കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍:പാകിസ്താന് ഒബാമയുടെ രഹസ്യ വാഗ്ദാനം

  • By Soorya Chandran
Google Oneindia Malayalam News

വാഷിങ്ടണ്‍: കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടാമെന്ന് 2009 ല്‍ പാകിസ്താന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ രഹസ്യ വാഗ്ദനം നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. അമേരിക്കയിലെ മുന്‍ പാകിസ്താന്‍ ഹൈ കമ്മീഷണര്‍ ഹുസൈന്‍ ഹഖാനിയുടെ പുസ്തകത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ലഷ്‌കര്‍ ഇ ത്വയ്ബ, പാക് താലിബാന്‍ തുടങ്ങിയ ഭീകര സംഘടനകള്‍ക്ക് പാകിസ്താന്‍ നല്‍കിപോരുന്ന സഹായം നിര്‍ത്തിയാല്‍ കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയുമായി ചര്‍ച്ചക്ക് വഴിയൊരുക്കാമെന്നായിരുന്നു ഒബാമയുടെ വാഗ്ദാനം. അമേരിക്കയുടെ അന്നത്തെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജനറല്‍ ജെയിംസ് ജോണ്‍സ് ഇസ്ലാമാബാദില്‍ നേരിട്ടെത്തിയാണ് ഒബാമയുടെ കത്ത് പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദ്ദാരിക്ക് കൈമാറിയത്. എന്നാല്‍ സര്‍ദാരി ഈ വിഷയത്തില്‍ അനുകൂല തീരുമാനം എടുത്തില്ല.

Barack Obama

ഹുസൈന്‍ ഹഖാനിയുടെ മാഗ്നിഫിഷ്യന്റ് ഡെല്യൂഷന്‍സ് എന്ന പുസ്തകത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

2009 നവംബര്‍ 11 നാണ് ഒബാമ ആസിഫ് അലി സര്‍ദാരിക്ക് ഈ വിഷയത്തില്‍ കത്തെഴുതിയത്. പാകിസ്താനെ അമേരിക്കയുടെ ദീര്‍ഘകാല നയപങ്കാളിയാക്കാം എന്ന വാഗ്ദാനവും കത്തില്‍ ഉണ്ടായിരുന്നതായി ഹഖാനി വെളിപ്പെടുത്തുന്നു. ഉപഭൂഖണ്ഡത്തിലെ പ്രശ്‌നങ്ങള്‍ക്ക് സ്ഥായിയായ പരിഹാരത്തിന് ഇന്ത്യയും പാകിസ്താനും അഫ്ഗാനിസ്ഥാനും സഹകരിച്ചുകൊണ്ടുള്ള ഒരു പദ്ധതി അമേരിക്ക വിഭാവനം ചെയ്തിരുന്നു. അല്‍ഖ്വായ്ദയേയും മറ്റ് ഭീകര സംഘടനകളേയും ഒതുക്കാനുള്ള ഒരു നയപരമായ നീക്കമായിരുന്നു അമേരിക്കയുടേതെന്ന് ഹഖാനിയുടെ പുസ്തകത്തില്‍ പറയുന്നുണ്ട്.

വിഭജനശേഷം കശ്മീര്‍ ഒരു പ്രശ്‌ന ബാധിത മേഖലയായ സമയം മുതലേ അമേരിക്കന്‍ ഇടപെടല്‍ കൊതിക്കുകയും ആവശ്യപ്പെടുകയും ചെയ്തുവന്നിരുന്ന രാജ്യമാണ് പാകിസ്താന്‍.

English summary
US President Barack Obama secretly offered Pakistan in 2009 that he would nudge India towards negotiations on Kashmir.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X