ഒബാമയ്ക്കും മിഷേലിനും പറയാനുണ്ട് ഒരു കഥ
വാഷിങ്ടണ്‍: കഥ പറയുന്നത് ബറാക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും അല്ല. അവരുടെ പ്രണയ കഥ പറയാന്‍ പോകുന്നത് സംവിധായകന്‍ റിച്ചാര്‍ഡ് താന്നൈ ആണ്. അങ്ങനെ അമേരിക്കന്‍ പ്രസിഡന്റിന്റെ ജീവിതവും സിനിമയാകാന്‍ പോകുകയാണ്. സൗത്ത്‌സൈഡ് വിത്ത് യു എന്ന സിനിമയിലൂടെ ആണ് ഒബാമ-മിഷേല്‍ ജോഡികളുടെ കഥ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുന്നത്.
1989 കാലഘട്ടത്തില്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെയും ഭാര്യ മിഷേല്‍ ഒബാമയുടെയും ജീവിതത്തില്‍ തളിരിട്ട പ്രണയം ആണ് സിനിമയുടെ ഇതിവൃത്തം. ഹോംഗ്രോണ്‍ പിക്്‌ച്ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും റിച്ചാര്‍ഡ് താന്നൈ ആണ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ കഥാനായകനെ ഇതുവരെയും തെരഞ്ഞെടുത്തിട്ടില്ല.

മിഷേലായി ടിക സംപ്റ്റര്‍ ചിത്രത്തില്‍ അഭിനയിക്കും. ചിക്കാഗോ കേന്ദ്രീകരിച്ചായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക. നിയമോപദേഷ്ടാവായി ജോലി ചെയ്യുന്ന കാലത്താണ് മിഷേല്‍ ഒബാമയെ പരിചയപ്പെടുന്നത്. ആഫ്രിക്ക കാരിയാണ് മിഷേല്‍. പിന്നീട് പ്രണയത്തില്‍ ആയ ഇവര്‍ 1992 ല്‍ വിവാഹിതരാവുകയായിരുന്നു.
ബറാക് ഒബാമയ്ക്ക് എന്നും പിന്തുണയും കരുത്തും നല്‍കിയ വ്യക്തിത്വമാണ് മിഷേല്‍. സ്ത്രീകള്‍ക്കു വേണ്ടിയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ക്കും മിഷേല്‍ മുന്‍ നിരയിലുണ്ട്. ഇവരുടെ ദാമ്പത്യം കണ്ട് അസൂയപ്പെടുന്നവരും ഉണ്ട്. ഇനി അതൊരു കഥയ്ക്കുള്ള ജീവിതമുണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്. അടുത്ത വര്‍ഷം ജൂലൈയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.












Click it and Unblock the Notifications