കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനന നിയന്ത്രണം പാളി: ബംഗ്ലാദേശിന് വെല്ലുവിളിയായി റോഹിന്‍ഗ്യന്‍ ജനസംഖ്യ

Google Oneindia Malayalam News

ധാക്ക: റോഹിന്‍ഗ്യന്‍ ജനസംഖ്യാ നിയന്ത്രണത്തിന് ബംഗ്ലാദേശ് നടപടികള്‍ സ്വീകരിക്കുമെന്ന് സൂചന. റോഹിന്‍ഗ്യന്‍ മുസ്ലിങ്ങളുടെ ജനസംഖ്യ നിയന്ത്രിക്കാന്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പുകളിലെ അഭയാര്‍ത്ഥികളെ സ്വമേധയാ വന്ധ്യംകരണത്തിന് വിധേയമാക്കാനാണ് നീക്കം. പത്ത് ലക്ഷത്തോളം അഭയാര്‍ത്ഥികളാണ് ബംഗ്ലാദേശില്‍ കഴിയാന്‍ കഷ്ടപ്പെടുന്നത്. ബംഗ്ലാദേശ് സര്‍ക്കാര്‍ നടപ്പിലാക്കിയ ജനനനിയന്ത്രണമാര്‍ഗ്ഗങ്ങള്‍ പരാജയപ്പെട്ടതോടെയാണ് വന്ധ്യംകരിക്കാനുള്ള ആലോചനകള്‍ ഉടലെടുക്കുന്നത്.

റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്കെതിരെയുണ്ടായ അതിക്രമങ്ങളെ തുടര്‍ന്ന് ആഗസ്റ്റ് 25 മുതല്‍ ലക്ഷക്കണക്കിന് റോഹിങ്ക്യന്‍ മുസ്ലിങ്ങളാണ് ബുദ്ധഭൂരിപക്ഷമുള്ള മ്യാന്‍മറില്‍ നിന്ന് കൂട്ടമായി പലായനം ചെയ്തത്. ഏറ്റവുമധികം പേര്‍ക്ക് അഭയം നല്‍കിയത് അയല്‍രാജ്യമായ ബംഗ്ലാദേശാണ്. കൂട്ടപലായനം ആരംഭിച്ചതോടെ അഭയാര്‍ത്ഥികള്‍ക്ക് പ്രത്യേകം ക്യാമ്പുകളും ബംഗ്ലാദേശ് സര്‍ക്കാര്‍ ഒരുക്കിയിരുന്നുവെങ്കിലും അഭയാര്‍ത്ഥികളുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ ജനനനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചത്. എന്നാല്‍ ഇതും ഫലം കണ്ടില്ല.

 ആറ് ലക്ഷം അഭയാര്‍ത്ഥികള്‍

ആറ് ലക്ഷം അഭയാര്‍ത്ഥികള്‍



റോഹിന്‍ഗ്യന്‍ മുസ്ലിങ്ങള്‍ക്കെതിരെയുള്ള സൈനിക അതിക്രമങ്ങളെ തുടര്‍ന്ന് ആറ് ലക്ഷത്തോളം അഭയാര്‍ത്ഥികളാണ് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തിട്ടുള്ളത്. ആഗസ്റ്റ് 25ന് ശേഷം കൂട്ടപലായനം ആരംഭിച്ചതോടെ അഭയാര്‍ത്ഥികള്‍ക്ക് പ്രത്യേകം ക്യാമ്പുകളും ബംഗ്ലാദേശ് സര്‍ക്കാര്‍ ഒരുക്കിയിരുന്നു. എന്നാല്‍ അഭയാര്‍ത്ഥികളുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ ജനനനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചത്. എന്നാല്‍ ഇതും ഫലം കണ്ടില്ല.

 കുടുംബാസൂത്രണം അനിവാര്യം

കുടുംബാസൂത്രണം അനിവാര്യം

മ്യാന്‍മറില്‍ നിന്നെത്തിയ റോഹിന്‍ഗ്യകള്‍ക്ക് ബംഗ്ലാദേശ് അഭയം നല്‍കിയെങ്കിലും പരിമിതമായ ഭക്ഷണവും ജനാരോഗ്യ സംരക്ഷണവുമാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നത്. ഇതോടെയാണ് അഭയാര്‍ത്ഥികള്‍ക്കിടയില്‍ കുടുംബാസൂത്രണ നടപ്പിലാക്കേണ്ടിവരുമെന്ന തദ്ദേശ സ്ഥാപനങ്ങളുടെ നിരീക്ഷണം.

ജനങ്ങള്‍ക്ക് അവബോധമില്ല

ജനങ്ങള്‍ക്ക് അവബോധമില്ല


റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കിടയില്‍ ജനന നിയന്ത്രണ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ചെറിയ അവബോധം പോലുമില്ലെന്നാണ് കോക്സ് ബസാര്‍ ജില്ലയില്‍ അഭയാര്‍ത്ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി പ്ലാനിംഗ് സര്‍വീസ് ഉദ്യോഗസ്ഥയായ പിന്‍റു കാന്തി ഭട്ടാചാര്യ പറയുന്നത്. അനധികൃ അഭയാര്‍ത്ഥികളായി മ്യാന്‍മറില്‍ കഴിഞ്ഞിരുന്ന റോഹിന്‍ഗ്യന്‍ മുസ്ലിങ്ങള്‍ക്ക് പല സേവനങ്ങള്‍ ലഭ്യമല്ലെന്നും ഇവര്‍ക്ക് വിദ്യാഭ്യാസത്തിന്‍റെ അഭാവമുണ്ടെന്നും പിന്‍റു കാന്തി ഭട്ടാചാര്യ ചൂ​ണ്ടിക്കാണിക്കുന്നത്.

 ഉപയോഗിക്കാന്‍ മടി

ഉപയോഗിക്കാന്‍ മടി

ജില്ലാ പ്ലാനിംഗ് അധികൃതര്‍ ജനന നിയന്ത്രണത്തിന് വേണ്ടിയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനൊപ്പം 549 പാക്കറ്റ് ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്തെങ്കിലും ഇത് ഉപയോഗിക്കാന്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ വൈമനസ്യം കാണിക്കുന്നുവെന്നുമാണ് ബംഗ്ലാദേശ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതോടെയാണ് സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യംകരണം നടപ്പിലാക്കാനുള്ള പദ്ധതിയ്ക്ക് സര്‍ക്കാരില്‍ നിന്ന് അനുമതി തേടിയിട്ടുള്ളത്. വാസക്ടമിയും ട്യൂബക്ടമിയും നടപ്പിലാക്കാനുള്ള അനുമതിയാണ് തേടിയിട്ടുള്ളത്

 ഇസ്ലാമിക വിരുദ്ധം!

ഇസ്ലാമിക വിരുദ്ധം!

ഗര്‍ഭനിരോധനം ഇസ്ലാമിക വിരുദ്ധമാണെന്നും, മുസ്ലിം സ്ത്രീകളില്‍ പലരും ജനന നിയന്ത്രമം പാപമാണെന്ന് വിശ്വസിക്കുന്നവരുമാണ് എന്നും കുടുംബാസൂത്രണ വളന്‍റിയര്‍ ഫര്‍ഹാന സുല്‍ത്താന പറയുന്നു. സ്ത്രീകളോട് സംസാരിച്ചതില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിക്കുന്നത്. മ്യാന്‍മാര്‍ അധികൃതര്‍ തങ്ങളെയോ കുഞ്ഞുങ്ങളെയോ അപായപ്പെടുത്തുമെന്ന് ഭയന്ന് രാഖിനേയില്‍ റോഹിന്‍ഗ്യന്‍ മുസ്ലിങ്ങള്‍ കുടുംബാസൂത്രണ ക്ലിനിക്കുകള്‍ സന്ദര്‍ശിക്കാറില്ല.

 ബംഗ്സാദേശില്‍ വിജയകരം

ബംഗ്സാദേശില്‍ വിജയകരം


ബംഗ്ലാദേശ് സര്‍ക്കാര്‍ വര്‍ഷങ്ങളായി വിജയകരമായി ഡൊമസ്റ്റിക് സ്റ്റെറിലൈസേഷന്‍ പദ്ധതി നടപ്പിലാക്കിവരുന്നുണ്ടെന്നും പ്രതിമാസം 250 ഓളം പേരാണ് വന്ധ്യംകരണത്തിന് വിധേയമാകുന്നതെന്നുമാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്. എന്നാല്‍ രാജ്യത്തിന് പുറത്തുള്ളവരെ വന്ധ്യം കരിക്കാന്‍ പ്രത്യേകം അനുമതി വേണമെന്നതാണ് സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളി. ആരോഗ്യ മന്ത്രി തലവനായ കമ്മറ്റിയാണ് അന്തിമ അനുമതി നല്‍കുന്നത്.

English summary
Bangladesh is planning to introduce voluntary sterilisation in its overcrowded Rohingya camps, where nearly a million refugees are fighting for space, after efforts to encourage birth control failed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X