30 മിനിറ്റ് നീണ്ട വാദം; ചിൻമോയ് കൃഷ്ണദാസിൻ്റെ ജാമ്യാപേക്ഷ തള്ളി ബംഗ്ലാദേശ് കോടതി
ധാക്ക: രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് നവംബർ 25 ന് ധാക്കാ പോലീസ് അറസ്റ്റ് ചെയ്ചത് ജയിലിൽ കഴിയുന്ന ഹിന്ദു സന്യാസി ചിൻമോയ് കൃഷ് ദാസിന്റെ ജാമ്യാപേക്ഷ ബംഗ്ലാദേശിലെ ചാറ്റോഗ്രാമിലെ കോടതി തള്ളി. 11 അഭിഭാഷകർ അടങ്ങുന്ന അഭിഭാഷക സംഘം നൽകിയ ജാമ്യാപേക്ഷയാണ് 30 മിനിറ്റോളം ഇരുപക്ഷത്ത് നിന്നും വാദം കേട്ട ശേഷം മെട്രോപൊളിറ്റൻ സെഷൻസ് ജഡ്ജ് എം ഡി സെയ്ഫുൾ ഇസ്ലാം തള്ളിയത് എന്നാണ് റിപ്പോർട്ട്.

ഒക്ടോബർ 25 ന് ചാറ്റോഗ്രാമിൽ നടന്ന റാലിയിൽ ബംഗ്ലാദേശ് ദേശീയ പതാകയ്ക്ക് മുകളിൽ കാവി പതാക ഉയർത്തിനെ തുടർന്നായിരുന്നു
അറസ്റ്റ്. ചിന്മയ് കൃഷ്ണ ദാസിനും 18 പേർക്കുമെതിര രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു. ചിന്മയ് കൃഷ്ണ ദാസിന്റെ അറസ്റ്റിനെ തുടർന്ന് ബംഗ്ലാദേശിൽ പ്രതിഷേധം ഉയർന്നിരുന്നു.
പ്രമേഹവും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഉൾപ്പെടെ വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുകയാണ് ചിന്മോയ് ദാസെന്നും അദ്ദേഹത്തിന് എതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. അതേ സമയം ഈ സംഭവ വികാസത്തെ ദുഖകാരമാണെന്ന് വിശേഷിപ്പിച്ച ഇസ്കോൺ കൊൽക്കത്തയുടെ വൈസ് പ്രസിഡന്റ് രാധാ രാമൻ ദാസ്., അദ്ദേഹത്തിന് നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു.
" ഇത് വളരെ ദുറകരമായ കാര്യമാണ്. ലോകം മുഴുവൻ ഇത് ഉറ്റുനോക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം. പുതുവർഷത്തിൽ ചിൻമോയ് പ്രഭുവിന് സ്വാതന്ത്ര്യം ലഭിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ 42 ദിവസത്തിന് ശേഷവും അദ്ദേഹത്തിന് ജാമ്യം ഇന്ന് ഹിയറിംഗിൽ നിഷേധിച്ചു.
അദ്ദേഹത്തിന് നീതി ലഭിക്കുന്നുണ്ടെന്ന് ബംഗ്ലാദേശ് സർക്കാർ ഉറപ്പാക്കണം വാർത്താ ഏജൻസിയായ എ എൻ ഐയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഡിസംബർ 11 നും അദ്ദേഹത്തിന് ചാറ്റോ ഗ്രാം കോടതി ജാമ്യം നിഷേധിച്ചിരുന്നു. കൃഷണ് ദാസിന് വേണ്ടി ഹാജരകാൻ അഭിഭാഷകർ ഇല്ലാത്തത് കൊണ്ടായിരുന്നു നിരസിച്ചത്.












Click it and Unblock the Notifications