ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഭൂകമ്പം; കുഞ്ഞിനെ പുറത്തെടുത്തത് നടുറോഡില്‍
ബാങ്കോക്ക്: നിരാശയുടെയും നഷ്ടപ്പെടലുകളുടെയും വാര്‍ത്തകളാണ് ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ നിന്ന് കൂടുതലായും വരുന്നത്. തായ്ലന്‍ഡിലും മ്യാന്മറിലും വെള്ളിയാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. മരണസംഖ്യ 1500 കടന്നതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. എങ്ങും തകര്‍ന്നു കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവന്റെ തുടിപ്പ് തേടിയുള്ള അന്വേഷണത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.
എന്നാല്‍ നിരാശാജനകമായ വാര്‍ത്തകള്‍ക്കിടെ പ്രതീക്ഷ നല്കുന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. തായ്ലന്‍ഡിന്റെ തലസ്ഥാന നഗരിയായ ബാങ്കോക്കില്‍ ഭൂകമ്പത്തിനിടെ ഒരു കുഞ്ഞിന്റെ ജനനമാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭൂകമ്പമുണ്ടാകുമ്പോള്‍ ബാങ്കോക്കിലെ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ശക്തമായ കുലുക്കം അനുഭവപ്പെട്ടപ്പോള്‍ ആശുപത്രി മുഴുവനായും ഒഴിപ്പിക്കേണ്ട സാഹചര്യമുണ്ടായി. രോഗികളെ സ്ട്രെച്ചറുകളിലും വീല്‍ചെയറുകളിലുമായി തുറസായ സ്ഥലത്തേക്കു മാറ്റി.

പ്രസവ ശസ്ത്രക്രിയ നിര്‍ത്തി യുവതിയെയും ആശുപത്രി പരിസരത്തുള്ള റോഡിലേക്കു മാറ്റി.
മെഡിക്കല്‍ സംഘം യുവതിയെ ചുമന്നാണ് പുറത്ത് കൊണ്ടുവന്നത്. റോഡില്‍ സ്ട്രെച്ചറില്‍ കിടന്ന യുവതിക്കു ചുറ്റും ആശുപത്രി ജീവനക്കാര്‍ മറതീര്ത്താണ് കുഞ്ഞിനെ പുറത്തെടുത്ത്. നിരവധി ആളുകള്‍ തിങ്ങിക്കൂടി നിന്ന സ്ഥലത്താണ് പ്രസവം നടന്നത്.
കുഞ്ഞിന്റെ ജനനത്തിന്റെ വീഡിയോ സമൂഹ മാധ്യമമായ എക്സിലൂടെ നിരവധി പേരാണ് പങ്കിടുന്നത്. റോഡില്‍ നിരത്തി ഇട്ടിരിക്കുന്ന സ്ട്രെച്ചറുകളില്‍ രോഗികളെ കിടത്തിയിരിക്കുന്നതും വീഡിയോയില്‍ കാണാം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന ആശ്വാസകരമായ വാര്‍ത്തയും പുറത്തുവരുന്നുണ്ട്. ഭൂകമ്പത്തിനിടെ ജനിച്ച കുഞ്ഞിന്റെ വീഡിയോ അതിജീവനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണം എന്ന നിലയിലാണ് പലരും പങ്കിടുന്നത്. ആശുപത്രി ജീവനക്കാരുടെ ആത്മാര്‍ത്ഥതയെയും പലരും അഭിനന്ദിക്കുന്നുണ്ട്.
Footage during the earthquake in #Bangkok a baby was born in the park 😭 Waht a story to tell ‘’ I was born during the earthquake ‘’ #แผ่นดินไหว #earthquake #myanmarearthquake #bangkokearthquake #ตึกถล่ม pic.twitter.com/7E0FdzfPEf
— Miia 🩵 (@i30199) March 28, 2025
അതേസമയം, മ്യാന്മാര് - തായ്ലന്ഡ് ഭൂകമ്പത്തില്‍ മരണ സംഖ്യ 10,000 കടന്നേക്കുമെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ പറയുന്നത്. വെള്ളിയാഴ്ചയാണ് ഇരട്ട ഭൂകമ്പങ്ങള്‍ ഉണ്ടായത്. ആദ്യത്തേത് റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രതയും രണ്ടാമത്തേത് 6.4 തീവ്രതയുമാണ് രേഖപ്പെടുത്തിയത്. ഭൂകമ്പത്തെത്തുടര്‍ന്ന് നൂറുകണക്കിന് ആളുകള്‍ ഇപ്പോഴും കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications