കശ്മീര്‍ പ്രശ്നത്തില്‍ ഇടപ്പെടാന്‍ ആഗ്രഹിക്കുന്നു: ബാന്‍ കീ മൂണ്‍
ന്യൂയോര്‍ക്ക്: കശ്മീര്‍ ജനങ്ങളുടെ ദയനീയ അവസ്ഥ കണ്ട് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണും പ്രതികരിച്ചു. കശ്മീര്‍ ജനങ്ങള്‍ക്കു ആശ്വാസവുമായാണു ബാന്‍ കീ മൂണ്‍ രംഗത്തു വന്നിരിക്കുന്നത്. കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും കൂടെ കൂടാനാണ് ബാന്‍ കീ മൂണിന്റെ തീരുമാനം. ഇന്ത്യയും പാകിസ്ഥാനും നിലവില്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കു ബാന്‍ കീ മൂണ്‍ പിന്തുണയും നല്കി കഴിഞ്ഞു.
പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ച തുടരണമെന്നാണ് ബാന്‍ കീ മൂണ്‍ ആവശ്യപ്പെട്ടത്. ചര്‍ച്ചയില്‍ മധ്യസ്ഥം വഹിക്കാന്‍ താനും തയ്യാറാണെന്ന് ബാന്‍ കീ മൂണ്‍ വ്യക്തമാക്കി. ചര്‍ച്ചകളിലൂടെ മാത്രമെ കശ്മീര്‍ പ്രശ്നത്തിനു പരിഹാരം ആകുകയുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ചര്‍ച്ചയ്ക്ക് മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം നേരെത്തെ വ്യക്തമാക്കിയിട്ടുണ്ട്.

കശ്മീര്‍ പ്രശ്നം രൂക്ഷമായ സാഹചര്യത്തില്‍ പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് ഐക്യരാഷ്ട്ര സഭയ്ക്ക് കത്തെഴുതിയിരുന്നു. ഇതിനു മറുപടിയുമായാണ് ബാന്‍ കീ മൂണ്‍ രംഗത്തു വന്നിരിക്കുന്നത്. ഇരു രാജ്യങ്ങളും പരസ്പര വിശ്വാസത്തിലൂടെയുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാകണം. കശ്മീര്‍ ജനതയുടെ അവസ്ഥ തന്നെ ദുഃഖിതനാക്കുന്നുവെന്നും ബാന്‍ കീ മൂണ്‍ പറഞ്ഞു.
അതേസമയം, ഇതിനോട് ഇന്ത്യയ്ക്ക് യോജിപ്പില്ല. കശ്മീര്‍ പ്രശ്നം ആഭ്യന്തര പ്രശ്നം മാത്രം ആണെന്നാണ് ഇന്ത്യയുടെ നിലപാട്. കശ്മീര്‍ പ്രശ്നം അന്താരാഷ്ട്രവത്ക്കരിക്കാന്‍ തയ്യാറല്ല എന്നാണ് ഇന്ത്യ വ്യക്തമാക്കിയത്.
-
വളരെ സ്പെഷ്യലായ 2 രാജയോഗങ്ങൾ ഒരുമിച്ച്; ഈ രാശിക്കാരുടെ പ്രണയ ജീവിതം കളറാവും, സമ്പത്ത് നിറയും! -
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications