കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ മുസ്ലിങ്ങള്‍ വരുമോ എന്ന് ഭയം; അതിര്‍ത്തിയില്‍ മൊബൈല്‍ സേവനം നിര്‍ത്തിവച്ച് ബംഗ്ലാദേശ്

  • By Desk
Google Oneindia Malayalam News

ധക്ക: ഇന്ത്യയില്‍ പൗരത്വ നിയമം പാസാക്കിയ പശ്ചാത്തലത്തില്‍ മുസ്ലിങ്ങള്‍ തങ്ങളുടെ രാജ്യത്തേക്ക് വരുമോ എന്ന് ബംഗ്ലാദേശിന് ആശങ്ക. അതിര്‍ത്തിയില്‍ മൊബൈല്‍ സേവനം നിരോധിക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. ഇന്ത്യാ അതിര്‍ത്തിയോട് ചേര്‍ന്ന ഒരു കിലോമീറ്റര്‍ ദൂരപരിധിയില്‍ മൊബൈല്‍ സേവനം അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

X

ഇനിയൊരു അറിയിപ്പ് നല്‍കിയ ശേഷം മാത്രമേ മൊബൈല്‍ സേവനം പുനസ്ഥാപിക്കാന്‍ പാടുള്ളൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്. സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്നാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇന്ത്യയിലെ മുസ്ലിങ്ങള്‍ ബംഗ്ലാദേശിലേക്ക് കടക്കുമോ എന്ന ആശങ്കയാണ് പുതിയ തീരുമാനത്തിന് പിന്നിലെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥര്‍ സമ്മതിച്ചു.

നടി ആക്രമിക്കപ്പെട്ട കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ദിലീപ്; അടച്ചിട്ട മുറിയില്‍ വാദംനടി ആക്രമിക്കപ്പെട്ട കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ദിലീപ്; അടച്ചിട്ട മുറിയില്‍ വാദം

അതിര്‍ത്തിയില്‍ മൊബൈല്‍ സേവനം റദ്ദാക്കിയത് ഒരു കോടി ഉപഭോക്താക്കളെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ നിര്‍ദേശം ടെലികോം കമ്പനികള്‍ക്ക് ലഭിച്ചതെന്ന് ധക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ബംഗ്ലാദേശിന്റെ 32 ജില്ലകളുണ്ട്. ഈ ജില്ലകളിലാണ് മൊബൈല്‍ സേവനം റദ്ദാക്കിയിരിക്കുന്നത്.

ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ ഇന്ത്യയിലുണ്ടെങ്കില്‍ തിരിച്ചയക്കണമെന്ന് നേരത്തെ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പുതിയ നിയമം നടപ്പാക്കിയതിന് പിന്നാലെ, ഇന്ത്യയില്‍ നിന്നുള്ളവരെ ബംഗ്ലാദേശിലേക്ക് അയക്കില്ലെന്ന് ഇന്ത്യ രേഖാമൂലം ഉറപ്പ് നല്‍കണമെന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

English summary
Bangladesh Stops Mobile Services Along India Border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X