കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാക്കിര്‍ നായിക് ഇഫക്ട്: പീസ് സ്‌കൂളുകള്‍ക്കും ഉടന്‍ വിലക്ക് വീഴും!!!

  • By Sandra
Google Oneindia Malayalam News

ധാക്ക: വിവാദ മുസ്ലിം പണ്ഡിതന്‍ സാക്കിര്‍ നായിക്കിന്റെ പീസ് ടിവി ചാനലിന് നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെ പീസ് സ്‌കൂളുകളും ബംഗ്ലാദേശ് സര്‍ക്കാരിന്റെ കര്‍ശന നിരീക്ഷണത്തില്‍. 'പീസ്' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന എത്ര സ്‌കൂളുകള്‍ ബംഗ്ലാദേശില്‍ ഉണ്ടെന്ന വിവരം സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ രാജ്യത്തെ 28 സ്‌കൂളുകള്‍ പേരില്‍ പീസ് എന്ന് പരാമര്‍ശിക്കപ്പെടുന്നവയാണ്. ഇവയ്‌ക്കെതിരെ ബുധനാഴ്ചയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.

തലസ്ഥാനനഗരമായ ധാക്കയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വിവാദ മുസ്ലിം പണ്ഡിതന്റെ ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന ഇത്തരം പീസ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഈ സാഹചര്യത്തില്‍ പീസ് സ്‌കൂളുകള്‍ എന്ന് പേരിട്ട് വിളിക്കുന്ന സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ശന നിരീക്ഷണത്തിലായിരിക്കും.

bangladesh

ധാക്ക മന്ത്രാലയം കണ്ടെത്തിയിട്ടുള്ള 20 പീസ് സ്‌കൂളുകളും ഇതോടെ അന്വേഷണത്തിന്റെ പരിധിയില്‍ വരും. ഇവയില്‍ സാക്കിര്‍ നായിക്കിന്റെ ആശയങ്ങളും തത്വസംഹിതകളും സ്വീകരിക്കുന്ന പീസ് സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഞായറാഴ്ചയായിരുന്നു ധാക്ക ഭീകരാക്രമണത്തെ തുടര്‍ന്നുള്ള ആരോപണങ്ങളോടെ ബംഗ്ലാദേശില്‍ ശക്തമായ സ്വാധീനമുള്ള സാക്കിര്‍ നായിക്കിന്റെ പീസ് ടിവി നിരോധിച്ചത്.

കാമുകിയുടെ മാതാപിതാക്കളെ യുവാവ് കൊലപ്പെടുത്തിയതിന് പിന്നില്‍!!!കാമുകിയുടെ മാതാപിതാക്കളെ യുവാവ് കൊലപ്പെടുത്തിയതിന് പിന്നില്‍!!!

എന്നാല്‍ താല്‍ക്കാലികമായ പീസ് സ്‌കൂളുകള്‍ നടത്താനുള്ള അനുമതി മാത്രമാണ് തങ്ങള്‍ നല്‍കിയതെന്നും മറ്റുള്ളവര്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നുമാണ് ധാക്ക വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന വിശദീകരണം. ധാക്കയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്‌കൂളുകളൊന്നും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന വിശദീകരണം.

English summary
Bangladesh on Wednesday launched a probe on schools bearing the name 'Peace', suspecting them to be linked with controversial Indian Islamic preacher Zakir Naik's 'Peace TV' which was banned this week over allegations of inspiring terrorists.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X