ബംഗ്ലാദേശ് വീണ്ടും അസ്ഥിരം.. രാജി ഭീഷണി മുഴക്കി യൂനുസ്, അവസരം മുതലാക്കാന്‍ ബിഎന്‍പി
ധാക്ക: ബംഗ്ലാദേശില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. സൈനിക മേധാവി ജനറല്‍ വേക്കര്‍-ഉസ്-സമാനുമായുള്ള ഭിന്നതയ്ക്ക് പിന്നാലെ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ തലവനായ മുഹമ്മദ് യൂനുസ് രാജിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) നടത്തിയ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് യൂനുസിന്റെ നീക്കം. അതേസമയം വിദ്യാര്‍ത്ഥി നേതാക്കള്‍ ധാക്കയില്‍ പ്രതിഷേധിക്കാനും സൈനിക കന്റോണ്മെന്റിലേക്ക് മാര്‍ച്ച് നടത്താന്‍ നീക്കമിടുന്നതായാണ് റിപ്പോര്‍ട്ട്.
യൂനുസിന്റെ രാജിയെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍, തിരഞ്ഞെടുപ്പ് നടത്താന്‍ ആഗ്രഹിക്കുന്ന സൈനിക മേധാവിക്കെതിരെ പ്രക്ഷോഭം ആരംഭിക്കാനുള്ള ഒരു തന്ത്രമായാണ് കണക്കാക്കപ്പെടുന്നത്. യൂനുസിന്റെ രാജി അഭ്യൂഹങ്ങള്‍ക്കിടെ നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി (എന്‍സിപി) കണ്‍വീനര്‍ നഹിദ് ഇസ്ലാം വ്യാഴാഴ്ച വൈകുന്നേരം അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ജമുനയില്‍ എത്തി യൂനുസിനെ കണ്ടു.

യോഗത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമല്ലെങ്കിലും, യൂനുസ് സര്‍ക്കാരില്‍ തുടരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ചതായി ധാക്കയിലെ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. യൂനുസ് രാജിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു എന്ന് നഹിദ് ഇസ്ലാം ബിബിസി ബംഗ്ലയോട് പറഞ്ഞു. രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ തനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് മുഖ്യ യൂനുസ് ആശങ്ക പ്രകടിപ്പിച്ചതായി നഹിദ് ഇസ്ലാം പറഞ്ഞു.
എന്നിരുന്നാലും, രാജി പോലുള്ള വലിയ തീരുമാനം എടുക്കരുതെന്ന് യൂനുസിനോട് അഭ്യര്‍ത്ഥിച്ചതായി നഹിദ് ഇസ്ലാം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനുള്ളില്‍ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. യൂനുസും ബംഗ്ലാദേശ് ആര്‍മി ചീഫും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കൂടുതല്‍ പ്രകടമായിക്കൊണ്ടിരിക്കുകയാണ് എന്നത് ശ്രദ്ധേയമാണ്.
നിര്‍ദ്ദിഷ്ട മാനുഷിക ഇടനാഴിയെച്ചൊല്ലി മറ്റ് രാഷ്ട്രീയ ഗ്രൂപ്പുകള്‍ക്കിടയിലും അതൃപ്തി ഉയര്‍ന്നുവരുന്നുണ്ട്. ഇത് രാജ്യത്തെ ഒരു പ്രധാന തര്‍ക്ക വിഷയമാണ്. ഇടക്കാല സര്‍ക്കാര്‍ പ്രധാന തീരുമാനങ്ങളില്‍ സൈന്യത്തെ മാറ്റിനിര്‍ത്തുകയാണെന്ന് ആര്‍മി ചീഫ് ആരോപിച്ചു. ശരിയായ കൂടിയാലോചന കൂടാതെ പല നടപടികളും സ്വീകരിക്കുന്നുണ്ടെന്നാണ് സൈനിക മേധാവി പറയുന്നത്.
തിരഞ്ഞെടുക്കപ്പെടാത്ത ഒരു ഇടക്കാല സര്‍ക്കാരിന് ശക്തരായ ബാഹ്യ പങ്കാളികളുമായി ഇടപഴകാനും പൊതുജനാഭിപ്രായമില്ലാതെ പ്രധാന തീരുമാനങ്ങള്‍ എടുക്കാനും എങ്ങനെ കഴിയുമെന്നും അദ്ദേഹം ചോദിക്കുന്നു. കഴിഞ്ഞ വര്‍ഷം ജോലി സംവരണത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നയിച്ച പ്രക്ഷോഭം ഷെയ്ഖ് ഹസീന വിരുദ്ധ മുന്നേറ്റമായി മാറുകയായിരുന്നു.
ഇതിനെത്തുടര്‍ന്ന്, 2024 ഓഗസ്റ്റ് 5 ന് ഷെയ്ഖ് ഹസീന ധാക്കയില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതയായി. പിന്നാലെയാണ് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവിന്റെ സ്ഥാനം നൊബേല്‍ ജേതാവായ മുഹമ്മദ് യൂനുസ് ഏറ്റെുക്കുന്നത്. എന്നാല്‍ അതിന് ശേഷവും രാജ്യത്ത് രാഷ്ട്രീയ അസ്ഥിരതയില്‍ മാറ്റമുണ്ടായില്ല. ഏറ്റവും ഒടുവില്‍ താന്‍ ബന്ദിയാക്കപ്പെട്ടിരിക്കുകയാണ് എന്ന് പറഞ്ഞാണ് യൂനുസ് രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം നഹിദ് ഇസ്ലാമിനെ കൂടാതെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് ഉപദേഷ്ടാവ് മഹ്ഫുജ് ആലം, യുവജന കായിക മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് ആസിഫ് മഹ്മൂദ് തുടങ്ങിയ യൂനുസ് മന്ത്രിസഭയിലെ മറ്റ് ചില അംഗങ്ങളും അദ്ദേഹത്തെ സന്ദര്‍ശിച്ചു. മന്ത്രിസഭാ അംഗങ്ങള്‍ യൂനുസിനെ രാജിയില്‍ നിന്ന് പിന്തിരിപ്പിച്ചു എന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇടക്കാല സര്‍ക്കാരിനെതിരെ ബിഎന്‍പി നടത്തുന്ന ആദ്യത്തെ വലിയ പ്രതിഷേധമാണ് കഴിഞ്ഞ ദിവസം നടന്നത്. ധാക്ക സൗത്ത് സിറ്റി കോര്‍പ്പറേഷന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്ന ആവശ്യത്തിന് പുറമേ, എന്‍സിപിയുമായി അടുപ്പമുള്ള യൂനുസ് മന്ത്രിസഭയിലെ രണ്ട് അംഗങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഖലീലുര്‍ റഹ്മാന്റെയും രാജിക്ക് പാര്‍ട്ടി സമ്മര്‍ദ്ദം ചെലുത്തി.
ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിനെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിലക്കിയിരിക്കുന്നതിനാല്‍, ബംഗ്ലാദേശിലെ മറ്റൊരു പ്രധാന പാര്‍ട്ടിയായ ബിഎന്‍പി തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരം ഏറ്റെടുക്കാനുള്ള വ്യക്തമായ അവസരമായാണ് നിലവിലെ സാഹചര്യത്തെ കാണുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications