കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേലിന് മുന്നില്‍ ബിബിസിക്കും രക്ഷയില്ല

  • By Soorya Chandran
Google Oneindia Malayalam News

അഷ്‌കലോണ്‍: ഇസ്രായേലുകാര്‍ക്ക് ലോകത്ത് നടക്കുന്ന ഒന്നും വിഷയമല്ല. അവര്‍ക്ക് അവരുടെ കാര്യം മാത്രം.തങ്ങളുടെ ഒരു സൈനികന്‍ കൊല്ലപ്പെട്ടാല്‍, പിന്നെ പലസ്തീനില്‍ എത്രപേര്‍ കൊല്ലപ്പെടുന്നു എന്നത് അവര്‍ക്ക് പ്രശ്‌നമേ അല്ല.

ബിബിസി ആയാല്‍ എന്ത് സിഎന്‍എന്‍ ആയാല്‍ എന്ത് ... തങ്ങള്‍ക്കെതിരെയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ന് തോന്നിക്കഴിഞ്ഞാല്‍ ഇസ്രായേലുകാര്‍ പ്രതികരിക്കും. അതിന് സൈനികനാകണം എന്നൊന്നും ഇല്ല.

BBC Attack

കഴിഞ്ഞ ദിവസം ഇങ്ങനെ ഒരു സംഭവം ഉണ്ടായി. ബിബിസിക്ക് വേണ്ടി യുദ്ധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമ പ്രവര്‍ത്തകനെ ഇസ്രായേല്‍ പൗരന്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ക്യാമറക്ക് മുന്നില്‍ നിന്ന് തള്ളി മാറ്റുകയും ചെയ്തു.

ബിബിസി അറബികിന്റെ റിപ്പോര്‍ട്ടര്‍ ഫെറാസ് ഖത്തീബിനാണ് ഇസ്രായേലുകാരന്റെ ആക്രമണം നേരിടേണ്ടി വന്നത്. ഗാസ അതിര്‍ത്തിയിലെ അഷ്‌കലോണ്‍ പട്ടണത്തില്‍ നിന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയായിരുന്നു സംഭവം.

എന്ത് അക്രമം നടന്നാലും റിപ്പോര്‍ട്ടിങില്‍ നിന്ന് പിന്‍മാറാന്‍ പാടില്ലെന്നാണല്ലോ മാധ്യമ ധര്‍മം. ഫ്രെയിമില്‍ നിന്ന് തള്ളി മാറ്റപ്പെട്ടെങ്കിലും ഖത്തീബ് റിപ്പോര്‍ട്ടിങ് തുടര്‍ന്നു. അപ്പോഴേക്കും വാര്‍ത്താ സംഘത്തിലെ ബാക്കിയുള്ളവരെത്തി അക്രമിയെ സ്ഥലത്ത് നിന്ന് നീക്കി.

ഇസ്രായേലുകാരന്റെ അപ്രീതിക്ക് പാത്രമായെങ്കിലും ഫെറാസ് ഖത്തീബിനെ ഗാസയിലെ റിപ്പോര്‍ട്ടിങില്‍ നിന്ന് മാറ്റാന്‍ ബിബിസി തയ്യാറല്ല. ഇസ്രായേല്‍ ആയാലും ആരായാലും തങ്ങളുടെ ജോലി ചെയ്യാന്‍ തങ്ങള്‍ക്കറിയാം എന്നാണ് ബിബിസിയുടെ നിലപാട്.

<center><iframe width="100%" height="338" src="//www.youtube.com/embed/_EtJ31x6Xc4" frameborder="0" allowfullscreen></iframe></center>

English summary
BBC Arabic reporter attacked On Air by Israel citizen.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X