താടിയിൽ ഖുത്തബ്മിനാര്‍ പണിയണ്ട, അനിസ്ലാമികം, പിഴയും കിട്ടും!!
പുതുതായി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ സാഹസങ്ങള്‍ക്ക് മുതിരുന്ന ബാര്‍ബർമാരില്‍ നിന്നും വൻതോതിൽ പിഴ ഈടാക്കും
ക്വറ്റ: താടിയിൽ പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി ബലൂചിസ്താൻ. ബലൂചിസ്താനിലെ ഖരൺ ജില്ലിയിലാണ് ഇത്തരത്തിൽ സ്റ്റൈലിഷ് താടികള്‍ക്ക് വിലക്കുള്ളത്. പുതുതായി പുറത്തിറക്കിയ ഉത്തരവിൽ സാഹസങ്ങള്‍ക്ക് മുതിരുന്ന ബാര്‍ബർമാരില്‍ നിന്നും വൻതോതിൽ പിഴ ഈടാക്കും.
താടിയില്‍ പുതിയ പരീക്ഷണങ്ങൾ നടത്തുന്നതും സ്റ്റൈലുകൾ പ്രയോഗിക്കുന്നത് അനിസ്ലാമികമാണെന്ന് ചൂണ്ടിക്കാണിക്കുന്ന ഇസ്ലാമിക് പണ്ഡിതന്മാർ ഇത്തരത്തിൽ താടി വെട്ടാൻ തുനിയുന്ന ബാർബർമാർക്ക് കർശന താക്കീതാണ് നൽകിയിട്ടുള്ളത്. താടി ലളിതമായി സൂക്ഷിക്കാനും ഡിസൈനുകൾ പാടില്ലെന്നുമാണ് മതപണ്ഡിതരുടെ നിര്‍ദേശം. ഖരൺ ജില്ലാ അസിസ്റ്റന്‍റ് കമ്മീഷണർ മുഹമ്മദ് ഭക്ഷ് സജിദിയെ ഉദ്ധരിച്ച് പാക് ദിനപത്രം എക്സ്പ്രസ് ട്രിബ്യൂണാണ് റിപ്പോർട്ട് ചെയ്യുന്നത്. പുതുതായി പുറത്തിറക്കിയ ഉത്തരവിന്റെ പകർപ്പ് ഡെപ്യൂട്ടി കമ്മീഷണർ ഉള്‍പ്പെടെ എല്ലാ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും അയച്ചുനൽകിയിട്ടുണ്ട്.

പ്രദേശത്തെ മൗലാനാ ഇത്തരത്തില്‍ ഫാഷൻ അനുസരിച്ച് വെട്ടിയിട്ടുള്ളതിനെക്കുറിച്ച് പരാതി നല്‍കിയെന്നും അതിനെത്തുടർന്നാണ് പുതിയ വിജ്ഞാപനമെന്നുമാണ് അസിസ്റ്റന്റ് കമ്മീഷണർ സജ്ദിയുടെ പക്ഷം. എന്നാൽ ഇത്തരം ഉത്തരവുകള്‍ പുറത്തിറക്കാന്‍ നിയമമില്ലെന്ന് കാണിച്ചുള്ള സര്‍ക്കാർ ഇടപെടലിനെ തുടർന്ന് വിജ്ഞാപനം പിൻവലിക്കുകയും ചെയ്തു. വിവാദ നടപടിയെത്തുടർന്ന് അടുത്ത ദിവസം തന്നെ സജ്ദിയെ ഖരണിൽ നിന്ന് വാഷുക്കിലേയ്ക്ക് സ്ഥലം മാറ്റുകയും ചെയ്തു. നേരത്തെ ബലൂചിസ്താനിലെ ഒര്‍മറയിലും സ്റ്റൈലിഷ് താടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications