അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്, ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം, മൂന്ന് പേര്‍ കൊല്ലപ്പെട്ടു
വാഷിങ്ടണ്‍: അമേരിയ്ക്കയില്‍ വീണ്ടും പൊലീസിന് നേരെ വെടിവയ്പ്പ്. ലൂസിയാനയിലുണ്ടായ വെടിവയ്പ്പില്‍ മൂന്ന് പേര്‍ മരിച്ചു. ബാറ്റണ്‍ റഫ്, ലൂസിയാന എന്നിവിടങ്ങളില്‍ പുലര്‍ച്ചെയുണ്ടായ വെടിവയ്പ്പിലാണ് പൊലീസുകാര്‍ കൊല്ലപ്പെട്ടത്.

പൊലീസ് ആസ്ഥാനത്തിന് സമീപമുണ്ടായ വെടിവയ്പ്പില്‍ മൂന്ന് പൊലീസുകാര്‍ക്ക് പുറമെ ഏഴ് പേര്‍ക്കും പരിക്കേറ്റു. സംഭവ സ്ഥലം പൊലീസ് നിയന്ത്രണത്തിലാണ്. വെടിവയ്പ് നടത്തിയയാളെ ഇതുവരേയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല.
പ്രദേശവാസികള്‍ സൂക്ഷിയ്ക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കറുത്തവര്‍ഗക്കാരെ പൊലീസ് കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഡാലസില്‍ അക്രമി അഞ്ച് പൊലീസുകാരെ വെടിവച്ച് കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണം.
Read in English: Shooting in Louisiana: 3 cops dead


Click it and Unblock the Notifications