ബംഗ്ലാദേശില്‍ കോളേജ് പ്രൊഫസറെ വെട്ടിക്കൊന്നു
ധാക്ക: ബംഗ്ലാദേശില്‍ അജ്ഞാതര്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറെ വെട്ടികൊന്നു. തെക്ക് പടിഞ്ഞാറന്‍ ബംഗ്ലാദേശിലാണ് സംഭവം. രാജ്ശശി സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറായ എഎഫ്എം റീസോള്‍ കരിം സിദ്ധിക്കിയാണ് കൊല്ലപ്പെട്ടത്.
രണ്ട് വര്‍ഷം മുമ്പ് രാജ്ശശി സര്‍വ്വകലാശാലയിലെ അധ്യാപകനായിരുന്ന ഫാഫിയുല്‍ ഇസ്ലാമിനെ ഇതുപോലെ വെട്ടികൊലപ്പെടുത്തിയിരുന്നു. വടക്ക് പടിഞ്ഞാറന്‍ നഗരമായ രാജ്ശശിയിലുള്ള റീസോള്‍ കരീം സിദ്ധിക്കിന്റെ വീടിനടുത്തുനിന്നും 50 കിലോമീറ്റര്‍ അകലെയുള്ള സല്‍ബാഗന്‍ പ്രദേശത്ത് വച്ച് ശനിയാഴ്ച രാവിലെയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്.

വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസ് ഭാഷ്യം. ബംഗ്ലാദേശില്‍ കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ന്യൂനപക്ഷ വിഭാഗത്തിലുള്ളവര്‍, ബ്ലോഗര്‍മാര്‍, വിദേശികള്‍ എന്നിവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്.
കഴിഞ്ഞ വര്‍ഷം നാല് പ്രമുഖ സെക്കുലര്‍ ബ്ലോഗര്‍മാരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്ശശി സര്‍വ്വകലാശാലയിലെ മറ്റ് രണ്ട് പ്രൊഫസര്‍മാരും കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications