കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപ്പെടാന്‍ ആഗ്രഹിക്കുന്നു: ബാന്‍ കീ മൂണ്‍

  • By Sruthi K M
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: കശ്മീര്‍ ജനങ്ങളുടെ ദയനീയ അവസ്ഥ കണ്ട് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണും പ്രതികരിച്ചു. കശ്മീര്‍ ജനങ്ങള്‍ക്കു ആശ്വാസവുമായാണു ബാന്‍ കീ മൂണ്‍ രംഗത്തു വന്നിരിക്കുന്നത്. കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും കൂടെ കൂടാനാണ് ബാന്‍ കീ മൂണിന്റെ തീരുമാനം. ഇന്ത്യയും പാകിസ്ഥാനും നിലവില്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കു ബാന്‍ കീ മൂണ്‍ പിന്തുണയും നല്‍കി കഴിഞ്ഞു.

പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ച തുടരണമെന്നാണ് ബാന്‍ കീ മൂണ്‍ ആവശ്യപ്പെട്ടത്. ചര്‍ച്ചയില്‍ മധ്യസ്ഥം വഹിക്കാന്‍ താനും തയ്യാറാണെന്ന് ബാന്‍ കീ മൂണ്‍ വ്യക്തമാക്കി. ചര്‍ച്ചകളിലൂടെ മാത്രമെ കശ്മീര്‍ പ്രശ്‌നത്തിനു പരിഹാരം ആകുകയുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ചര്‍ച്ചയ്ക്ക് മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം നേരെത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ban-ki-moon

കശ്മീര്‍ പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് ഐക്യരാഷ്ട്ര സഭയ്ക്ക് കത്തെഴുതിയിരുന്നു. ഇതിനു മറുപടിയുമായാണ് ബാന്‍ കീ മൂണ്‍ രംഗത്തു വന്നിരിക്കുന്നത്. ഇരു രാജ്യങ്ങളും പരസ്പര വിശ്വാസത്തിലൂടെയുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാകണം. കശ്മീര്‍ ജനതയുടെ അവസ്ഥ തന്നെ ദുഃഖിതനാക്കുന്നുവെന്നും ബാന്‍ കീ മൂണ്‍ പറഞ്ഞു.

അതേസമയം, ഇതിനോട് ഇന്ത്യയ്ക്ക് യോജിപ്പില്ല. കശ്മീര്‍ പ്രശ്‌നം ആഭ്യന്തര പ്രശ്‌നം മാത്രം ആണെന്നാണ് ഇന്ത്യയുടെ നിലപാട്. കശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്രവത്ക്കരിക്കാന്‍ തയ്യാറല്ല എന്നാണ് ഇന്ത്യ വ്യക്തമാക്കിയത്.

English summary
UN chief Ban Ki moon has expressed readiness to engage with India and Pakistan in resolving the Kashmir issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X