Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളക്കടത്ത്; 8 ലക്ഷം മയക്കുമരുന്ന് ഗുളികകളുമായി മൂന്ന് റോഹിങ്ക്യൻ യുവാക്കള്‍ അറസ്റ്റില്‍

കള്ളക്കടത്ത് നടത്തിയ മൂന്ന് റോഹിങ്ക്യൻ യുവാക്കള്‍ ഉള്‍പ്പെടെ നാലുപേരെ ബംഗ്ലാദേശിലെ ധാക്കയില്‍ അറസ്റ്റ് ചെയ്തു.

ധാക്ക: കള്ളക്കടത്ത് നടത്തിയ മൂന്ന് റോഹിങ്ക്യൻ യുവാക്കള്‍ ഉള്‍പ്പെടെ നാലുപേരെ ബംഗ്ലാദേശിലെ ധാക്കയില്‍ അറസ്റ്റ് ചെയ്തു. മെത്താഫെറ്റാമിന്‍ ഗുളികള്‍ കടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 8 ലക്ഷത്തോളം മയക്കുമരുന്ന് ഗുളികകള്‍ കണ്ടെടുത്തു. മ്യാന്‍മാറില്‍നിന്നും ബംഗ്ലാദേശിലേക്ക് കടത്തിയതാണ് ഇവയെന്ന് പോലീസ് വ്യക്തമാക്കി.

റോഹിങ്ക്യൻ അഭയാര്‍ഥിപ്രശ്‌നം വളരെ ഉയര്‍ന്നതോതിലുള്ള രാജ്യമാണ് ബംഗ്ലാദേശ്. മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ നിന്നും രോഹിഗ്യകള്‍ വ്യാപകമായി ബംഗ്ലാദേശിലേക്ക് കടക്കുന്നുണ്ട്. ഇതിനിടെ ബംഗ്ലാദേശ് റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്‍ ആണ് ഇവരെ പിടികൂടിയത്. നാലുപേരാണ് അറസ്റ്റിലായത്. ഇവരില്‍ മൂന്നുപേര്‍ റോഹിങ്ക്യകളാണെന്ന് പോലീസ് പറഞ്ഞു. ഒരാള്‍ ബംഗ്ലാദേശിയാണ്.

tabs

മ്യാന്‍മാറില്‍ നിന്നും ഗുളികകള്‍ വാങ്ങിയ ഇവര്‍ ബോട്ടിലാണ് ഇവ കടത്തിയത്. റോഹിങ്ക്യകള്‍ മൂന്നുപേരും ബംഗ്ലാദേശില്‍ അഭയാര്‍ഥികളായെത്തിയവരാണ്. 4,80,000ത്തോളം രോഹിഗ്യകളാണ് മ്യാന്‍മാറിലെ കലാപത്തില്‍നിന്നും രക്ഷപ്പെടാനായി ബംഗ്ലാദേശിലേക്കും മറ്റും കുടിയേറിയത്. ഇവരില്‍ പലരും തീവ്രവാദത്തിലേക്കും കുറ്റകൃത്യത്തിലേക്കും തിരിയുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നുകാട്ടി ഇന്ത്യയിലെ അഭയാര്‍ഥികളെ തിരിച്ചയക്കാന്‍ ഒരുങ്ങുകയാണ്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+