കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹത്തിന് പ്രായമില്ല; സര്‍ക്കാര്‍ തീരുമാനം സ്ത്രീപീഡനത്തിനെതിരെ!!

Google Oneindia Malayalam News

ധാക്ക: വിവാഹത്തിനുള്ള പ്രായപരിധി എടുത്തുനീക്കിക്കൊണ്ട് ബംഗ്ലാദേശില്‍ പുതിയ നിയമഭേദഗതി. വിവാഹ പ്രായം 18 വയസാക്കിക്കൊണ്ടുള്ള നിയമം ഭേദഗതി ചെയ്ത് പ്രത്യേക സാഹചര്യങ്ങളില്‍ രക്ഷിതാക്കളുടേയും കോടതിയുടേയും അനുമതിയുണ്ടെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് വിവാഹിതരാകാമെന്നതാണ് പുതിയ നിയമം. എന്നാല്‍ പെണ്‍കുട്ടികള്‍ വധുമാര്‍ മാത്രമല്ലെന്ന തരത്തിലുള്ള വിമര്‍ശനം പുതിയ നിയമത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്.

രാജ്യത്ത് വിവാഹിതരല്ലാത്ത പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം തടയുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍ പുതിയ നിയമം ചൂഷണം വര്‍ധിപ്പിക്കുമെന്ന ആരോപണം സര്‍ക്കാര്‍ അധികൃതര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ ബംഗ്ലാദേശാണ് ഏഷ്യയില്‍ ഏറ്റവുമധികം ബാലവിവാഹങ്ങള്‍ നടക്കുന്ന രാജ്യം. 52 ശതമാനം പെണ്‍കുട്ടികളും 18 വയസ്സിന് മുമ്പ് വിവാഹിതരാവുന്നുവെന്നും 18 ശതമാനം പേര്‍ 15 വയസ്സിന് മുമ്പും വിവാഹിതരാവുന്നു.

marriage-shaadi

എന്നാല്‍ ബംഗ്ലാദേശ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രാജ്യത്തെ സത്രീപക്ഷ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വിവാഹം കൊണ്ട് പരിഹരിക്കാനാവില്ലെന്നാണ് സംഘടനകള്‍ ഉന്നയിക്കുന്ന വാദം. വൈവാഹിക പീഡനത്തിന് വഴിയൊരുക്കുമെന്നും ആരോപണമുയരുന്നുണ്ട്.

English summary
On February 17, 2017, the Bangladesh government proposed a law that permits young girls under the age of 18 to get married in ‘special cases’. But the law didn't reduce the age to 16 or 15, it did away with it altogether.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X