കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങളുടെ പൗരന്‍മാര്‍ ഇന്ത്യയിലുണ്ടോ? തിരിച്ചയച്ചാല്‍ സ്വീകരിക്കുമെന്ന് ബംഗ്ലാദേശ്

Google Oneindia Malayalam News

ധക്ക: ഇന്ത്യയില്‍ തങ്ങളുടെ പൗരന്‍മാര്‍ നിയമവിരുദ്ധമായി താമസിക്കുന്നുണ്ടോ എന്ന് ബംഗ്ലാദേശ്. ഇക്കാര്യം ഇന്ത്യയോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എകെ അബ്ദുല്‍ മൊമെന്‍ പറഞ്ഞു. നിയമവിരുദ്ധമായി ഇന്ത്യയില്‍ താമസിക്കുന്ന ബംഗ്ലാദേശികള്‍ ഉണ്ടെങ്കില്‍ അവരെ തിരിച്ചയക്കണം. സ്വീകരിക്കാന്‍ ബംഗ്ലാദേശ് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച ഇന്ത്യ സന്ദര്‍ശിക്കേണ്ടതായിരുന്നു അബ്ദുല്‍ മൊമെന്‍. എന്‍ആര്‍സി-സിഎഎ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ സന്ദര്‍ശനം അദ്ദേഹം റദ്ദാക്കുകയായിരുന്നുവെന്നാണ് ദില്ലിയിലെ ബംഗ്ലാദേശ് നയതന്ത്ര വൃത്തങ്ങള്‍ പറയുന്നത്. ഒട്ടേറെ പരിപാടികളുടെ തിരക്ക് മൂലമണ് ഇന്ത്യയിലേക്ക് വരാത്തത് എന്നാണ് അദ്ദേഹം പ്രതികരിച്ചത്....

ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍

ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍

ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ മികച്ച ബന്ധമാണെന്ന് അബ്ദുല്‍ മൊമെന്‍ പറഞ്ഞു. പുതിയ സംഭവങ്ങള്‍ ബന്ധത്തെ ബാധിക്കില്ല. എന്‍ആര്‍സി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് മോദി ഭരണകൂടം അറിയിച്ചിട്ടുണ്ട്. ബംഗ്ലാദേശിനെ ഒരിക്കലും ബാധിക്കില്ലെന്ന്് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അബ്ദുല്‍ മൊമെന്‍ പറഞ്ഞു.

ചില ഇന്ത്യക്കാര്‍

ചില ഇന്ത്യക്കാര്‍

ചില ഇന്ത്യക്കാര്‍ നിയമവിരുദ്ധമായി ബംഗ്ലാദേശില്‍ താമസിക്കുന്നുണ്ട്. സാമ്പത്തിക കാരണങ്ങളാലാണ് ഇവര്‍ ഇടനിലക്കാര്‍ മുഖേന ബംഗ്ലാദേശില്‍ എത്തിയത്. ബംഗ്ലാദേശികള്‍ അല്ലാത്തവര്‍ രാജ്യത്തേക്ക് കടന്നാല്‍ അവരെ തിരിച്ചയക്കും. ഇന്ത്യയില്‍ ബംഗ്ലാദേശികള്‍ നിയമവിരുദ്ധമായി താമസിക്കുന്നുണ്ടെങ്കില്‍ പട്ടിക നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ തിരിച്ചുവരാമെന്നും ബംഗ്ലാദേശില്‍ താമസിക്കാമെന്നും അബ്ദുല്‍ മൊമെന്‍ പറഞ്ഞു.

 എന്തുകൊണ്ടാണ് മാറ്റിവച്ചത്

എന്തുകൊണ്ടാണ് മാറ്റിവച്ചത്

എന്തുകൊണ്ടാണ് ഇന്ത്യന്‍ സന്ദര്‍ശനം മാറ്റിവച്ചതെന്ന് മന്ത്രിയോട് മാധ്യമങ്ങള്‍ ചോദിച്ചു. ജോലിത്തിരക്കാണ് കാരണമെന്നായിരുന്നു പ്രതികരണം. രക്തസാക്ഷി ദിനം, വിജയ ദിനം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരിപാടികളുണ്ടായിരുന്നു. വിദേശകാര്യ സഹമന്ത്രി ഷഹരീര്‍ ആലവും സെക്രട്ടറിയും രാജ്യത്തുണ്ടായിരുന്നില്ലെന്നും അബ്ദുല്‍ മൊമെന്‍ പറഞ്ഞു.

ആഭ്യന്തര മന്ത്രിയും

ആഭ്യന്തര മന്ത്രിയും

അതേസമയം, ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഇന്ത്യന്‍ സന്ദര്‍ശനം ഒഴിവാക്കിയതിന് കാരണം പൗരത്വ ബില്ലിലെ പ്രതിഷേധമാണെന്നാണ് ദില്ലിയിലെ നയതന്ത്ര വൃത്തങ്ങള്‍ പറഞ്ഞത്. വിദേശകാര്യ മന്ത്രിക്കൊപ്പം ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാനും ഇന്ത്യയിലെത്തുമെന്ന് അറിയിച്ചിരുന്നു. പിന്നീട് രണ്ടുപേരും യാത്ര റദ്ദാക്കി.

സര്‍ക്കാര്‍ വിശദീകരണം

സര്‍ക്കാര്‍ വിശദീകരണം

ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ ആരോപിച്ചിരുന്നു. ഇത് അസത്യമാണെന്നാണ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ യാത്ര അദ്ദേഹം റദ്ദാക്കിയത്. നിലവിലെ സര്‍ക്കാരിന് കീഴില്‍ അല്ല, സൈനിക ഭരണത്തിന് കീഴിലാണ് ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെട്ടതെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

English summary
Bangladesh Seek India List Of Illegal Residents: Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X