Get Updates
Get notified of breaking news, exclusive insights, and must-see stories!

അവതാരകയുടെ മാറിട പ്രദര്‍ശനം; ചാനല്‍ മാപ്പു പറഞ്ഞു

ലണ്ടന്‍: ജനപ്രിയ പരിപാടിയുടെ അവതാരക ടിവി പരിപാടിക്കിടെ മാറിട പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ ബിബിസി ഖേദം പ്രകടിപ്പിച്ചു. നിരവധിപേര്‍ അവതാരകയുടെ മാറിട പ്രദര്‍ശനത്തിനെതിരെ പ്രതികരിച്ചതോടെയാണ് ചാനല്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറായത്. 'ദ വണ്‍ ഷോ' എന്ന പരിപാടിയുടെ അവതാരക റിത്ത ഓറയാണ് വിവാദ നായിക.

കുടുംബപ്രേക്ഷകരെ മുന്‍നിര്‍ത്തിയുള്ള പരിപാടിയാണ് റീത്ത അവതരിപ്പിക്കുന്ന 'ദ വണ്‍ ഷോ' എന്ന സംഗീത മത്സര പരിപാടി. വൈകിട്ട് കുടുംബാംഗങ്ങളെല്ലാം ഒപ്പമിരുന്ന് കാണുന്ന പ്രധാന ടെലിവിഷന്‍ പരിപാടിയുമാണിത്. ആയതിനാല്‍ ഇത്തരം പരിപാടിക്കെത്തുമ്പോള്‍ മാന്യമായ വേഷം ധരിക്കണമെന്നാണ് ഒരുകൂട്ടം പ്രേക്ഷകര്‍ ആവശ്യപ്പെട്ടിരുന്നത്.

bbc

നാനൂറോളംപേര്‍ ടിവി പരിപാടിയുടെ പ്രതികരണത്തിലേക്ക് ഇതുസംബന്ധിച്ച് കത്തുകളയച്ചിരുന്നു. അവതാരകയുടെ വേഷം അസ്വസ്ഥതയുണ്ടാക്കുന്നെന്നാണ് ഇവരുടെ പ്രധാന പരാതി. പരാതി പരിഗണിച്ചാണ് സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ഇനി അത്തരം വേഷം ഉണ്ടാകില്ലെന്ന് ബിബിസി ഉറപ്പു നല്‍കുകയും ചെയ്തത്.

അതേസമയം, ലക്ഷക്കണക്കിന് പ്രേക്ഷകരുള്ള ഷോയുടെ കേവലം 400 പേര്‍ മാത്രമേ പരാതി പറഞ്ഞിട്ടുള്ളുവെന്നും ഖേദപ്രകടനം അനാവശ്യമായിരുന്നെന്നും ചിലര്‍ ട്വിറ്ററില്‍ പ്രതികരിച്ചു. തങ്ങളുടെ സംസ്‌കാരത്തിനനുസരിച്ച വേഷം തന്നെയാണ് അവര്‍ ധരിച്ചത്, അതില്‍ തെറ്റുകാണാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. പൊതുവേദികളില്‍ അമിത ശരീര പ്രദര്‍ശനം നടത്തി റിത്ത നേരത്തെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+