കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപിതാവിന്റെ ഘാതകന്‍ ഇന്ത്യയില്‍ ഒളിവില്‍; 45 വര്‍ഷത്തിന് ശേഷം പിടിയില്‍, 5ാംദിനം തൂക്കിലേറ്റി

  • By Desk
Google Oneindia Malayalam News

ധക്ക: ബംഗ്ലാദേശ് രാഷ്ട്രപിതാവ് മുജീബ് റഹ്മാന്റെ ഘാതകരില്‍ ഒരാളെ പിടികൂടി അഞ്ചാംദിവസം തൂക്കിലേറ്റി. 45 വര്‍ഷം മുമ്പ് നടന്ന വധവുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുന്‍ സൈനിക ക്യാപ്റ്റന്‍ അബ്ദുല്‍ മജീദിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ദയഹാര്‍ജി സുപ്രീംകോടതിയും പ്രസിഡന്റും തള്ളിയതിന് പിന്നാലെയാണ് വധശിക്ഷ നടപ്പാക്കിയത്.

നിലവിലെ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ പിതാവാണ് മുജീബ് റഹ്മാന്‍. പഴയ പാകിസ്താന്റെ ഭാഗമായിരുന്ന ബംഗ്ലാദേശ് ഇന്ത്യയുടെ സഹായത്തോടെയാണ് 1971ല്‍ സ്വാതന്ത്ര്യം നേടിയത്. മുജീബ് റഹ്മാനായിരുന്നു സമരത്തിന് മുന്നില്‍ നിന്നവരില്‍ ഒരാള്‍. 1975ല്‍ ഇദ്ദേഹത്തെയും കുടുംബാംഗങ്ങളെയും സൈനികര്‍ വധിച്ചു. രക്ഷപ്പെട്ടത് ശൈഖ് ഹസീനയും സഹോദരി ശൈഖ് റഹാനയും. ചരിത്ര സംഭവങ്ങളുടെ വിശദാംശങ്ങള്‍ ഇങ്ങനെ...

മജീദിനെ തൂക്കിലേറ്റി

മജീദിനെ തൂക്കിലേറ്റി

ബംഗ്ലാദേശ് തലസ്ഥാനമായ ധക്കയിലെ കെറാനിഗഞ്ചിലെ ജയിലിലാണ് അബ്ദുല്‍ മജീദിനെ തൂക്കിലേറ്റിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇയാളെ പിടികൂടിയത്. ശനിയാഴ്ച രാത്രിയാണ് ശിക്ഷ നടപ്പാക്കിയതെന്ന് ജയില്‍ ഐജി എകെഎം മുസ്തഫ കമാല്‍ പാഷ പറഞ്ഞു.

വലിയ സമ്മാനം

വലിയ സമ്മാനം

ബംഗ്ലാദേശിന് ഈ വര്‍ഷം ലഭിച്ച ഏറ്റവും വലിയ സമ്മാനമാണിതെന്ന് ആഭ്യന്തര മന്ത്രി അസദുസമാന്‍ ഖാന്‍ പറഞ്ഞു. മുജീബ് റഹ്മാന്റെ വധത്തില്‍ തനിക്ക് പങ്കുണ്ടെന്ന് പരസ്യമായി നേരത്തെ പറഞ്ഞ വ്യക്തിയാണ് അബ്ദുല്‍ മജീദ്. ഇയാള്‍ ഏറെ കാലം ഇന്ത്യയില്‍ ഒളിവിലായിരുന്നു. ധക്കയില്‍ വച്ചാണ് ചൊവ്വാഴ്ച പിടിയിലായത്.

മുജീബ് റഹ്മാന്‍ വധം

മുജീബ് റഹ്മാന്‍ വധം

മജീദിനെ ഭാര്യയും കുടുംബാംഗങ്ങളും ശനിയാഴ്ച രാത്രി സന്ദര്‍ശിച്ചിരുന്നു. മുജീബ് റഹ്മാന്‍ വധക്കേസില്‍ 12 പ്രതികളാണുണ്ടായിരുന്നത്. എല്ലാവര്‍ക്കും വിചാരണ കോടതി 1998ല്‍ വധശിക്ഷ വിധിച്ചിരുന്നു. 2009ല്‍ സുപ്രീംകോടതി ശിക്ഷ ശരിവച്ചു. ഇതോടെ പ്രതികള്‍ പലരും ഒളിവില്‍ പോയി.

സൈനികരുടെ കൂട്ടക്കൊല

സൈനികരുടെ കൂട്ടക്കൊല

1975 ആഗസ്റ്റ് 15നാണ് മുജീബ് റഹ്മാനെയും കുടുംബാംഗങ്ങളെയും സൈനികര്‍ കൂട്ടക്കൊല ചെയ്തത്. ഹസീനയും രഹാനയും മാത്രം രക്ഷപ്പെട്ടു. പിന്നീട് അധികാരത്തില്‍ എത്തിയ പ്രസിഡന്റ് സിയാവുര്‍ റഹ്മാന്‍ പ്രതികളെ സഹായിച്ചു. ബംഗ്ലാദേശിന്റെ വിദേശ എംബസികളില്‍ ഇവര്‍ക്ക് നിയമനം നല്‍കി. മജീദ് ഏറെ കാലം സെനഗല്‍ അംബാസഡറായിരുന്നു.

സിയാവുര്‍ റഹ്മാനും അതേ ഗതി

സിയാവുര്‍ റഹ്മാനും അതേ ഗതി

സിയാവുര്‍ റഹ്മാനും പിന്നീട് കൊല്ലപ്പെടുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ഭര്‍ത്താവാണ് സിയാവുര്‍ റഹ്മാന്‍. ഇദ്ദേഹത്തെ 1981ലെ സൈനിക അട്ടിമറിയിലൂടെ വധിച്ചു. മുജീബ് റഹ്മാന്‍ വധക്കേസിലെ അഞ്ച് പ്രതികളെ 2010ല്‍ തൂക്കിലേറ്റിയിരുന്നു. ഒരു പ്രതി സിംബാവേയില്‍ വച്ച് മരിച്ചു. മറ്റു ആറ് പ്രതികള്‍ ഒളിവിലായിരുന്നു. ഇവര്‍ കാനഡയിലും അമേരിക്കയിലുമാണ്.

പാകിസ്താന്റെ ഭാഗം

പാകിസ്താന്റെ ഭാഗം

ഇന്ത്യയും പാകിസ്താനും വിഭജിക്കപ്പെട്ടപ്പോള്‍ പാകിസ്താന്റെ ഭാഗമായിരുന്നു ബംഗ്ലാദേശ്. പ്രത്യേക രാജ്യം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഒമ്പത് മാസം നീണ്ട യുദ്ധത്തിന് ഒടുവില്‍ 1971ല്‍ ബംഗ്ലാദേശ് എന്ന രാജ്യം നിലവില്‍ വന്നു. ഇതിനെല്ലാം നേതൃത്വം നല്‍കിയവരില്‍ പ്രമുഖനായിരുന്നു ശൈഖ് മുജീബ് റഹ്മാന്‍.

അധികം വൈകിയില്ല

അധികം വൈകിയില്ല

പിന്നീട് മുജീബ് റഹ്മാനെ പാകിസ്താന്‍ ജയിലില്‍ അടച്ചു. അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന 1972ല്‍ വിട്ടയച്ചു. ലണ്ടന്‍ വഴി ഇന്ത്യയിലൂടെ അദ്ദേഹം ബംഗ്ലാദേശിലെത്തി. തുടര്‍ന്നാണ് രാജ്യത്തിന്റെ അധികാരം ഏറ്റെടുത്തത്. എന്നാല്‍ അധികം വൈകിയില്ല. സൈനികര്‍ ഇദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു.

സൗദി പകച്ചത് അമേരിക്കയുടെ ഈ നീക്കത്തില്‍; സൈന്യത്തെ പിന്‍വലിക്കാന്‍ ബില്ല്, നിലപാട് കടുപ്പിച്ചുസൗദി പകച്ചത് അമേരിക്കയുടെ ഈ നീക്കത്തില്‍; സൈന്യത്തെ പിന്‍വലിക്കാന്‍ ബില്ല്, നിലപാട് കടുപ്പിച്ചു

English summary
Bangladesh executes Majed, killer of founding father Mujibur Rahman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X