കാമുകിയുടെ നഗ്നചിത്രങ്ങള്‍ ഫേസ്ബുക്കിലിട്ട് അർമാദിച്ചു..!! പ്രശസ്ത ക്രിക്കറ്റ് താരത്തിന് പണികിട്ടി.!
ബംഗ്ലാദേശ് ക്രിക്കറ്റിന് വീണ്ടും നാണക്കേട്. ദേശീയ താരം അറസ്റ്റില്‍.
ധാക്ക: കാമുകിയുടെ സ്വകാര്യചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച ക്രിക്കറ്റ് താരത്തിന് പണികിട്ടി. ബംഗ്ലാദേശ് ക്രിക്കറ്റ് താരം അറാഫത്ത് സണ്ണിയാണ് കുടുങ്ങിയിരിക്കുന്നത്.
കാമുകിയുടെ നഗ്നചിത്രങ്ങള്‍ ഉള്‍പ്പെടെ പ്രചരിപ്പിച്ചുവെന്ന് പരാതിയില്‍ സണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകിയായ പെണ്‍കുട്ടി തന്നെയാണ് താരത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

മുപ്പതുകാരനായ അറാഫത്ത് സണ്ണി ബംഗ്ലാദേശ് ടീമിലെ അറിയപ്പെടുന്ന ബൗളറാണ്. രണ്ടാഴ്ച മുന്‍പാണ് ദീര്‍ഘകാലമായി സണ്ണിയുടെ കാമുകിയായ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.

പരാതിയെ തുടര്‍ന്ന് ധാക്കയിലെ അമിന്ബസാറിലുള്ള സണ്ണിയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. വീട്ടില്‍ നിന്നു തന്നെയാണ് സണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തതും.

കാമുകിയുടെ പേരില്‍ സണ്ണി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറന്നുവെന്ന് പരാതിയില്‍ പറയുന്നു. ഈ അക്കൗണ്ട വഴിയാണ് നഗ്നചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

മറ്റൊരു പെണ്‍കുട്ടിക്ക് കാമുകിയുടെ സ്വകാര്യചിത്രങ്ങള്‍ അയച്ചുകൊടുത്തതായും പരാതിയില്‍ പറയുന്നു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ സണ്ണിയെ കോടതി റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്.

വിശദമായ ചോദ്യം ചെയ്യലിന് സണ്ണിയെ 5 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കുറ്റം തെളിഞ്ഞാല്‍ 14 വര്‍ഷം വരെ സണ്ണിക്ക് ജയില്‍ ശിക്ഷ ലഭിച്ചേക്കും.

ജയില്‍ ശിക്ഷ മാത്രമല്ല സണ്ണി അനുഭവിക്കേണ്ടി വരിക. കുറ്റക്കാരനാണെങ്കില്‍ ഒന്നേകാല്‍ ലക്ഷം ഡോളര്‍ പിഴയും സണ്ണി നല്‍കേണ്ടി വരും.സംഭവത്തെക്കുറിച്ച് സണ്ണി പ്രതികരിച്ചിട്ടില്ല.

സണ്ണിയുടേത് സ്വകാര്യവിഷയമാണെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചിട്ടുള്ളത്. വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും സംഭവം നിരീക്ഷിച്ചു വരികയാണെന്നുമാണ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് നിസാമുദ്ദീന്‍ ചൗധരി പ്രതികരിച്ചത്.

ബംഗ്ലാദേശിന് വേണ്ടി 16 അന്താരാഷ്ട്ര ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് അറാഫത്ത് സണ്ണി. 24 വിക്കറ്റുകളും നേടിയിട്ടുണ്ട്. പത്ത് ട്വന്റി-ട്വന്റി മത്സരങ്ങളില്‍ നിന്നായി 12 വിക്കറ്റുകളും സ്വന്തമായിട്ടുണ്ട്.

2016ലെ ട്വന്റി ട്വന്റി ലോകകപ്പ് മത്സരത്തിനിടെ സംശയകരമായ ബൗളിംഗ് രീതിയുടെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട താരം കൂടിയാണ് സണ്ണി. അതിന് ശേഷം ആഭ്യന്തര മത്സരങ്ങളാണ് സണ്ണി കളിക്കുന്നത്.

കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റിലാവുന്ന മൂന്നാമത്തെ ബംഗ്ലാദേശ് ദേശീയ താരമാണ് അറാഫത്ത് സണ്ണി. നേരത്തെ പീഡനക്കേസില്‍ റൂബെല്‍ ഹുസൈന്, ജോലിക്കാരിയെ ഉപദ്രവിച്ച കേസില്‍ ഷഹബത് ഹുസൈന് എന്നിവര്‍ അറസ്റ്റിലായിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications