മുതിര്‍ന്ന ഐസിസ് ഭീകരന്‍ ബംഗ്ളാദേശില്‍ അറസ്റ്റില്‍
ധാക്ക: ധാക്കയില്‍ നിന്നും മുതിര്‍ന്ന ഐസിസ് ഭീകരന്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. ശനിയാഴ്ച രാത്രിയോടെയാണ് ഭീകരന്‍ അറസ്റ്റിലായത്. ഇയാളുടെ പേര് വിവരം പുറത്ത് വിട്ടിട്ടില്ല. ബംഗ്ളാദേശില്‍ ഐസിസിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിയ്ക്കുന്നത് ഇയാളാണെന്നാണ് റിപ്പോര്‍ട്ട്.
അറസ്റ്റിലാകുമ്പോള്‍ ഇയാളുടെ കൈവശം അല്‍ഖ്വയ്ദയേുടെയും ഐസിസിന്റേയും പ്രചാരണ പുസ്തകങ്ങളും ഐസിസ് പരിശീലന വീഡിയോകളും കണ്ടെടുത്തു. മെയ് 24ന് രണ്ട് ഐസിസ് ഭീകരര്‍ ബംഗ്ളാദേശില്‍ അറസ്റ്റിലാകുന്നതിന് തൊട്ടുപിന്നാലെയാണ് വീണ്ടും അറസ്റ്റ്. ധാക്കയിലെ ലാല്‍മാടിയ, ഉട്ടാര എന്നിവിടങ്ങളില്‍ നിന്നാണ് ഭീകരരെ പിടികൂടിയത്.

ഐസിസിന് വേണ്ടി ഓണ്‍ലൈനിലൂടെ യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന ഭീകരരാണ് മുന്‍പ് അറസ്റ്റിലായത്. സിറിയന്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിനിറങ്ങിറങ്ങിയ ഐസിസുകാരില്‍ അധികം പേര്‍ക്കും ജോര്‍ദാനില്‍ നിന്നാണ് പരിശീലനം ലഭിച്ചത്. ഐസിസാകട്ടേ ഇസ്ലാമിക സാമ്രാജ്യം സ്ഥാപിയ്ക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താവളമുറപ്പിച്ചു.
അഫ്ഗാനിസ്ഥാന്‍, ബംഗ്ളാദേശ് എന്നിവിടങ്ങളിലെല്ലാം തങ്ങളുടെ പ്രവര്‍ത്തനം ഇവര്‍ വ്യാപിപ്പിയ്ക്കുകയാണ്. അഫ്ഗാനില്‍ താലിബാനും ഐസിസും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുകയാണ്. ബംഗ്ളാദേശിലെ ഐസിസ് സാന്നിധ്യം ഇന്ത്യയ്ക്കും ഭീഷണിയാണ്.












Click it and Unblock the Notifications