സൂക്ഷിക്കുക നിമിഷ നേരം മതി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാലിയാവാന്‍
ദുബായ്: ഒരു ഫോണ്‍ കോള്‍. അതും സ്വന്തം അക്കൗണ്ട് നിലവിലുള്ള ബാങ്കിന്റെ പേരില്‍. സംസാരിക്കുന്നതാവട്ടെ നല്ല ഒന്നാംതരം ബാങ്ക് എക്സിക്യുട്ടീവ് സ്റ്റൈലില്‍. പിന്നെ ആരും സംശയിക്കില്ല എല്ലാവരും അയാള്‍ ചോദിക്കുന്ന കാര്യത്തിന് ക്യത്യമായി മറുപടി നല്‍കും. സംസാരത്തിനിടെ നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട് രഹസ്യമായി സൂക്ഷിക്കേണ്ട ചില വിവരങ്ങള്‍ അയാള്‍ നിങ്ങളില്‍ നിന്നും ചോദിച്ച് മനസ്സിലാക്കിയിട്ടുണ്ടാവും. ദിവസങ്ങളോ ചിലപ്പോള്‍ ഏതാനും മണിക്കുറിനുള്ളിലോ നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും ഭീമമായ തുക അപ്യത്യക്ഷമാവുമ്പോള് മാത്രമാണ് നിങ്ങള്‍ ചതിയില്‍പ്പെട്ട വിവരം അറിയുന്നത്.
ഒറിജിനലിലെ വെല്ലുന്ന രീതിയിലാണ് ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടക്കുന്നതെന്ന് ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന മിക്ക ബാങ്കുകളും ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്കുന്നു. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍, പിന് നമ്പര്‍ തുടങ്ങി അതീവ രഹസ്യ സ്വഭാവമുള്ള വിശദാംശങ്ങള്‍ ശേഖരിക്കാന്‍ ഞങ്ങള്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അത്തരം കാര്യങ്ങള്‍ അന്യേഷിച്ചെത്തുന്ന ഫോണ്‍ കോളുകളില്‍ കൂടുതല്‍ സമയം സംസാരിക്കരുതെന്നും ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് അയക്കുന്ന മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ ദിനേന വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ബാങ്കുകള്‍ കൂടുതല്‍ മുന്‍കരുതലുകള്‍ കൈക്കൊണ്ടിരിക്കുന്നത്.

തട്ടിപ്പുകാര്‍ മാസങ്ങളോളം നിങ്ങളെ പിന്തുടര്ന്ന് നിങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നത്. അത്കൊണ്ട് തന്നെ അവര്‍ നിങ്ങളുമായി സംസാരിക്കുമ്പോള്‍ നിങ്ങളെ അടുത്ത് പരിചയമുളള ആളുകളെ പോലെയായിരിക്കും സംസാരിക്കുന്നത്. ഇതും പലരെയും തട്ടിപ്പിന്നിരയാവാന്‍ കാരണമാക്കിയിട്ടുണ്ട്. ഗള്‍ഫിലെ മിക്ക സ്ഥലങ്ങളിലും പോലീസ് രഹസ്യന്യേഷണ വിഭാഗത്തിന്റെ അവസരോചിതമായ ഇടപെടലാണ് മിക്ക തട്ടിപ്പില്‍ നിന്നും സാധാരണക്കാരെ രക്ഷപ്പെടുത്തുന്നത്. സൈബര്‍ സുരക്ഷയില്‍ മുന്നിട്ടുനില്ക്കുന്ന യുഎഇ അടക്കമുളള രാജ്യങ്ങളില്‍ ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications