കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ഗ്ഗീയതയുടെ പേരില്‍ അമേരിയ്ക്ക ഇന്ത്യയെ പരിഹസിയ്ക്കണ്ട... ബാള്‍ട്ടിമോറിലേയ്ക്ക് നോക്കൂ

  • By Soorya Chandran
Google Oneindia Malayalam News

ബാള്‍ട്ടിമോര്‍: ഇന്ത്യയെ വര്‍ഗ്ഗീയതുടെ പേരില്‍ പരിഹസിയ്ക്കുകയും വിമര്‍ശിയ്ക്കുകയും ചെയ്യുന്നവരാണ് അമേരിയ്ക്കക്കാര്‍. ജനാധിപത്യവും പൗരാവകാശവും തങ്ങളുടെ നാട്ടിലുള്ള് പോലെ ലോകത്ത് വേറെ അവിടേയും ഇല്ലെന്നാണ് അവകാശവാദം. എന്നാല്‍ ഇതാണോ നിങ്ങളുടെ ജനാധിപത്യരീതി എന്ന് ബാള്‍ട്ടിമോര്‍ സംഭവം അമേരിയ്ക്കക്കാരോട് ചോദിക്കുന്നു.

കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങിയതിന് ശേഷമാണ് അമേരിയ്ക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വര്‍ഗ്ഗീയതയുടെ പേരില്‍ ഇന്ത്യയെ വിമര്‍ശിച്ചത്. ഇപ്പോള്‍ ബാള്‍ട്ടിമോറിനെ കുറിച്ച് അദ്ദേഹത്തിന് എന്താണ് പറയാനുള്ളത്?

Baltimore Riots

വര്‍ണവെറിയുടെ കാലം അമേരിയക്കയില്‍ ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നാണ് ബാള്‍ട്ടിമോര്‍ സംഭവം തെളിയിക്കുന്നത്. മനസ്സില്‍ വംശീയതനുരഞ്ഞപ്പോള്‍ കൊല്ലപ്പെട്ടത് അഫ്രോ-അമേരിക്കക്കാരനായ ഫ്രെഡ്ഡി ഗ്രോ എന്ന യുവാവായിരുന്നു. തുടര്‍ന്നാണ് ബാള്‍ട്ടിമോറില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.

പോലീസ് കസ്റ്റഡിയില്‍ വച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ട ഫ്രെഡ്ഡി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ആഫ്രിക്കന്‍ വംശജര്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയപ്പോള്‍ അത് വന്‍ സംഘര്‍ഷത്തിലേയ്ക്കും അതിക്രമങ്ങളിലേയ്ക്കും നീങ്ങി.

ഒടുവില്‍ മെരിലാന്റ് ഗവര്‍ണര്‍ ബാള്‍ട്ടിമോറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 25 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. 16 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടും ഉണ്ട്.

അമേരിക്കയില്‍ ഇത് പുത്തന്‍ സംഭവം ഒന്നും അല്ല. ഫെര്‍ഗൂസനില്‍ കഴിഞ്ഞ വര്‍ഷം സമാനമായ രീതിയില്‍ കലാപം ഉണ്ടായിരുന്നു. കറുത്ത വര്‍ഗ്ഗക്കാരനായ ആണ്‍കുട്ടിയെ പോലീസുകാരന്‍ വെടിവച്ച് കൊന്നതായിരുന്നു അന്ന് പ്രശ്‌നം. കുറ്റക്കാരനായ പോലീസ് ഉദ്യോഹഗസ്ഥനെ കുറ്റ വിമുക്തനാക്കിയപ്പോള്‍ ആഫ്രിക്കന്‍ വംശജര്‍ തെരുവിലിറങ്ങി.

English summary
Defiant protesters squared off with police well after a citywide curfew went into effect in Baltimore on Tuesday night. Authorities, city leaders and fellow residents appealed for calm a day after the city devolved into chaos.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X