കശ്മീര്‍:പാകിസ്താന് ഒബാമയുടെ രഹസ്യ വാഗ്ദാനം
വാഷിങ്ടണ്‍: കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടാമെന്ന് 2009 ല്‍ പാകിസ്താന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ രഹസ്യ വാഗ്ദനം നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. അമേരിക്കയിലെ മുന്‍ പാകിസ്താന് ഹൈ കമ്മീഷണര്‍ ഹുസൈന് ഹഖാനിയുടെ പുസ്തകത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ലഷ്കര്‍ ഇ ത്വയ്ബ, പാക് താലിബാന് തുടങ്ങിയ ഭീകര സംഘടനകള്‍ക്ക് പാകിസ്താന് നല്കിപോരുന്ന സഹായം നിര്‍ത്തിയാല്‍ കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയുമായി ചര്‍ച്ചക്ക് വഴിയൊരുക്കാമെന്നായിരുന്നു ഒബാമയുടെ വാഗ്ദാനം. അമേരിക്കയുടെ അന്നത്തെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജനറല്‍ ജെയിംസ് ജോണ്‍സ് ഇസ്ലാമാബാദില് നേരിട്ടെത്തിയാണ് ഒബാമയുടെ കത്ത് പാകിസ്താന് പ്രസിഡന്റ് ആസിഫ് അലി സര്‍ദ്ദാരിക്ക് കൈമാറിയത്. എന്നാല്‍ സര്‍ദാരി ഈ വിഷയത്തില്‍ അനുകൂല തീരുമാനം എടുത്തില്ല.

ഹുസൈന് ഹഖാനിയുടെ മാഗ്നിഫിഷ്യന്റ് ഡെല്യൂഷന്‍സ് എന്ന പുസ്തകത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
2009 നവംബര്‍ 11 നാണ് ഒബാമ ആസിഫ് അലി സര്‍ദാരിക്ക് ഈ വിഷയത്തില്‍ കത്തെഴുതിയത്. പാകിസ്താനെ അമേരിക്കയുടെ ദീര്‍ഘകാല നയപങ്കാളിയാക്കാം എന്ന വാഗ്ദാനവും കത്തില്‍ ഉണ്ടായിരുന്നതായി ഹഖാനി വെളിപ്പെടുത്തുന്നു. ഉപഭൂഖണ്ഡത്തിലെ പ്രശ്നങ്ങള്‍ക്ക് സ്ഥായിയായ പരിഹാരത്തിന് ഇന്ത്യയും പാകിസ്താനും അഫ്ഗാനിസ്ഥാനും സഹകരിച്ചുകൊണ്ടുള്ള ഒരു പദ്ധതി അമേരിക്ക വിഭാവനം ചെയ്തിരുന്നു. അല്ഖ്വായ്ദയേയും മറ്റ് ഭീകര സംഘടനകളേയും ഒതുക്കാനുള്ള ഒരു നയപരമായ നീക്കമായിരുന്നു അമേരിക്കയുടേതെന്ന് ഹഖാനിയുടെ പുസ്തകത്തില്‍ പറയുന്നുണ്ട്.
വിഭജനശേഷം കശ്മീര്‍ ഒരു പ്രശ്ന ബാധിത മേഖലയായ സമയം മുതലേ അമേരിക്കന്‍ ഇടപെടല്‍ കൊതിക്കുകയും ആവശ്യപ്പെടുകയും ചെയ്തുവന്നിരുന്ന രാജ്യമാണ് പാകിസ്താന്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി












Click it and Unblock the Notifications