കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബരാക്ക് ഒബാമ കളത്തിലേക്ക്, ജോ ബൈഡനും കമല ഹാരിസിനും വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നു

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന് വേണ്ടി മുന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമ പ്രചാരണ രംഗത്തേക്ക്. അടുത്ത ആഴ്ച പെന്‍സില്‍വാനിയയില്‍ ആണ് ബൈഡന് വേണ്ടി ബരാക്ക് ഒബാമ പ്രചാരണത്തിന് ഇറങ്ങുക. 77കാരനായ ജോ ബൈഡന്‍ ഒബാമ രണ്ട് തവണ അമേരിക്കന്‍ പ്രസിഡണ്ട് ആയിരുന്നപ്പോഴും വൈസ് പ്രസിഡണ്ട് സ്ഥാനം വഹിച്ചയാള്‍ കൂടിയാണ്.

പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ വംശജയും ആയ കമല ഹാരിസിന് വേണ്ടിയും ബരാക്ക് ഒബാമ നേരത്തെ മുതല്‍ക്കേ തന്നെ ഓണ്‍ലൈന്‍ വഴിയുളള പ്രചാരണ രംഗത്ത് സജീവമായുണ്ട്. ഓണ്‍ലൈനിലൂടെ അല്ലാതെ ഇതാദ്യമായാണ് ബരാക്ക് ഒബാമ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി നേരിട്ട് പ്രചാരണ രംഗത്തേക്ക് ഇറങ്ങാനൊരുങ്ങുന്നത്.

us

അമേരിക്കയിലെ പ്രതിപക്ഷ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ക്രൗഡ് പുളളര്‍ എന്ന് വിളിക്കാവുന്ന നേതാവാണ് നാല് വര്‍ഷം മുന്‍പ് പ്രസിഡണ്ട് സ്ഥാനം വിട്ടൊഴിഞ്ഞ ബരാക്ക് ഒബാമ. ഒക്ടോബര്‍ 21 ബുധനാഴ്ച ജോ ബൈഡനും കമല ഹാരിസിനും വേണ്ടിയുളള പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനായി ഫിലാഡല്‍ഫിയയിലും പെന്‍സില്‍വാനിയയിലും ബരാക്ക് ഒബാമ എത്തും എന്നാണ് ജോ ബൈഡന്റെ പ്രചാരണ സമിതി വെളളിയാഴ്ച പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്.

Recommended Video

cmsvideo
Bin Laden's niece seeks vote for Donald Trump | Oneindia Malayalam

ഒബാമയുടെ പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ടുളള മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. പല സംസ്ഥാനങ്ങളിലും പ്രാരംഭ വോട്ടെടുപ്പ് ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ഇതിനകം പുറത്ത് വന്ന അഭിപ്രായ സര്‍വ്വേകളില്‍ എല്ലാം ജോ ബൈഡന്‍ നിലവിലെ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനേക്കാളും ഏകദേശം 9 പോയിന്റോളം മുന്നിലാണ്. കൊവിഡ് മുക്തനായതിന് ശേഷം ട്രംപ് പ്രചാരണ പരിപാടികളില്‍ വീണ്ടും സജീവമായിരിക്കുകയാണ്. നവംബര്‍ മൂന്നിനാണ് നിര്‍ണായകമായ അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ്

English summary
Barack Obama to campaign for Joe Biden and Kamala Harris in US presidential polls 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X