കൊവിഡ് വ്യാപനം രൂക്ഷം: റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് വാക്സിനേഷനുമായി ബംഗ്ലാദേശ്, മൂന്ന് ദിവസത്തിൽ തുടക്കമാകും
ധാക്ക: റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് കൊവിഡ് വാക്സിനൊരുങ്ങി ബംഗ്ലാദേശ്. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് രാജ്യത്തെ ക്യാമ്പുകളിൽ താമസിക്കുന്നവർക്കാണ് വാക്സിനേഷൻ നൽകാനൊരുങ്ങുന്നതെന്നാണ് അധികൃതർ സാക്ഷ്യപ്പെടുത്തുന്നത്. റോഹിങ്ക്യൻ ക്യാമ്പുകളിൽ 2600 കേസുകൾ സ്ഥിരീകരിച്ചതായും 29 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 85,000 ത്തോളം റോഹിങ്ക്യൻ അഭയാർത്ഥികളാണ് രാജ്യത്തെ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നത്. എന്നാൽ ഇതിനേക്കാളധികം പേർ ക്യാമ്പുകളിലുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
രാജ്യത്തുള്ള അഭയാർത്ഥികളിൽ 48000 പേർ 55 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. മൂന്ന് ദിവസത്തിനുള്ളിൽ ഇവർക്ക് ചൈനീസ് സീനോഫാം വാക്സിൻ ലഭിക്കുമെന്ന് ബംഗ്ലാദേശ് ആരോഗ്യമന്ത്രി മഹബുബുർ റഹ്മാൻ എഎഫ്പിയോട് പറഞ്ഞു. വാക്സിനേഷനെക്കുറിച്ച് അഭയാർത്ഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി അവർക്കിടയിൽ ഇക്കാര്യം അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ദ്വീപിൽ നിന്ന് മാറിത്താമസിക്കേണ്ടിവന്ന 18000 റോഹിങ്ക്യൻ അഭയാർത്ഥികൾക്കായി വാക്സിനേഷൻ ആരംഭിക്കുമെന്ന് ബംഗ്ലാദേശ് ഡെപ്യൂട്ടി റെഫ്യൂജി കമ്മീഷണർ ഷംസ് ഉദ് ദൌസ വ്യക്തമാക്കി.

ഓണത്തിന് ഒരുക്കം; സാരിയിൽ സുന്ദരിയായി ആഹാന
കഴിഞ്ഞ കുറച്ച് മാസങ്ങളായി ബംഗ്ലാദേശിൽ കൊവിഡ് കേസുകളിൽ വർധനവ് ഉണ്ടായിട്ടുണ്ട്. ഇതോടെ 169 മില്യൺ ജനങ്ങളുടെ രാജ്യത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരുന്നു. റോഹിങ്ക്യൻ ക്യാമ്പുകളിലെ ജനങ്ങളുടേതടക്കമാണ് കണക്കുകൾ. 1.4 മില്യൺ ജനങ്ങളെ ബാധിച്ച കൊവിഡ് 23000 പേരുടെ ജീവനെടുക്കുകയും ചെയ്തിരുന്നു. 98 ശതമാനം കേസുകളും ഡെൽറ്റാ വകഭേദത്തിന്റെ സ്വാധീനം മൂലമാണുണ്ടാകുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേസുകൾക്ക് റിപ്പോർട്ട് ചെയ്യുന്നത് ഡെൽറ്റാ വൈറസിന്റെ സാന്നിധ്യം മൂലമാണ്. ഇതോടെ എല്ലാ പ്രായത്തിലുമുള്ളവരിലെ വാക്സിനേഷനാണ് രോഗനിയന്ത്രണത്തിനുള്ള സുപ്രധാന മാർഗ്ഗം.
റോഹിങ്ക്യൻ അഭയാർത്ഥികൾ ആഗോള വാക്സിൻ വിഭജനം ഉണ്ടെന്നാണ് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ്, റെഡ് ക്രസന്റ് സൊസൈറ്റീസ്, എന്നീ സംഘടനകളിലെ ഹൃഷികേശ് ഹരിചന്ദൻ ചൂണ്ടിക്കാണിക്കുന്നത്. അന്തസ്സോടെ താമസിക്കുന്ന കുടുംബങ്ങൾക്ക് വാക്സിൻ നിർബന്ധമാണ്. എന്നാൽ ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങൾക്ക് ശുചീകരണത്തിനുള്ള സാധ്യതകളും പരിമിതമാണ്.












Click it and Unblock the Notifications