കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അമേരിക്കന്‍ പ്രസിഡണ്ട് പദവിയിലിരിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് യോഗ്യനല്ല', ആദ്യമായി കടന്നാക്രമിച്ച് ഒബാമ

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: മിഷേല്‍ ഒബാമയ്ക്ക് പിറകെ ഡൊണാള്‍ഡ് ട്രംപിനെതിരെ അമേരിക്കയുടെ മുന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമയും രംഗത്ത്. അമേരിക്കന്‍ പ്രസിഡണ്ട് പദവിയിലിരിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് യോഗ്യനല്ലെന്ന് ബരാക്ക് ഒബാമ തുറന്നടിച്ചു. യുഎസ് ഡെമോക്രാറ്റിന് നാഷണല്‍ കണ്‍വെന്‍ഷന്റെ മൂന്നാം ദിവസത്തില്‍ സംസാരിക്കവെയാണ് ഒബാമ ട്രംപിന് നേര്‍ക്ക് വിമര്‍ശനം ഉന്നയിച്ചത്.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥായായ ജോ ബൈഡന് വോട്ട് ചെയ്യുക എന്നത് രാജ്യത്തെ ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ആവശ്യമാണെന്നും ഒബാമ പറഞ്ഞു. ട്രംപിന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ല. അദ്ദേഹത്തിന്റെ ഓഫീസിന്റെ അധികാരം അദ്ദേഹത്തേയും സുഹൃത്തുക്കള്‍ക്കും വേണ്ടിയല്ലാതെ മറ്റാരെയും സഹായിക്കാന്‍ ഉപയോഗിക്കാന്‍ താല്‍പര്യമില്ലെന്നും ഒബാമ തുറന്നടിച്ചു.

obama

Recommended Video

cmsvideo
Donald Trump calls Kamala Harris ‘most horrible’ member of Senate | Oneindia Malayalam

അദ്ദേഹത്തിന് ആവശ്യമുളള ശ്രദ്ധ കിട്ടാന്‍ സഹായിക്കുന്ന മറ്റൊരു റിയാലിറ്റി ഷോ ആണ് ട്രംപിനെ സംബന്ധിച്ച് പ്രസിഡണ്ട് പദവിയെന്നും ഒബാമ കുറ്റപ്പെടുത്തി. ട്രംപിനെ നേരിട്ട് ആക്രമിക്കുന്നതില്‍ നിന്നും നേരത്തെ ഒബാമ വിട്ട് നിന്നിരുന്നു. ഇതാദ്യമായാണ് ഇത്തരത്തിലുളള പ്രതികരണം. അതേസമയം ഒബാമയെ പലപ്പോഴും കടന്നാക്രമിക്കാന്‍ ട്രംപ് മടിച്ചിരുന്നില്ല.

170,000 അമേരിക്കക്കാര്‍ കൊവിഡ് ബാധിച്ച് മരിച്ചത് ട്രംപ് കാരണം ആണെന്ന് ഒബാമ കുറ്റപ്പെടുത്തി. ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനും രാജ്യം സാമ്പത്തിക മാന്ദ്യത്തിലാകാനും അമേരിക്കയുടെ ജനാധിപത്യ മൂല്യങ്ങള്‍ രാജ്യത്തിനകത്തും പുറത്തും മോശമാകാനും ഉത്തരവാദി ട്രംപ് ആണെന്നും ഒബാമ ആരോപിച്ചു. അമേരിക്കന്‍ പ്രസിഡണ്ട് എങ്ങനെ ആകണം എന്ന് നമ്മള്‍ ആഗ്രഹിക്കുന്നുവോ അതാകാന്‍ ട്രംപിന് ഒരിക്കലും സാധിക്കില്ലെന്നും മുന്‍ പ്രസിഡണ്ട് പറഞ്ഞു.

പുടിൻ വിരോധിയായ റഷ്യന്‍ പ്രതിപക്ഷ നേതാവ് കോമയിൽ! ചായയിൽ വിഷം കലർത്തി നൽകിയെന്ന് സൂചന!പുടിൻ വിരോധിയായ റഷ്യന്‍ പ്രതിപക്ഷ നേതാവ് കോമയിൽ! ചായയിൽ വിഷം കലർത്തി നൽകിയെന്ന് സൂചന!

ജോ ബൈഡനും കമല ഹാരിസും ഓരോ അമേരിക്കന്‍ പൗരനെക്കുറിച്ചും ആലോചിക്കുന്നവരാണ് എന്നും അവര്‍ ജനാധിപത്യത്തെക്കുറിച്ച് ശ്രദ്ധയുളളവരാണ് എന്നും ഒബാമ പുകഴ്ത്തി. കഴിഞ്ഞ ദിവസം ബരാക്ക് ഒബാമയുടെ ഭാര്യയും മുന്‍ അമേരിക്കന്‍ പ്രഥമ വനിതയുമായ മിഷേല്‍ ഒബാമയും ട്രംപിനെതിരെ രംഗത്ത് വന്നിരുന്നു. അമേരിക്കയ്ക്ക് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും മോശം പ്രസിഡണ്ട് ആണ് ട്രംപ് എന്നാണ് മിഷേല്‍ ഒബാമ കുറ്റപ്പെടുത്തിയത്.

 പെട്ടിമുടിയുടെ കണ്ണീരായ കുഞ്ഞ് ധനുഷ്‌കയുടെ 'കുവി' ഇനി തനിച്ചല്ല, കുവിയെ ഏറ്റെടുക്കാൻ ഒരു പോലീസുകാരൻ പെട്ടിമുടിയുടെ കണ്ണീരായ കുഞ്ഞ് ധനുഷ്‌കയുടെ 'കുവി' ഇനി തനിച്ചല്ല, കുവിയെ ഏറ്റെടുക്കാൻ ഒരു പോലീസുകാരൻ

'മാപ്പ് പറയില്ല; ദയ യാചിക്കില്ല', ഉറച്ച് പ്രശാന്ത് ഭൂഷൺ! തിരുത്താൻ 2 ദിവസം സമയം നൽകി സുപ്രീം കോടതി'മാപ്പ് പറയില്ല; ദയ യാചിക്കില്ല', ഉറച്ച് പ്രശാന്ത് ഭൂഷൺ! തിരുത്താൻ 2 ദിവസം സമയം നൽകി സുപ്രീം കോടതി

English summary
Barack Obama calls Donald Trump unfit for US President's office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X