കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലു വയസ്സുകാരന്‍ 80 വയസ്സുകാരനാവുന്ന ജനിതകരോഗം; വീഡിയോ കാണൂ

  • By Pratheeksha
Google Oneindia Malayalam News

ധാക്ക:'പാ' എന്ന ബോളിവുഡ് ചിത്രത്തില്‍ അമിതാബ് ബച്ചന്‍ ചെയ്ത കഥാപാത്രം എല്ലാവരെയും നൊമ്പരപ്പെടുത്തിയ ഒന്നാണ് .ബാല്യത്തിന്റെ മനസ്സും വാര്‍ദ്ധക്യം മൂടിയ ശരീരവുമായി ജീവിക്കേണ്ടി വരുന്ന അവസ്ഥാണിതില്‍. യഥാര്‍ത്ഥജീവിതത്തിലും അങ്ങനെയൊരു ബാലനുണ്ട്. വെറും നാലുവയസ്സാണെങ്കിലും 80 കാരന്റെ ശരീര വളര്‍ച്ചയുമായാണ് ഈബാലന്‍ ജീവിതത്തോടു പൊരുതുന്നത്.

ബംഗ്ലാദേശിലെ ധാക്കയിലാണ് പ്രോഗേരിയ എന്ന അപൂര്‍വ്വ ജനിതക രോഗവുമായി ബായേഷിദ് ഷിക്ക്ദാര്‍ എന്ന ബാലന്‍ ജീവിക്കുന്നത്. ശരീര പേശികള്‍ അയയുകയും പെട്ടെന്ന് പ്രായം ബാധിക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്. കുഞ്ഞു ജനിച്ചപ്പോള്‍ തന്നെ കേള്‍വി,കാഴ്ച്ച പ്രശ്‌നങ്ങളുണ്ടായിരുന്നു. തൊലി ചുളിഞ്ഞു പ്രായം ബാധിക്കാന്‍ തുടങ്ങിയതോടെയാണ് ഡോക്ടറെ കാണിച്ചത്. ഇതിനകം ലക്ഷ കണക്കിനു രൂപ ഷിക്ക്ദാറിന്റെ ചികിത്സക്കു ചിലവായിക്കഴിഞ്ഞു.

child

ആദ്യമൊക്കെ രോഗ നിര്‍ണ്ണയം നടത്താന്‍ ഡോക്ടര്‍മാര്‍ക്കു കഴിയാതിരുന്നതാണ് പണം ചിലവാകാനുളള കാരണമെന്ന് ബായേഷിദിന്റെ പിതാവും കര്‍ഷകനുമായ ലബ്ലും ഷിക്ദര്‍ പറയുന്നു. ശരീരമിങ്ങനെയാണെങ്കിലും ബായേഷിദിന് നല്ല ബുദ്ധ ശക്തിയാണ്. ലോകാരോഗ്യ സംഘടന കണക്കുകള്‍ പ്രകാരം ലോകത്ത് എട്ടു മില്യണ്‍ കുട്ടികളില്‍ രണ്ടു പേര്‍ക്ക് പ്രൊഗേരിയ വരാം .

English summary
A four-year-old Bangladeshi boy suffering from a mysterious illness that makes him look like an old man has been admitted to hospital for tests, doctors and his family said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X