• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിലക്ക് നീങ്ങി: ഖത്തറുമായുള്ള എല്ലാ ഗതാഗത മാര്‍ഗ്ഗങ്ങളും നാളെ പുനരാരംഭിക്കുമെന്ന് യുഎഇ

ദുബൈ: മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഖത്തറുമായുള്ള കര, ജല, വ്യോമഗതാഗതം യുഎഇ നാളെ പുനഃരാരംഭിക്കുന്നു. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് തീരുമാനം അറിയിച്ചത്. നിലവിലുണ്ടായിരുന്നു എല്ലാ വിലക്കുകളും പിന്‍വലിച്ചതായും യുഎഇ അധികൃതര്‍ അറിയിച്ചു. സൗ​ദി​യി​ലെ അ​ൽ ഉ​ലാ​യി​ൽ ന​ട​ന്ന ഗ​ൾ​ഫ് സ​ഹ​ക​ര​ണ സ​മി​തി(ജി.സി.​സി) ഉ​ച്ച​കോ​ടി​യി​ല്‍ ഖ​ത്ത​റി​നെ​തി​രാ​യ ഉ​പ​രോ​ധം അവസാ​നി​പ്പി​ക്കു​ന്ന ക​രാ​റി​ൽ ഒ​പ്പു​വെച്ച​തോ​ടെ​യാ​ണ് 2017 ല്‍ നിര്‍ത്തിവെച്ച ഖത്തറുമായു​ള്ള വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ളും ഗ​താ​ഗ​ത​ങ്ങ​ളും യു​എ​ഇ പുന​രാ​രം​ഭി​ക്കു​ന്ന​ത്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 469 പേര്‍ക്ക് കോവിഡ്, രോഗമുക്തി 574 പേര്‍ക്ക്, 9 പേരുടെ ഉറവിടമറിയില്ല!!

വാണിജ്യവും യാത്രയും പുനരാരംഭിക്കാനുള്ള തീരുമാനം ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥൻ ഖാലിദ് അബ്ദുല്ല ബെൽഹോ വ്യക്തമാക്കി. ഖത്തറുമായുള്ള വ്യോമാതിർത്തിയും അതിർത്തിയും ഈ ആഴ്ച ആദ്യം തുറക്കുന്നതായി സൗദി അറേബ്യയും ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. സൗദി വ്യോമാതിർത്തിയിലൂടെ ചില വിമാനങ്ങൾ തിരിച്ചുവിടാൻ ആരംഭിച്ചതായി ഖത്തർ എയർവേയ്‌സ് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് വിലക്ക് നീക്കിയതിന് ശേഷമുള്ള ആദ്യ വിമാനം സൗദി ആകാശത്തിലൂടെ ദോഹയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലേക്ക് വ്യാഴാഴ്ച രാത്രി സഞ്ചരിക്കുകയും ചെയ്തു.

ഗൾഫ് വ്യോമാതിർത്തിയിലെ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനെ ഐക്യരാഷ്ട്രസഭയുടെ സിവിൽ ഏവിയേഷൻ വിഭാഗം പ്രസിഡന്റ് സാൽവറ്റോർ സിയാച്ചിറ്റാനോ സ്വാഗതം ചെയ്തു. ഗള്‍ഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലൂടെ അന്താരാഷ്ട്ര വിമാന ഗതാഗതത്തില്‍ സുപ്രധാന സാമൂഹിക-സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറുമായുള്ള സമ്പൂർണ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ കൂടുതൽ സമയമെടുക്കുമെന്ന് യുഎഇ വെള്ളിയാഴ്ച സൂചിപ്പിച്ചിരുന്നു. മുസ്ലീം ബ്രദർഹുഡ് പോലുള്ള ഇസ്ലാമിക ഗ്രൂപ്പുകൾക്ക് ഖത്തർ നൽകുന്ന പിന്തുണ യുഎഇയിൽ സൗദി അറേബ്യയേക്കാൾ ആഴത്തില്‍ വേരോടിയ വിഷയമായിരുന്നു. പ്രാദേശിക ശത്രുക്കളായ ഇറാനുമായുള്ള ഖത്തറിന്‍റെ അടുത്ത ബന്ധവും മറ്റൊരു പ്രധാന പരിഗണനാ വിഷയമാണ്. പ്രധാനമായും പരിഗണിക്കുന്നത്. അതേസമയം ഖത്തറിനുള്ള വിലക്ക് നീക്കിയെങ്കിലും നയതന്ത്ര ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ പുറത്തു വിടാന്‍ ബഹ്റൈനും ഈജിപ്തും തയ്യാറായിട്ടില്ല.

സ്വാധീനമുള്ള മണ്ഡലങ്ങള്‍ പിടിച്ചെടുക്കാന്‍ ബിജെപി; വിവി രാജേഷിനെ ഇറക്കി വട്ടിയൂര്‍കാവ്‌ പിടിക്കാന്‍ നീക്കം

എപ്പോള്‍ വാക്‌സിന്‍ എത്തിയാലും കേരളം വാക്‌സിനേഷന് സജ്ജം, രജിസ്ട്രേഷൻ പുരോഗമിക്കുന്നെന്ന് മന്ത്രി

English summary
Saudi-Qatar borders reopened, Qatar sanction, Qatar Emir Sheikh Tamim visit Saudi Arabia, GCC summit , GCC summit 2020, Saudi Arabia, Qatar, Bahrain, Gulf news, GCC news, Latest Malayalam news, ഖത്തര്‍ സൗദി അതിര്‍ത്തി തുറന്നു, സൗദി ഖത്തര്‍ അതിര്‍ത്തി തുറന്നു, ഖത്തറിനെതിരായ ഉപരോധം അവസാനിച്ചു, ഗള്‍ഫ് പ്രതിസന്ധി, ബഹ്‌റൈന്‍, ഖത്തര്‍, ജിസിസി ഉച്ചകോടി, ജിസിസി ഉച്ചകോടി 2021, സൗദി അറേബ്യ, ഖത്തര്‍, ഗള്‍ഫ് വാര്‍ത്തകള്‍, ജിസിസി വാര്‍ത്തകള്‍, പുതിയ മലയാളം വാര്‍ത്തകള്‍
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X