കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹില്‍സ മത്സ്യത്തിന്റെ കയറ്റുമതി തടഞ്ഞ് ബംഗ്ലാദേശ്, വാക്‌സിന്‍ കിട്ടാത്തതിന് പ്രതികാരം?

Google Oneindia Malayalam News

ധാക്ക: ഇന്ത്യയില്‍ ഏറ്റവുമധികം ഡിമാന്‍ഡ് ഉള്ള മത്സ്യമാണ് ഹില്‍സ മത്സ്യം. എന്നാല്‍ ഇന്ത്യയിലേക്കുള്ള ഈ മത്സ്യത്തിന്റെ കയറ്റുമതി ബംഗ്ലാദേശ് പൂര്‍ണമായും തടഞ്ഞിരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് കൊവിഡ് വാക്‌സിന്‍ ലഭിക്കുന്നത് ഏകദേശം അവസാനിച്ചിരിക്കുകയാണ്. ഇതിനുള്ള നടപടിയായിട്ടാണ് ഇതിനെ കാണുന്നത്. ഹില്‍സ മത്സ്യം ഇന്ത്യയുടെ ജീവിതചര്യയുടെ ഭാഗം കൂടിയാണ്. വളരെ സ്വാദിഷ്ടമായ ഈ മത്സ്യത്തിന്റെ വരവ് നിലച്ചാല്‍ അത് ഉത്തരേന്ത്യന്‍ ജീവിതത്തെ തന്നെ ബാധിക്കും.

1

16 ലക്ഷം പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ നിന്നുള്ള വാക്‌സിനുകള്‍ ലഭിച്ചത്. ഇനി വാക്‌സിന്‍ ബംഗ്ലാദേസിലേക്ക് അയക്കാനാവില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഇക്കാര്യം ബംഗ്ലാദേശിനെ അറിയിച്ച് കഴിഞ്ഞു. ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ ലഭിക്കാത്തതില്‍ വലിയ പ്രതിഷേധം ബംഗ്ലാദേശിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ഹില്‍സ മത്സ്യം ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യേണ്ടതില്ലെന്ന് തീരുമാനം. അതേസമയം ഇന്ത്യയുമായുള്ള ബന്ധത്തില്‍ ചെറിയ പ്രശ്‌നങ്ങളും ഇതോടെ ഉണ്ടായിരിക്കുകയാണ്.

ബംഗ്ലാദേശ് കുറച്ച് സമയമായി ഹില്‍സ് മത്സ്യത്തിന്റെ കയറ്റുമതി നിയന്ത്രച്ചിരിക്കുകയാണ്. അതുകൊണ്ട് ഒരു രാജ്യത്തേക്കും ഇവയുടെ കയറ്റുമതി നടക്കുന്നില്ല. ഇത്രയൊക്കെ നിയന്ത്രണങ്ങളുണ്ടെങ്കില്‍ ജമായ് ശസ്തി ആഘോഷങ്ങളുടെ ഭാഗമായി രണ്ട് ടണ്‍ ഹില്‍സ മത്സ്യം ഇന്ത്യയിലേക്ക് അയക്കാന്‍ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ തയ്യാറായിരുന്നു. ഇത് കഴിഞ്ഞ വര്‍ഷത്തെ തീരുമാനമായിരുന്നു. എന്നാല്‍ ഈ വര്‍ഷം അത്തരമൊരു സഹായം ബംഗ്ലാദേശില്‍ നിന്നുണ്ടായില്ല.

Recommended Video

cmsvideo
AIIMS warns of impending third wave

അതേസമയം ഇത്തരമൊരു നീക്കം ബംഗ്ലാദേശ് ഒരിക്കലും നടത്തില്ലെന്നാണ് വിദഗ്ധരുടെ വിശദീകരണം. കാരണം ബംഗ്ലാദേശിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഇന്ത്യ. നേരത്തെ മമതാ ബാനര്‍ജി ധാക്കയില്‍ കരാര്‍ ഒപ്പിടാനായി എത്തിയപ്പോള്‍ ഭക്ഷണ മെനുവില്‍ ഹില്‍വ വിഭവങ്ങള്‍ ഇത്ര കൂടുതല്‍ എന്താണെന്ന് തമാശ രൂപേണ ചോദിച്ചിരുന്നു. ടീസ്തയില്‍ ജലനിരപ്പ് ഉയരുമ്പോള്‍ ഹില്‍സ മത്സ്യത്തിന് ബംഗാള്‍ മുഴുവന്‍ സഞ്ചരിക്കാനാവുമെന്നായിരുന്നു ഷെയ്ഖ് ഹസീനയുടെ മറുപടി.

English summary
bangladesh delays hilsa fish export speculation is revenge against india's vaccine policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X