കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലോഗറുടെ കൊലപാതകം; ലോക വ്യാപക പ്രതിഷേധം

  • By Gokul
Google Oneindia Malayalam News

ധാക്ക: അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ അമേരിക്കന്‍ ബ്‌ളോഗ് എഴുത്തുകാരന്‍ അവിജിത് റോയിയുടെ കൊല്ലപ്പെട്ട സംഭവത്തില്‍ ലോകവ്യാപകമായ പ്രതിഷേധം. സോഷ്യല്‍ മീഡിയയിലൂടെ മരിച്ചുകിടക്കുന്ന ബ്ലോഗറുടെയും സഹായം അഭ്യര്‍ത്ഥിക്കുന്ന അവരുടെ ഭാര്യയുടെയും ചിത്രം വൈറലാകുകയാണ്.

ബംഗ്ലാദേശിലും കനത്ത പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. ആയിരക്കണക്കിന് ആളുകള്‍ ധാക്കയിലെ തെരുവില്‍ പ്രതിഷേധ പ്രകടനം നടത്തി. കൊലയാളികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. നിരീശ്വരവാദിയായ ബ്ലോഗര്‍ മതേതരത്വത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന പേരിലാണ് കൊല ചെയ്യപ്പെട്ടത്.

avijith-killed

അന്‍സാര്‍ ബംഗ്ല 7 എന്ന ബംഗ്ലാദേശില ഭീകരസംഘടന കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. ഇസ്ലാം വിരുദ്ധ പ്രവര്‍ത്തനമാണ് അവിജിത്ത് നടത്തിയതെന്നും അതിനുള്ള ശിക്ഷയാണിതെന്നും ഭീകര സംഘടന ട്വിറ്ററിലൂടെ അറിയിച്ചു. നേരത്തെ തന്നെ അവിജിത്തിന് തീവ്രവാദികളുടെ വധഭീഷണിയുണ്ടായിരുന്നു.

വ്യാഴാഴ്ച രാത്രിയാണ് അവിജിത്തിനും ഭാര്യ റഫീദ അഹ്മദിനും നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയവര്‍ അവിജിത്തിനെ ആക്രമിക്കുകയായിരുന്നു തടയാന്‍ ശ്രമിച്ച റഫീദയുടെ വിരലുകള്‍ അറ്റു. അവരെ ധാക്കയിലെ സ്‌ക്വയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊലയ്ക്കുശേഷം കൂടിനിന്ന ആരും റഫീദയെ സഹായിക്കാനെത്തിയില്ല. രക്തം പുരണ്ട വേഷത്തില്‍ സഹായത്തിനായി കേഴുന്ന അവരുടെ ദാരുണ ദൃശ്യം സോഷ്യല്‍ മീഡിയയിലൂടെ പടരുകയാണ്.

English summary
Bangladesh activists protest against US blogger's murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X