കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേശ്യാവൃത്തിയെക്കുറിച്ചുള്ള നിരോധിച്ച സിനിമ ഓണ്‍ലൈനില്‍

  • By Anwar Sadath
Google Oneindia Malayalam News

വേശ്യാവൃത്തിയെക്കുറിച്ചുള്ള നിരോധിച്ച സിനിമ ഓണ്‍ലൈനില്‍. മൊറോക്കോയിലെ ടൂറിസ്റ്റ് നഗരമായ മാരക്കഷിലെ നാല് വേശ്യകളെ കുറിച്ചുള്ള 'much loved' എന്ന സിനിമ മൊറോക്കോ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. മൊറോക്കോയിലെ സ്ത്രീകളെ കുറിച്ച് മോശമായി പ്രതിപാദിക്കുന്നെന്നും മൊറോക്കോയുടെ ഇമേജിന് ദോഷമുണ്ടാക്കുന്നെന്നും കാട്ടിയായിരുന്നു സിനിമ നിരോധിച്ചത്.

എന്നാല്‍, നിരോധനം നിലവില്‍ വന്നെങ്കിലും ലോകത്തിലെ ലക്ഷക്കണക്കിന് പ്രേക്ഷകര്‍ സിനിമ യു ട്യൂബിലൂടെയും മറ്റും കണ്ടുകഴിഞ്ഞു. പ്രമുഖ ഫ്രഞ്ച് മോറോക്കോ സംവിധായകന്‍ നബില്‍ അയോഷ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. കഴിഞ്ഞമാസം നടന്ന കാന്‍ ഫിലിം ഫെസ്റ്റിവെലില്‍ സിനിമയുടെ പ്രീമിയര്‍ നടന്നിരുന്നു.

much-loved-film

മൊറോക്കോയിലെ സദാചാരത്തിനും സംസ്‌കാരത്തിനും എതിരാണ് സിനിമയെന്ന് മൊറോക്കോ കമ്മ്യൂണിക്കേഷന്‍ മന്ത്രി വ്യക്തമാക്കി. രാജ്യത്തെ സ്ത്രീകളെക്കുറിച്ചും അവരുടെ സംസ്‌കാരത്തെ കുറിച്ചും മറ്റുള്ളവരില്‍ മോശം ധാരണ പരത്താന്‍ സിനിമ കാരണമായേക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിനിമയ്‌ക്കെതിരെ രാജ്യത്ത് പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. സംവിധായകനെതിരെ വധഭീഷണിയും ഒരു നടനെതിരെ ആക്രമണവും ഉണ്ടായി.

സൗദി അറേബ്യയിലെ കോടീശ്വരന്മാര്‍ വേശ്യകള്‍ക്കായി മൊറോക്കോയിലെത്തുന്നത് സിനിമ വിവരിക്കുന്നുണ്ട്. സൗദി റിയാലിനേയും അമേരിക്കന്‍ ഡോളറുകളേയും തങ്ങള്‍ ഇഷ്ടപ്പെടുന്നതായി സിനിമയില്‍ വേശ്യകള്‍ പറയുന്നു. അടുത്തിടെ നടന്ന ഒരു പഠനത്തില്‍ നഗരത്തില്‍ 19,000 സെക്‌സ് വര്‍ക്കേഴ്‌സ് ഉള്ളതായാണ് വിവരം. അതേസമയം, ടൂറിസ്റ്റുകളേക്കാള്‍ കൂടുതല്‍ മൊറോക്കോ വംശജരാണ് പ്രധാനമായും സെക്‌സിനായി എത്തുന്നതെന്നും പഠനം പറയുന്നു.

English summary
Banned Sex worker film available in internet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X