കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറ് മറയ്ക്കല്‍ അല്ല, മാറ് തുറക്കല്‍ സമരവുമായി സ്ത്രീകള്‍

  • By Aswathi
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: താഴ്ന്ന ജാതിക്കാര്‍ മാറു മറയ്ക്കുന്നതിനു മുലക്കരം ചുമത്തിയിരുന്നതില്‍ പ്രതിഷേധിച്ച് മുല മുറിച്ച് രക്തം വാര്‍ന്നു മരിച്ച നങ്ങേലിയെന്ന ചേര്‍ത്തലക്കാരി കേരളത്തിന്റെ ചരിത്രത്തില്‍ എക്കാലവും ധീരവനിത തന്നെയാണ്. അപ്പോള്‍ പിന്നെ മാറു മറയ്ക്കാതിരിക്കാന്‍ വേണ്ടി ന്യൂയോര്‍ക്കില്‍ സമരം നടത്തുന്ന വനിതകളോ???

പുരുഷന്മാര്‍ക്ക് മേല്‍ വസ്ത്രം ധരിക്കാതിരിക്കാന്‍ അവകാശമുണ്ടെങ്കില്‍ തങ്ങള്‍ക്കും അത് വേണം എന്ന ആവശ്യവുമായി ന്യൂയോര്‍ക്കില്‍ വനിതകള്‍ നടത്തുന്ന 'ടോപ് ലെസ്സ്' പരേഡിന് പുരുഷന്മാരുടെയും പിന്തുണയുണ്ട്. ന്യൂയോര്‍ക്കിലെ ബ്രായന്റ് പാര്‍ക്കിലെ ടൈംസ്‌ക്വയറില്‍ നടന്ന പരേഡില്‍ മേല്‍വസ്ത്രം ധിരിക്കാതെ ആയിരത്തിലധികം സ്ത്രീകള്‍ പങ്കാളികളായി. സ്ത്രീകളോടു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ബ്രാ ധരിച്ചു പുരുഷന്‍മാരും പരേഡില്‍ പങ്കെടുത്തിരുന്നു.

topless-parade

അന്തര്‍ ദേശീയ ടഗോ ടോപ്പ് ലെസ്ട ദിനത്തിന്റെ ഭാഗമായാണ് പരേഡ്. മേല്‍വസ്ത്രം ധരിക്കാതെ പുരുഷന്മാര്‍ക്കു പൊതുസ്ഥലങ്ങളില്‍ പോകാമെങ്കില്‍ തങ്ങള്‍ക്കും അതാകാമെന്നു പരേഡിനെത്തിയ ഒരു യുവതി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ആഗോളതലത്തില്‍ പദ്ധതിയിട്ടിരിക്കുന്ന 60 പരേഡുകളില്‍ ആദ്യത്തേതാണ് ന്യൂയോര്‍ക്കിലേത്. തങ്ങളുടെ അവകാശങ്ങള്‍ വ്യക്തമാക്കുന്ന പ്ലാക്കാര്‍ഡുകളും ബാനറുകളും പിടിച്ചാണ് സ്ത്രീകള്‍ പരേഡില്‍ പങ്കെടുത്തത്.

1992 ല്‍ അമേരിക്കയിലാണ് ടോപ് ലെസ്സ് റൈറ്റിനുവേണ്ടി സ്ത്രീകള്‍ ആദ്യം സമരങ്ങളുമായി തെരുവിലേക്കിറങ്ങിയത്. ചിലയിടങ്ങളില്‍ സ്ത്രീകളുടെ ഈ അവകാശം നിയമപ്രകാരം അംഗീകരിക്കുകയും ചെയ്തിട്ടുണ്ടത്രെ. വര്‍ഷങ്ങള്‍ കൊണ്ട് ഈ തരംഗം ലോകം മുഴുവന്‍ വ്യാപിക്കുകയായിരുന്നു. മാറിടം പ്രദര്‍ശിപ്പിക്കുന്നതിനെ അശ്ലീലമായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കുകയെന്നതാണ് സംഘടനയുടെ ലക്ഷ്യം.

English summary
Sunday was the seventh annual International Go Topless Day and women around the world marched topless in support of women's rights.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X