കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി സ്വയംഭോഗം' വേണ്ടെന്ന് സര്‍ക്കാര്‍..!! 500ലധികം പോണ്‍സൈറ്റുകള്‍ക്ക് മണിച്ചിത്രപ്പൂട്ട് !

പോണ്‍ സൈറ്റുകള്‍ക്ക് പൂട്ട് . 500ലധികം പോണ്‍ സൈറ്റുകള്‍ ബംഗ്ലാദേശില്‍ നിരോധിക്കുന്നു.

Google Oneindia Malayalam News

ധാക്ക :അശ്ലീല ചിത്രങ്ങളും വീഡിയോകളും കണ്ട് വഴിതെറ്റിപ്പോകുന്ന രാജ്യത്തെ ജനങ്ങളെ നേരെയാക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ബംഗ്ലാദേശ് സര്‍ക്കാര്‍. പോണ്‍സൈറ്റുകള്‍ കാണണമെങ്കില്‍ ഇനി ബംഗ്ലാദേശുകാര്‍ കുറച്ച് കഷ്ടപ്പെടേണ്ടി വരും.

പോണ്‍സൈറ്റുകള്‍ക്ക് താഴിടാനുള്ള നീക്കത്തിലാണ് ബംഗ്ലാദേശ് സര്‍ക്കാര്‍. അഞ്ഞൂറിലധികം പോണ്‍ സൈറ്റുകളെയാണ് സര്‍ക്കാര്‍ ലക്ഷ്യം വെച്ചിരിക്കുന്നത്. നിരോധനത്തിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

പട്ടിക റെഡി

രാജ്യത്ത് ആളുകള്‍ ഏറ്റവും കൂടുതല്‍ കാണുന്ന 500 പോണ്‍സൈറ്റുകളുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കി. ഇവയില്‍ മിക്കതും രാജ്യത്തിനകത്ത് തന്നെയുള്ളവര്‍ നടത്തുന്ന സൈറ്റുകളാണ്.

പൂട്ടിത്തുടങ്ങി

നിരോധിക്കേണ്ട പോണ്‍സൈറ്റുകളുടെ പട്ടിക ബംഗ്ലാദേശ് ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി കമ്മീഷന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് കൈമാറിക്കഴിഞ്ഞു. പ്രമുഖ ഇന്റര്‍നെറ്റ് സേവനദാതാക്കളും ഓപ്പറേറ്റേഴ്‌സും സൈറ്റുകള്‍ക്ക് പൂട്ടിടാനുള്ള പണിയും തുടങ്ങി.

ഇത് സാംപിള്‍

ഇത് തുടക്കം മാത്രമാണെന്നാണ് ബംഗ്ലാദേശിലെ ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി തരാന ഹലിം പറയുന്നത്. പോണ്‍സൈറ്റുകള്‍ പൂര്‍ണമായും ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ തുടക്കമെന്ന നിലയിലാണ് ആഭ്യന്തര സൈറ്റുകള്‍ക്ക് പിടിവീണിരിക്കുന്നത്. അശ്ലീല വീഡിയോകള്‍, ചിത്രങ്ങള്‍ എന്നിവയെല്ലാം നിരോധിക്കപ്പെടും.

വിദേശികള്‍ക്കും പൂട്ട് വീഴും

20 ശതമാനം പോണ്‍സൈറ്റുകള്‍ മാത്രമാണ് രാജ്യത്തിനകത്ത് നിന്നും പ്രവര്‍ത്തിക്കുന്നത്. ബാക്കി എഴുപത് മുതല്‍ എണ്‍പത് ശതമാനം വരെയുള്ള പോണ്‍സൈററുകള്‍ രാജ്യത്തിന് പുറത്ത് നിന്നും പ്രവര്‍ത്തിപ്പിക്കുന്നവയാണ്. ഘട്ടം ഘട്ടമായി ഇവയും നിരോധിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഇന്റര്‍നെറ്റ് പണി തുടങ്ങി

ബംഗ്ലാദേശിലെ ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ അസ്സോസിയേഷന്‍ പ്രസിഡണ്ടായ എംഎ ഹക്കിം സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചതായി സ്ഥിരീകരിക്കുന്നു. പോണ്‍സൈറ്റുകള്‍ തടയാനുള്ള നീക്കത്തിലാണ് തങ്ങളെന്നും ഹക്കിം പറയുന്നു.

ഇവിടുത്തെ കാര്യം

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പോണ്‍ സൈറ്റുകള്‍ നിരോധിക്കാന്‍ നീക്കം നടന്നിരുന്നു. നാലു കോണില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ നീക്കം സര്‍ക്കാര്‍ വേണ്ടെന്ന് വെച്ചത്. എന്നാല്‍ കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല വീഡിയോകള്‍ക്ക് രാജ്യത്ത് നിരോധനമുണ്ട്.

English summary
The Bangladesh Government has started to block over 500 porn sites. A list has been forwarded to internet providers, mostly locally hosted.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X