസ്റ്റ് 11ന് ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ചെന്നാണ് ബലൂചുകള്‍ പറയുന്നത്. പ്രകൃതിദത്ത ഇന്ധന നിക്ഷേപത്താല്‍ സമ്പുഷ്ടമായ ഈ ഭൂപ്രദേശത്ത് ചൈനയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇന്ധനപദ്ധതികള്‍, ആധുനിക ഗതാഗത ശ‍ൃംഖല, സെസ് എന്നിവയാണ് ചൈന പാക് സാമ്പത്തിക ഇടനാഴിക്ക് കീഴില്‍ നിര്‍മാണം നടക്കുന്നത്.

 ഔദ്യോഗിക അംഗീകാരം

ഔദ്യോഗിക അംഗീകാരം

ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ എല്ലാത്തരത്തിലും ബലൂചിസ്താനെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ബലൂച് ആക്ടിവിസ്റ്റായ അഷ്റ ഫ് ഷെര്‍ജാന്‍ ഇന്ത്യയോട് ആവശ്യപ്പെടുന്നത്. ഇന്ത്യക്കാരായ എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും സ്വാതന്ത്ര്യ ദിനാംശകള്‍ അറിയിച്ച അദ്ദേഹം ബലൂചിസ്താനെ എല്ലാതരത്തിലും ഉയര്‍ത്തിക്കൊണ്ടുവരണമെന്ന അപേക്ഷയാണ് ഇന്ത്യയ്ക്ക് മുമ്പാകെ വെച്ചിട്ടുള്ളത്. ബലൂചിസ്താനിലെ ജനങ്ങള്‍ പാകിസ്താനില്‍ നിന്നും പാക് സൈന്യത്തില്‍ നിന്നായി അനുഭവിക്കുന്നത് കൂട്ടക്കുരുതിയാണ്. ബലൂചിസ്താന്‍ ചോര ചിന്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ശബ്ദമില്ലാത്തവരുടെ ശബ്ദമാകണം

ശബ്ദമില്ലാത്തവരുടെ ശബ്ദമാകണം

ഇന്ത്യ ശബ്ദമില്ലാത്തവരുടെ ശബ്ദമാകണമെന്ന അഭ്യര്‍ത്ഥനയും ബലൂച് നേതാവ് മുന്നോട്ടുവെക്കുന്നു. ഭാരത് മാതാ വിളികളോടെയാണ് ബലൂച് നേതാവ് തന്റെ ആഹ്വാനം അവസാനിപ്പിക്കുന്നത്. ആഗസ്റ്റ് 14നാണ് പാകിസ്താന്‍ സ്വാതന്ത്ര്യ ദിനം ആചരിക്കുന്നത്. ഇന്തയോടുള്ള പ്രതിഷേധമെന്നോണം കശ്മീര്‍ ഐക്യധാര്‍ഢ്യ ദിനമാണ് ആചരിച്ചത്. ഇന്ത്യാ ഗവണ്‍മെന്റ് ജമ്മുകശ്മീരിന് നല്‍കിവന്നിരുന്ന പ്രത്യേക പദവി റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് നീക്കം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സര്‍ക്കാര്‍ ജമ്മു കശ്മീരിലെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു.

 ഞങ്ങളുടെ അവകാശങ്ങളെവിടെ?

ഞങ്ങളുടെ അവകാശങ്ങളെവിടെ?

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ നടപടി സ്വീകരിക്കണമെന്നാണ് പാകിസ്താന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ബലൂചിസ്താനിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പരാമര്‍ശിക്കാതെയാണ് നീക്കമെന്നും ബലൂചുകള്‍ ചൂണ്ടിക്കാണിക്കുന്നു. മനുഷ്യാവകാശ സംഘടനകള്‍ ഇതിനകം തന്നെ ബലൂചിസ്താനിലെ സംഭവ വികാസങ്ങളെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തിന് മുമ്പാകെ തുറന്നു കാണിച്ചിരുന്നു.

English summary
Balochistan seeks help from India to free from Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X