ബുദ്ധസന്ന്യാസിയെ ക്ഷേത്രത്തിനുള്ളില്‍ കൊലപ്പെടുത്തി
ദാക്ക: ബംഗ്ലാദേശിലെ ബന്ധര്‍ബാനിലാണ് ബുദ്ധ സന്ന്യാസിയെ ബുദ്ധ ക്ഷേത്രത്തിനുള്ളില്‍ വെട്ടി കൊലപ്പെടുത്തി. ബുദ്ധസന്ന്യാസി ബാന്ദേയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ഷേത്രത്തിനുളളില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് നാട്ടുകാര്‍ കണ്ടെത്തിയത്.
ബംഗ്ലാദേശില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടരുന്ന മതന്യൂനപക്ഷങ്ങള്‍ക്കും സെക്കുലര്‍ ആക്ടിവിസ്റ്റുകള്‍ക്കും നേരെയുള്ള ആക്രമണത്തിലെ ഒടുവിലത്തേതാണ് ഇതെന്ന് പോലീസ്. മാരകായുധം ഉപയോഗിച്ച് വെട്ടിയാണ് ബുദ്ധസന്ന്യാസിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞമാസവും ക്ഷേത്രത്തില്‍ പൂജാരിയെ കൊലപ്പെടുത്തിയിരുന്നു. ഈ സംഭവം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഏറ്റെടുത്തിരുന്നു. ധാക്കയില്‍ ഇസ്ലാമിക് സ്റ്റേറ്റ് പിരിമുറുക്കുകയാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.
എന്നാല്‍ ഈ സംഭവത്തില്‍ ഐസിസിന് പങ്കുള്ളതായി വിവരം ലഭിച്ചിട്ടില്ല. മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ മതമൗലിത വാദികളുടെ ആക്രമണം വര്‍ധിച്ചുവരികയാണ് ബംഗ്ലാദേശില്‍. ബംഗ്ലാദേശിലെ 160 മില്ല്യണ്‍ ജനങ്ങളില്‍ ഒരു ശതമാനം മാത്രമാണ് ബുദ്ധസന്ന്യാസിമാരുള്ളത്.












Click it and Unblock the Notifications