കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടുക്കടലില്‍ കുടുങ്ങി റോഹിംഗ്യകള്‍... ഇങ്ങോട്ട് വരേണ്ടെന്ന് ബംഗ്ലാദേശ്, കപ്പലിന് അനുമതിയില്ല!!

Google Oneindia Malayalam News

ധാക്ക: കൊറോണവൈറസ് ഭീതിക്കിടെ റോഹിംഗ്യകള്‍ക്ക് രാജ്യത്തേക്ക് പ്രവേശനാനുമതി നല്‍കാതെ ബംഗ്ലാദേശ്. ഇവര്‍ നടുക്കടലില്‍ കുടുങ്ങിയിരിക്കുകയാണ്. 500ലധികം റോഹിംഗ്യന്‍ അഭയാര്‍ത്ഥികളാണ് കപ്പലില്‍ കുടുങ്ങിയിരിക്കുന്നത്. രണ്ട് മത്സ്യബന്ധന ബോട്ടുകളിലായിട്ടാണ് ഇവര്‍ എത്തിയത്. എന്നാല്‍ ബംഗ്ലാദേശിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഇതൊന്നും കാര്യമായിട്ടെടുക്കുന്നില്ലെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി അബ്ദുള്‍ മേമന്‍ പറഞ്ഞു. റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശിന്റെ മാത്രം ബാധ്യതയല്ലെന്ന് മേമന്‍ പറഞ്ഞു. ഇവര്‍ ആഴ്ച്ചകളോളമായി കടലില്‍ കുടുങ്ങി കിടക്കുകയാണ്.

1

എന്തിനാണ് നിങ്ങള്‍ എപ്പോഴും ബംഗ്ലാദേശിനോട് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പറയുന്നത്. അവര്‍ അങ്ങ് ആഴക്കടലിലാണ്. ബംഗ്ലാദേശിന്റെ സമുദ്രാതിര്‍ത്തിയില്‍ പോലുമല്ലെന്ന് മേമന്‍ പറഞ്ഞു. ഇതിനുള്ളില്‍ ഏഴ് തുറമുഖ രാഷ്ട്രങ്ങളുണ്ട്. ബംഗാള്‍ ഉള്‍ക്കടലിന് ചുറ്റുമുള്ള ഈ രാഷ്ട്രങ്ങള്‍ എന്തുകൊണ്ട് റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നില്ലെന്നും മേമന്‍ ചോദിച്ചു. മ്യാന്‍മര്‍ സര്‍ക്കാരിനോട് ഈ ചോദ്യങ്ങള്‍ ആദ്യം ഉയരേണ്ടത്. കാരണം റോഹിംഗ്യകള്‍ അവരുടെ പൗരന്‍മാരാണെന്നും മേമന്‍ വ്യക്തമാക്കി. സ്ത്രീകളും കുട്ടികളും പുരുഷന്‍മാരും അടങ്ങുന്ന വലിയൊരു സംഘമാണ് ബംഗ്ലാദേശിലേക്ക് എത്തിയിരിക്കുന്നത്.

അതേസമയം ഇവര്‍ മലേഷ്യയില്‍ അഭയം തേടാനായിരുന്നു ശ്രമിച്ചത്. എന്നാല്‍ ഇവരെ സ്വീകരിക്കാനാവില്ലെന്ന് മലേഷ്യ തുറന്ന് പറഞ്ഞു. കൊറോണവൈറസിന്റെ പശ്ചാലത്തില്‍ ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി മലേഷ്യ നിഷേധിച്ചിരിക്കുകയാണ്. റോഹിംഗ്യകള്‍ മതിയായ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ആഴ്ച്ചകളോളം ഇനിയും കുടുങ്ങി കിടക്കുമെന്നാണ് യുഎന്നിന്റെ മുന്നറിയിപ്പ്. ബംഗ്ലാദേശ് നേരത്തെ 396 റോഹിംഗ്യകളെ കപ്പലില്‍ നിന്ന് രക്ഷിച്ചിരുന്നു. ഇവര്‍ക്ക് എല്ലാ സഹായവും നല്‍കിയിരുന്നു. ഓരോ തവണയും ലോകരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ബംഗ്ലാദേശിനെ എന്തിനാണ് കുറ്റപ്പെടുത്തുന്നതെന്ന് അറിയില്ലെന്ന് മേമന്‍ പറഞ്ഞു.

എല്ലാതവണ ബംഗ്ലാദേശിന് ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ല. ലക്ഷണക്കണക്കിന് റോഹിംഗ്യകളുടെ സംരക്ഷണം നേരത്തെ ബംഗ്ലാദേശ് ഏറ്റെടുത്തിയിരുന്നു. ഇനി നടക്കില്ല. ഞങ്ങളുടെ മാന്യത ഇവിടെ അവസാനിക്കുകയാണെന്നും മേമന്‍ പറഞ്ഞു. നേരത്തെ യുഎന്നിന്റെ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ബംഗ്ലാദേശ് ഈ അഭയാര്‍ത്ഥികളെ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും ഭക്ഷണവും മരുന്നും വെള്ളവും നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. മ്യാന്‍മര്‍ സൈന്യത്തിന്റെ ക്രൂരത കാരണം ബംഗ്ലാദേശ് വലിയ ഭാരമാണ് ഏറ്റെടുക്കുന്നതെന്ന് യുഎന്‍ നേരത്തെ പറഞ്ഞിരുന്നു. അതേസമയം റോഹിംഗ്യകളുടെ കപ്പലിന്റെ സാന്നിധ്യം ഇവിടെ ഇല്ലെന്നാണ് ബംഗ്ലാദേശ് തീരദേശ അതോറിറ്റികള്‍ പറയുന്നത്.

English summary
bangladesh not accepting rohingya stranded at sea says foreign minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X