കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗ്ലാദേശിനെ നിശ്ചലമാക്കി വിദ്യാർത്ഥി പ്രക്ഷോഭം; അടിച്ചമർത്തൽ നടപടിയുമായി സർക്കാർ..

  • By Desk
Google Oneindia Malayalam News

ധാക്ക: ബംഗ്ലാദേശിൽ റോഡ് സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധത്തിന്റെ രൂപവും രീതിയും മാറുന്നു. റോഡുകൾ നന്നാക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച പ്രതിഷേധം സർക്കാരിന്റെ നയങ്ങൾക്കെതിരെ തിരിഞ്ഞതോടെ സർക്കാരും പ്രക്ഷോഭക്കാരും തമ്മിൽ തുറന്ന പോരിലേക്ക് നീങ്ങുകയാണ്.

ബലാത്സംഗവും , പോലീസ് അതിക്രമങ്ങളും അടക്കമുള്ള അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സർക്കാരിന് പിടിച്ച് നിർത്താൻ കഴിയുന്നതിന് അപ്പുറത്തേയ്ക്ക് വിദ്യർത്ഥി പ്രക്ഷോഭം വളർന്നു കഴിഞ്ഞു.

തുടക്കം

തുടക്കം

ജൂലൈ 29ന് രണ്ട് വിദ്യാർത്ഥികളായ ഒരു ആൺകുട്ടിയും പെൺകുട്ടിയും അമിതവേഗത്തിൽ വന്ന ബസിടിച്ച് കൊല്ലപ്പെട്ടിരുന്നു. മറ്റൊരു ബസുമായി മത്സരയോട്ടം നടത്തുന്നതിനിടെ ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. നാലായിരം ആളുകളാണ് 2017ൽ മാത്രം ബംഗ്ലാദേശിൽ റോഡപകടങ്ങളിൽ കൊല്ലപ്പെട്ടത്. സാധാരണ സംഭവമായി എല്ലാവരും മറന്നുപോകേണ്ടിയിരുന്ന സംഭവം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാവുകയും വലിയ വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുകയും ചെയ്തു.

 സ്കൂൾ കുട്ടികൾ

സ്കൂൾ കുട്ടികൾ

പതിനായിരത്തിൽ അധികം സ്കൂൾ കുട്ടികളാണ് ധാക്കയിലെ നിരത്തുകളിൽ പ്രതിഷേധവുമായി ഇറങ്ങിയത്. ട്രക്കുകളും, കാറുകളും ബസുകളുമുൾപ്പെടെയുള്ള വാഹനങ്ങൾ അവർ തടയുകയും ഡ്രൈവർമാരോട് ലൈസൻസ് കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മിഠായി വാങ്ങുന്ന ലാഘവത്തോടെയാണ് രാജ്യത്ത് ഡ്രൈവിംഗ് ലൈസൻസുകൾ നൽകുന്നതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. 13നും 18നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളാണ് പ്രക്ഷോഭത്തിൽ അണിനിരന്നിരിക്കുന്നത്.

 ആക്രമാസക്തമായി

ആക്രമാസക്തമായി

വിദ്യാർത്ഥിപ്രക്ഷോഭം ദിവസങ്ങളോളം രാജ്യ തലസ്ഥാനത്തെ നിശ്ചലമാക്കി. ഗതാഗതസംവിധാനങ്ങൾ താറുമാറായി. ശനിയാഴ്ച പ്രക്ഷോഭകർക്ക് നേരെ പോലീസ് കണ്ണീർവാതകവും റബർ ബുള്ളറ്റുകളും പ്രയോഗിച്ചതോടുകൂടിയാണ് സമരം അക്രമാസക്തമായി തുടങ്ങിയത്. പ്രക്ഷോഭകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. ഭരണപക്ഷമായ അവാമി ലീഗിന്റെ വിദ്യാർത്ഥി സംഘടനയും പ്രക്ഷോഭം അടിച്ചമർത്താന് ശ്രമം നടത്തിയെന്ന് ആരോപണമുണ്ട്. നിരവധി വിദ്യാർത്ഥികൾക്കാണ് മർദ്ദനത്തിൽ ഗുരുതരമായ പരുക്കേറ്റത്. വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നിരവധി സംഘടനകളും വ്യക്തികളുമാണ് രംഗത്തെത്തിയിരിക്കുന്നത്.

അടിച്ചമർത്താൻ

അടിച്ചമർത്താൻ

വിദ്യാർത്ഥി പ്രതിഷേധം ലോകശ്രദ്ധ ആകർഷിക്കാൻ തുടങ്ങിയതോടെ പ്രക്ഷോഭം അടിച്ചമർത്താൻ ഷെഖ് ഹസീന സർക്കാർ ശ്രമിക്കുന്നുവെന്നാണ് ആരോപണം. മാധ്യമങ്ങളിൽ പ്രക്ഷോഭവാർത്തകൾ സംരക്ഷണം ചെയ്യുന്നതിന് നിയന്ത്രിക്കാൻ ശ്രമം നടന്നു. ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ അവാമി ലീഗ് പ്രവർത്തകർ അക്രമം അഴിച്ചുവിട്ടെന്നും ആരോപണമുണ്ട്. പോലീസ് നിരന്തരമായി പ്രക്ഷോഭകർക്ക് നേരെ ലാത്തി ചാർജ് നടത്തുകയാണ്.

ചിത്രങ്ങൾ പങ്കുവെച്ച്

സർക്കാർ അടിച്ചമർത്തൽ നടപടികൾ ആരംഭിച്ചതോടെ അക്രമങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ ആകർഷിക്കുകയാണ് പ്രക്ഷോഭകർ. ചോരയിൽ കുളിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് അധികവും. ഇതോടെ ഇന്റർനെറ്റിനും സമൂഹമാധ്യമങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ നീക്കം തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.

English summary
Bangladesh protests: How a traffic accident stopped a city of 18 million
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X