ധാക്ക ആക്രമണം; ബന്ദികളിലൊരാള്‍ മരിച്ചത് സൈന്യത്തിന്റെ വെടിയേറ്റ്
ധാക്ക: ധാക്കയില്‍ കഴിഞ്ഞദിവസമുണ്ടായ ഭീകരാക്രമണത്തില്‍ ബന്ദികളിലൊരാള്‍ മരിച്ചത് സൈന്യത്തിന്റെ ഓപ്പറേഷനിടെയാണെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭീകരനാണെന്നു കരുതി റെസ്‌റ്റൊറന്റ് ജീവനക്കാരനെ സൈന്യം വെടിവെക്കുകയായിരുന്നെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ഭീകരാക്രമണമുണ്ടായ ഹോളി ആര്‍ട്ടിസാന്‍ റെസ്‌റ്റൊറന്റിലെ പിസ മേക്കറായിരുന്ന സൈഫുള്‍ ഇസ്ലാം ചൗക്കിദാര്‍ ആണ് അബദ്ധത്തില്‍ കൊല്ലപ്പെട്ടത്. ആറു ഭീകരരും സൈനിക നീക്കത്തിനിടെ കൊല്ലപ്പെട്ടിരുന്നു. ഒരു തീവ്രവാദിയെ ജീവനോടെ പിടികൂടുകയും ചെയ്തു. വിദേശികള്‍ ഏറെ എത്തുന്ന റെസ്റ്റൊറന്റില്‍ 20 പേരാണ് കൊല്ലപ്പെട്ടത്.

ഇറ്റലി, ജപ്പാന്‍, ഇന്ത്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും. മുസ്ലീങ്ങള്‍ അല്ലാത്തവരെയെല്ലാം ഭീകരര്‍ ക്രൂരമായി കൊലപ്പെടുത്തി. സംഭവത്തിന്റെ ഉത്തരവാദിത്വം ഐഎസ്സും, അല്‍ ഖ്വയ്ദയും ഏറ്റെടുത്തിട്ടുണ്ടെങ്കിലും ബംഗ്ലാദേശിലെ പ്രാദേശിക തീവ്രവാദ സംഘടനയാണ് ഇതിന് പിന്നിലെന്നാണ് പോലീസ് നിഗമനം.
ഇവര്‍ക്ക് പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ സഹായം ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, പാക്കിസ്ഥാന്‍ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തി. തീവ്രവാദി സംഘടനയ്ക്ക് ഐഎസ്സിന്റെ സഹായം ലഭിച്ചുവോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പിടിയിലായ തീവ്രവാദിയെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സൈന്യവും പോലീസും.












Click it and Unblock the Notifications