Get Updates
Get notified of breaking news, exclusive insights, and must-see stories!

വിരലുകള്‍ മുറിക്കും, കണ്ണ് കുത്തിപ്പുറത്തെടുക്കും, ചെവി അറുക്കും... ദമ്പതിമാര്‍ നേരിട്ട ദുരന്തം

കെന്റ്(ഇംഗ്ലണ്ട്): നീണ്ട രണ്ട് മണിക്കൂറുകള്‍...ജോണ്‍ ബുസ് വെല്‍ എന്ന 66 കാരനും ഭാര്യ ജാനിസ് എന്ന് 64 കാരിയും അനുഭവിച്ചത് ജീവിതത്തില്‍ ആരും ഒരിക്കലും ആഗ്രഹിക്കാത്ത കാര്യങ്ങളായിരുന്നു. അതി ക്രൂരമായ പീഡനം. അതും പണത്തിന് വേണ്ടി മാത്രം.

മോഷ്ടാക്കള്‍ തങ്ങളുടെ ഇരകളോട് ഒരു തരത്തിലും ഉള്ള ദയാവായ്പുകള്‍ പ്രകടിപ്പിക്കാറില്ല. എന്നാല്‍ ജോണിനോടും ജാനിസിനോടും ആ യുവാക്കള്‍ കാണിച്ച കാര്യങ്ങള്‍ ആര്‍ക്കും നെഞ്ചിടിപ്പോടെയല്ലാതെ കേള്‍ക്കാന്‍ കഴിയില്ല.

മോഷണം നടത്തിയതിന് ശേഷം ആ പണം കൊണ്ട് ഉല്ലാസ യാത്ര നടത്തിയ രണ്ട് ചെറുപ്പക്കാരെ വിമാനത്തില്‍ നിന്ന് പിടിച്ചിറക്കിയാണ് അറസ്റ്റ് ചെയ്തത്. എന്താണ് അവിടെ സംഭവിച്ചത്.

കേസി ആഡംസും ഡാനിയെല്‍ വെല്ലേസും

ഇവരാണ് ആ രണ്ട് ചെറുപ്പക്കാരായ മോഷ്ടാക്കള്‍. ഒരാള്‍ക്ക് പ്രായം 34, മറ്റൊരാള്‍ക്ക് 33. കൊടും ക്രൂരതയാണ് ഇവര്‍ വൃദ്ധ ദമ്പതിമാരോട് ചെയ്തത്.

വീട്ടിലിരിക്കുമ്പോള്‍

ജോണ്‍ വീട്ടിലിരുന്ന് ടിവി കാണുകയായിരുന്നു, ജാനിസ് തങ്ങളുടെ കൊച്ചുമകനുള്ള കുപ്പായം തുന്നിക്കൊണ്ടിരുന്നു. അപ്പോഴാണ് ആ രണ്ട് മോഷ്ടാക്കള്‍ വീട്ടിലേക്ക് ഇരച്ച് കയറിയത്.

കെട്ടിയിട്ട് പീഡനം

ജോണിനേയും ജാനിസിനേയും രണ്ട് പേര്‍ ചേര്‍ന്ന് കെട്ടിയിട്ടു. അതിന് ശേഷം അരങ്ങേറിയത് ക്രൂരമായ ശാരീരിക മാനസി പീഡനങ്ങളായിരുന്നു.

തിളച്ച വെള്ളം

ജാനിസിന്റെ തലയില്‍ രണ്ട് കെറ്റില്‍ തിളച്ച വെള്ളമാണ് അക്രമികളായ മോഷ്ടാക്കള്‍ ഒഴിച്ചത്. മുഖത്തേക്ക് പലതവണ ആഞ്ഞടിക്കുകയും ചെയ്തു. ജോണിന്റെ ശരീരത്തില്‍ ഒരു തവണയും

വിരലുകള്‍ മുറിച്ചെടുക്കുമെന്ന്

ഇതുകൊണ്ടൊന്നും അവര്‍ അവസാനിപ്പിച്ചില്ല. ജാനിസിന്റെ വിരലുകള്‍ മുറിച്ചെടുക്കുമെന്നും കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നും ഭീഷണിപ്പെടുത്തി.

ചെവി അറുത്തെടുക്കും

ക്രൂരമായ പീഡനമാണ് ജോണിന് നേരിടേണ്ടി വന്നത്. മുഖത്തേക്ക് പലതവണ ഇടിച്ചു. ചെവി മുറിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തി.

എല്ലാം അതിന് വേണ്ടി

സേഫിന്റെ രഹസ്യ നമ്പര്‍ കിട്ടുന്നതിന് വേണ്ടി ആയിരുന്നു ഇതെല്ലാം ചെയ്തത്. പണം സ്വന്തമാക്കിയ ശേഷം ഇരുവരും കടന്നുകളയുകയും ചെയ്തു.

എത്ര രൂപ?

അമ്പതിനായിരം പൗണ്ട് ആണ് അന്ന് അവര്‍ തട്ടിയെടുത്തത്. ഇവര്‍ക്കൊപ്പം മൂന്നാമതൊരാള്‍ കൂടി ഉണ്ടായിരുന്നു. എന്നാല്‍ അയാളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+