നടി ജെന്നിഫറുമായി ബരാക് ഒബാമ പ്രണയത്തിൽ? മെസ്സേജ് പുറത്ത്, മിഷേലുമായി വേർപിരിയുന്നുവെന്ന് അഭ്യൂഹം
അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ബരാക് ഒബാമയും ഭാര്യ മിഷേലും വേര്‍പിരിയാന്‍ പോകുന്നതായി പ്രചാരണം. ഒബാമയും പ്രശസ്ത ഹോളിവുഡ് നടി ജെന്നിഫര്‍ അനിസ്റ്റണും തമ്മില്‍ പ്രണയത്തിലെന്നും ഇതാണ് മിഷേലുമായുളള വിവാഹ ബന്ധം തകരാനുളള കാരണമെന്നും അന്താരാഷ്ട്ര മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്. എന്നാല്‍ സംബന്ധിച്ച് ബരാക് ഒബാമയോ മിഷേലോ ജെന്നിഫറോ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
അതേസമയം ജെന്നിഫറിന്റെ സുഹൃത്തിന്റേത് എന്ന് അവകാശപ്പെടുന്ന ഒരു മെസ്സേജ് എക്‌സില്‍ പ്രചരിക്കുന്നുണ്ട്. അതില്‍ ജെന്നിഫറും ഒബാമയും പ്രണയത്തിലാണെന്നും ജെന്നിഫറിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ ഇടയില്‍ അതൊരു രഹസ്യം അല്ലെന്നും പറയുന്നുണ്ട്. സുഹൃത്തുക്കളുമൊത്തുളള ഒരു കൂടിച്ചേരലനിടെ ഇക്കാര്യം ജെന്നിഫര്‍ തന്നെ സമ്മതിച്ചതായും സന്ദേശത്തിൽ പറയുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇന്‍ ടച്ച് മാഗസിന്‍ ജെന്നിഫറിനേയും ഒബാമയേയും കുറിച്ച് ഒരു കവര്‍ സ്റ്റോറി പ്രസിദ്ധീകരിച്ചതോടെയാണ് ഇത്തരം അഭ്യൂഹങ്ങളുടെ തുടക്കം. ദി ട്രൂത്ത് എബൗട്ട് ജെന്‍ ആന്‍ഡ് ബരാക് എന്നായിരുന്നു തലക്കെട്ട്. ഒബാമയുടെ ശ്രദ്ധ ജെന്നിഫറിലേക്ക് തിരഞ്ഞതോടെ മിഷേല്‍ ചതിക്കപ്പെട്ടിരിക്കുകയാണെന്നും ഒബാമയും ജെന്നിഫറും അഗാധമായ അടുപ്പത്തിലാണ് എന്നും പറഞ്ഞുവെയ്ക്കുന്നതായിരുന്നു ഈ കവര്‍ സ്റ്റോറി.
ഇപ്പോള്‍ ജെന്നിഫറിനൊത്ത് ഒബാമ കൂടുതല്‍ സമയം ചെലവഴിക്കുന്നുണ്ടെന്നും വെളിപ്പെടുത്താനാവാത്ത കേന്ദ്രത്തെ ഉദ്ധരിച്ച് മാഗസിനില്‍ പറയുന്നു. തിരഞ്ഞെടുപ്പ് അടുത്ത് വന്നുകൊണ്ടിരിക്കെ ജെന്നിഫറിനെ വളരെ അധികം സമയം ഇപ്പോള്‍ ഒബാമയ്‌ക്കൊപ്പം കാണുന്നുണ്ട്. ഒബാമ ഹോളിവുഡിലേക്കും പോയി. അദ്ദേഹം ചില പ്രൊഡക്ഷന്‍ ഡീലുകളിലും ഏര്‍പ്പെടുന്നു. രണ്ട് പേര്‍ക്കും നിരവധി കാര്യങ്ങളില്‍ സമാനതകളുണ്ടെന്ന് തിരിച്ചറിയുന്നു, എന്നും കവര്‍ സ്റ്റോറിയില്‍ പറയുന്നുണ്ട്.
ഒക്ടോബറില്‍ ജിമ്മി കിമ്മല്‍ ലൈവ് ഷോയില്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ജെന്നിഫര്‍ ചിരിച്ച് തള്ളുകയായിരുന്നു. പ്രചാരണം അസത്യമാണെന്നും ഒബാമയെ ഒരു തവണ മാത്രമേ കണ്ടിട്ടുളളൂ എന്നും ജെന്നിഫര്‍ പറഞ്ഞു. മാത്രമല്ല ഒബാമയേക്കാള്‍ തനിക്ക് പരിചയമുളളത് മിഷേലിനെ ആണെന്നും ജെന്നിഫര്‍ അന്ന് പറഞ്ഞിരുന്നു. ഒരിടവേളയ്ക്ക് ശേഷം ഒബാമ-ജെന്നിഫര്‍ പ്രണയം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് പല പരിപാടികളിലും ഒബാമയ്‌ക്കൊപ്പം മിഷേലിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടതോട് കൂടിയാണ്.
അടുത്തിടെ അന്തരിച്ച മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ജിമ്മി കാര്‍ട്ടറിന്റെ സംസ്‌ക്കാരച്ചടങ്ങുകള്‍ ജനുവരി 9ന് വാഷിംഗ്ടണില്‍ വെച്ച് നടന്നപ്പോള്‍ ബരാക്ക് ഒബാമയ്‌ക്കൊപ്പം മിഷേല്‍ ഉണ്ടായിരുന്നില്ല. അതിന് ശേഷം ജനുവരി 20ന് അമേരിക്കയുടെ പുതിയ പ്രസിഡണ്ടായി ഡൊണാള്‍ഡ് ട്രംപ് അധികാരം ഏറ്റെടുക്കുന്ന ചടങ്ങിലും ഒബാമയ്‌ക്കൊപ്പം മിഷേല്‍ എത്തിയില്ല. പുതിയ പ്രസിഡണ്ടിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്‍ പ്രസിഡണ്ടുമാരും ഭാര്യമാരും പങ്കെടുക്ക എന്ന കീഴ്വഴക്കം കൂടിയാണ് മിഷേല്‍ തെറ്റിച്ചത്. ഇതോടെയാണ് ഇരുവരുടേയും ബന്ധത്തില്‍ വിളളല്‍ വീണതായിട്ടുളള അഭ്യൂഹങ്ങള്‍ വീണ്ടും പരന്ന് തുടങ്ങിയത്.












Click it and Unblock the Notifications