അതിര്‍ത്തിയിലെ സംഘര്‍ഷം: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തി ബംഗ്ലാദേശ്
ധാക്ക: അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പേരില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പ്രണയ് വര്‍മയെ വിളിച്ച് വരുത്തി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം. ഉഭയകക്ഷി കരാര്‍ ലംഘിച്ച് ഇന്ത്യ-ബംഗ്ലാ അതിര്‍ത്തിയിലെ അഞ്ച് സ്ഥലങ്ങളില്‍ വേലി നിര്‍മിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നതായി ധാക്ക ആരോപിച്ചതിന് പിന്നാലെയാണ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു പ്രണയ് വര്‍മ്മയെ വിളിച്ച് വരുത്തിയത്.
വിദേശകാര്യ സെക്രട്ടറി ജാഷിം ഉദ്ദീനുമായുള്ള കൂടിക്കാഴ്ച ഏകദേശം 45 മിനിറ്റ് നീണ്ടുനിന്നു. ചര്‍ച്ചകള്‍ സംബന്ധിച്ച് ഇടക്കാല സര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും ദൂതനെ വിളിച്ച് വരുത്തി എന്നത് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ വര്‍ധിച്ച് വരുന്ന സംഘര്‍ഷങ്ങളെക്കുറിച്ച് ഇന്ത്യയും ബംഗ്ലാദേശും ചര്‍ച്ച ചെയ്തു.

കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് ഒരു സഹകരണ സമീപനം നടപ്പിലാക്കുമെന്ന് ഇരുരാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്. സുരക്ഷാ ആവശ്യങ്ങള്‍ക്കായി അതിര്‍ത്തിയില്‍ വേലി കെട്ടുന്നത് സംബന്ധിച്ച് ധാരണയുണ്ടെന്നും അതിര്‍ത്തി സേനകളായ ബിഎസ്എഫും ബിജിബിയും പതിവായി ആശയവിനിമയം നടത്തുന്നുണ്ടെന്നും പ്രണയ് വര്‍മ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'ഈ ധാരണ നടപ്പാക്കപ്പെടുമെന്നും അതിര്‍ത്തിയിലെ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് ഒരു സഹകരണ സമീപനം ഉണ്ടാകുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ബംഗ്ലാദേശിന്റെ ആഭ്യന്തരകാര്യ ഉപദേഷ്ടാവ് ജഹാംഗീര്‍ ആലം ചൗധരി നിലവിലുള്ള അതിര്‍ത്തി പ്രശ്നങ്ങള്‍ക്ക് കാരണം മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവച്ച അസമത്വ കരാറുകളാണ് എന്ന് കുറ്റപ്പെടുത്തിയിരുന്നു.
ഈ കരാര്‍ അതിര്‍ത്തിയില്‍ നിരവധി സങ്കീര്‍ണതകള്‍ക്ക് കാരണമായി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച ചില സമാനതകളില്ലാത്ത കരാറുകള്‍ കാരണം ബംഗ്ലാദേശ്-ഇന്ത്യ അതിര്‍ത്തിയില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാള്‍ഡയിലെ ബൈഷ്നാബ്നഗറിലെ സുഖ്ദേവ്പൂരില്‍ ഒറ്റവരി മുള്ളുവേലി സ്ഥാപിക്കാനുള്ള ബിഎസ്എഫിന്റെ ശ്രമം ബിജിബി തടഞ്ഞത് സംഘര്‍ഷങ്ങള്‍ക്കിടയാക്കിയിരുന്നു.
ഫെന്‍സിംഗ് ജോലികള്‍ ചൊവ്വാഴ്ച പുനരാരംഭിച്ചെങ്കിലും ഇരു സേനകളും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വീണ്ടും നിര്‍ത്തിവച്ചു. അന്ന് മുതല്‍ നിര്‍മാണം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ഹൈക്കമ്മീഷണറെ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയംവിളിച്ച് വരുത്തിയിരിക്കുന്നത്.












Click it and Unblock the Notifications