സാക്കിര്‍ നായിക്കിന് ബംഗ്ലാദേശ് പണി കൊടുത്തു... പീസ് ടിവിയ്ക്ക് വിലക്ക്, ഇന്ത്യയിലോ?
ധാക്ക: ധാക്കയിലുണ്ടായ ഭീകരാക്രമണത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ക്ക് പ്രചോദനമായത് സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങളാണെന്ന് കണ്ടെത്തിയിരുന്നു. സാക്കിര്‍ നായിക് നേതൃത്വം നല്‍കുന്ന പീസ് ടിവിയിലൂടെ ആണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്.
ആ പീസ് ടിവിയ്ക്ക് ഇപ്പോള്‍ ബംഗ്ലാദേശ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് എന്നാണ് വിവരം. സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ സംബന്ധിച്ച് വലിയ ചര്‍ച്ചകളാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്ത് നടക്കുന്നത്. അതിനിടയിലാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ ഇങ്ങനെ ഒരു നിലപാടെടുത്തിരിയ്ക്കുന്നത്.

നിയമവാഴ്ച സംബന്ധിച്ച മന്ത്രിസഭാസമിതി പ്രത്യേക യോഗം ചേര്‍ന്നാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടുള്ളത്. സാക്കിര്‍ നായിക്കിനെ തങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ബംഗ്ലാദേശ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സാക്കിര്‍ നായിക്കിന്റെ പീസ് ടിവിയ്ക്ക് ഇന്ത്യയില്‍ സംപ്രേഷണം ചെയ്യാനുള്ള ലൈസന്‍സ് ഇല്ല. പക്ഷേ മിക്കയിടത്തും പീസ് ടിവി കിട്ടുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ ഒരു നടപടിയും അധികൃതര്‍ എടുത്തിട്ടില്ല. കേബിള്‍ ടിവി വഴിയാണ് മിക്കയിടത്തും പീസ് ടിവി ലഭിയ്ക്കുന്നത്.
സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ തീവ്രവാദം പ്രചരിപ്പിയ്ക്കുന്നവയാണോ എന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. ചില തീവ്രവാദികള്‍ക്ക് അദ്ദേഹത്തിന്റെ ഏതെങ്കിലും പ്രസംഗം പ്രചോദനമായിട്ടുണ്ടെന്നതുകൊണ്ട് അദ്ദേഹം തീവ്രവാദത്തെ പ്രോത്സാഹിപ്പിയ്ക്കുന്ന ആളാണെന്ന് ഉറപ്പിയ്ക്കാന്‍ പറ്റില്ല.
എന്തായാലും ബംഗ്ലാദേശിന്റെ നടപടി ഇന്ത്യയിലും ചില പ്രതിഫലനങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications