കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് വന്‍ ദുരന്തം... എന്തുകൊണ്ട് സര്‍ക്കാര്‍ ശക്തമാകണമെന്ന് തെളിയിച്ചു, ട്രംപിനെതിരെ ഒബാമ!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനെതിരെ തുറന്നടിച്ച് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. കൊറോണവൈറസിനെ ട്രംപ് കൈകാര്യം ചെയ്ത രീതി കലാപാന്തരീക്ഷമായ ദുരന്തത്തിലേക്കാണ് നയിച്ചതെന്ന് ഒബാമ ആരോപിച്ചു. തന്റെ സര്‍ക്കാരിന്റെ ഭാഗമായുള്ള ഉദ്യോഗസ്ഥരുമായി അദ്ദേഹം നടത്തിയ സംഭാഷണമാണ് ഇത്. ഈ വെബ് കോള്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് ട്രംപിനെതിരെയുള്ള വിമര്‍ശനങ്ങള്‍ പുറം ലോകം അറിഞ്ഞത്. വൈറ്റ് ഹൗസിലടക്കം ഒബാമ ഭരണകൂടത്തിന്റെ ഭാഗമായവരുമായിട്ടാണ് ഒബാമ സംസാരിച്ചത്. അതേസമയം ഈ ഫോണ്‍ കോള്‍ എങ്ങനെയാണ് ചോര്‍ന്നതെന്ന് അറിയില്ല.

1

ട്രംപ് വളരെ ഭീകരമായ രീതിയിലാണ് മഹാമാരിയെ നേരിട്ടത്. ഇതിലൂടെ ശക്തമായ സര്‍ക്കാരാണ് അമേരിക്കയില്‍ വേണ്ടതെന്ന് തെളിഞ്ഞിരിക്കുകയാണ്. ഡെമോക്രാറ്റിക്കുകള്‍ ജോ ബൈഡന് പിന്നില്‍ അണിനിരക്കണമെന്നും, ട്രംപിനെ പരാജയപ്പെടുത്തണമെന്നും ഒബാമ ആവശ്യപ്പെട്ടു. 30 മിനുട്ട് സംഭാഷണമാണ് നടന്നത്. ഒബാമ അലൂ്മനി അസോസിയേഷനിലെ അംഗങ്ങളാണ് ഇവര്‍. ഒബാമയുടെ സ്റ്റാഫംഗങ്ങളോട് ബൈഡന്റെ പ്രസിഡന്‍ഷ്യല്‍ ക്യാമ്പയിന്‍ സജീവമായി പങ്കെടുക്കാനാണ് ഒബാമ ആഹ്വാനം ചെയ്തിരിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ്. കാരണം നാം യുദ്ധം ചെയ്യുന്നത് ഒരു പാര്‍ട്ടിയോടോ നേതാവിനോടോ അല്ലെന്നും ഒബാമ പറഞ്ഞു.

നമ്മള്‍ യുദ്ധം ചെയ്യുന്നത് സ്വാര്‍ത്ഥതയുടെ ദീര്‍ഘകാലമായുള്ള അവസ്ഥയോടാണ്. അത് ആദിമമാണ്. ഭിന്നിക്കുകയാണ് അതിന്റെ ലക്ഷ്യം. മറ്റുള്ളവരെ ശത്രുക്കളായി കാണുന്ന സംവിധാനമാണത്. അമേരിക്കന്‍ ജീവിതത്തില്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഒബാമ പറഞ്ഞു. അതേസമയം വൈറ്റ്ഹൗസ് ഈ ആരോപണങ്ങളെ തള്ളി. ട്രംപ് മഹാമാരിയോട് പ്രതികരിച്ച രീതി മുമ്പൊന്നും ഇല്ലാത്ത തരത്തിലാണെന്നും, നിരവധി അമേരിക്കക്കാരുടെ ജീവന്‍ അദ്ദേഹം രക്ഷിച്ചെന്നും, പ്രസ് സെക്രട്ടറി കൈലി മക്ഈനി പറഞ്ഞു. മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്‌ളിന്നിനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാനുള്ള നീതിന്യായ വകുപ്പിന്റെ തീരുമാനവും ഒബാമ വിമര്‍ശിച്ചിട്ടുണ്ട്.

അതേസമയം ഒബാമയുടെ വിമര്‍ശനം ട്രംപിന് തിരിച്ചടിയാണ്. തനിക്ക് എത്രത്തോളം പറ്റുമോ, അത്രയും ശക്തമായി ബൈഡന് വേണ്ടി പ്രചാരണം നടത്തുമെന്ന് ഒബാമ പ്രഖ്യാപിച്ചു. ഏറ്റവും മോശം സര്‍ക്കാരാണ് ഇത്. പ്രചാരണത്തില്‍ താന്‍ ശക്തമായി ഇടപെടും. കാരണം ഈ സര്‍ക്കാര്‍ മാറേണ്ടത് അത്യാവശ്യമാണെന്നും ഒബാമ പറഞ്ഞു. ഇതുവരെ ലോകത്ത് ഏറ്റവുമധികം മരണങ്ങള്‍ രേഖപ്പെടുത്തിയത് യുഎസ്സിലാണ്. കൊറോണ ബാധിച്ച് 77000ത്തിലധികം പേരാണ് യുഎസ്സില്‍ മരിച്ചത്. 13 ലക്ഷത്തോളം പേര്‍ക്കാണ് രോഗം ബാധിച്ചത്. ട്രംപ് തുടക്കത്തിലെ പ്രതിരോധ പ്രവര്‍ത്തനത്തിന് ശ്രമിച്ചില്ലെന്നാണ് പ്രധാന ആരോപണം. രാഷ്ട്രീയ നേട്ടത്തിനായി ചൈനയെ കുറ്റപ്പെടുത്തകയാണെന്നും ആരോപണമുണ്ട്.

English summary
barack obama hits out at trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X