കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാറൂഖ് കോളേജിലെ വിവാദ വത്തക്കാ പരാമര്‍ശം അന്താരാഷ്ട്രതലത്തിലും ചര്‍ച്ച, വാര്‍ത്തയാക്കി ബിബിസി

ഡിവൈഎഫ്‌ഐ ജോയിന്റ് പി നിഖില്‍ ബിബിസി ഹിന്ദിയോട് പറഞ്ഞ കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

Google Oneindia Malayalam News

Recommended Video

cmsvideo
ഫാറൂഖ് കോളേജിലെ വത്തക്ക പരാമർശം BBCയിലും | Oneindia Malayalam

ലണ്ടന്‍: ഫാറൂഖ് കോളേജിലെ അധ്യാപകന്‍ പെണ്‍കുട്ടികളെ അശ്ലീലരീതിയില്‍ അപമാനിച്ച സംഭവം വാര്‍ത്തയാക്കി ബിബിസി. വിഷയം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിട്ടുണ്ടെന്നാണ് ഇതിലൂടെ മനസിലാവുന്നത്. വാര്‍ത്ത പുറത്തുവിട്ടത് ദൂള്‍ ന്യൂസാണെന്നും ഇതില്‍ പരാമര്‍ശമുണ്ട്. സ്ത്രീകളുടെ മാറിടത്തെ വത്തക്കയോട് ഉപമിച്ചത് കേരളത്തില്‍ വലിയ വിവാദം ഉണ്ടാക്കിയിട്ടുണ്ടെന്ന് ബിബിസി പറയുന്നു. അധ്യാപകന്റെ വിവാദപരാമര്‍ശത്തിന്റെ വീഡിയോ റെക്കോര്‍ഡിങ് പുറത്തുവിട്ടതിന്റെ മുഴുവന്‍ ക്രെഡിറ്റ് ദൂള്‍ ന്യൂസിനാണെന്നും ഇതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത തരംഗമായെന്നും പ്രതിഷേധത്തിന് കാരണമായെന്നും വാര്‍ത്തയിലുണ്ട്.

ഭാഷ മനുഷ്യന് ഒരു അതിരല്ല.. കേരളത്തിന്റെ 'ഹമാരി മലയാളം' മാതൃക ബിബിസിയില്‍ഭാഷ മനുഷ്യന് ഒരു അതിരല്ല.. കേരളത്തിന്റെ 'ഹമാരി മലയാളം' മാതൃക ബിബിസിയില്‍

1

പിന്നീടാണ് ഫാറൂഖ് കോളേജിലെ പ്രൊഫസര്‍ ജൗഹര്‍ മുനവ്വറാണ് വിവാദ പരാമര്‍ശം നടത്തിയതെന്ന് പറയുന്നത്. മുസ്ലീം പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെക്കുറിച്ചാണ് അധ്യാപകന്‍ അശ്ലീലസംഭാഷണം നടത്തിയെന്ന് ബിബിസി പറയുന്നുണ്ട്. നേരത്തെ പെണ്‍കുട്ടികളുടെ മാറിടം വത്തക്കയോട് ഉപമിച്ചിരുന്നു പ്രൊഫസര്‍. ഈ പെണ്‍കുട്ടികള്‍ ഷാള്‍ കൊണ്ട് മാറിടം മറയ്ക്കാതെ പ്രദര്‍ശിപ്പിച്ച് നടക്കുകയാണെന്നും അധ്യാപകന്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശം വിവാദമായതോടെ നടന്ന സമരങ്ങളെ കുറിച്ചും ബിബിസിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

2

കോഴിക്കോട് നഗരം സമരഭൂമിയായെന്നും വാര്‍ത്തയിലുണ്ട്. വിദ്യാര്‍ത്ഥി സംഘടനകള്‍ കൂട്ടമായെത്തി പ്രതിഷേധിച്ചെന്നും ബിബിസി പറയുന്നു. ഡിവൈഎഫ്‌ഐ ജോയിന്റ് പി നിഖില്‍ ബിബിസി ഹിന്ദിയോട് പറഞ്ഞ കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള ഇത്തരം ലൈംഗിക പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവില്ലെന്നായിരുന്നു നിഖില്‍ പറഞ്ഞത്. മാറിടം തുറന്ന് കാണിച്ചുള്ള ആരതി, റെഹാന ഫാത്തിമ എന്നിവരുടെ സമരത്തെയും വാര്‍ത്തയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇവരുടെ പ്രതികരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം ഇത്തരം സമരങ്ങളെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ എത്തിയിട്ടുണ്ടെന്ന് ബിബിസി പറഞ്ഞു.

ഫാറൂഖ്‌ കോളേജിൽ എസ്എഫ്ഐയുടെ വത്തക്കാ മാർച്ചും പ്രതിഷേധ ഹോളിയും; അണിനിരന്നത് നൂറിലധികം പെണ്‍കുട്ടികൾഫാറൂഖ്‌ കോളേജിൽ എസ്എഫ്ഐയുടെ വത്തക്കാ മാർച്ചും പ്രതിഷേധ ഹോളിയും; അണിനിരന്നത് നൂറിലധികം പെണ്‍കുട്ടികൾ

മാറിടം തുറന്ന് കാണിച്ച് വേറിട്ട സമരവുമായി ദിയ സന: ബത്തക്കയെ പരിഹസിച്ചവർക്ക് മാറിടം കൊണ്ട് മറുപടിമാറിടം തുറന്ന് കാണിച്ച് വേറിട്ട സമരവുമായി ദിയ സന: ബത്തക്കയെ പരിഹസിച്ചവർക്ക് മാറിടം കൊണ്ട് മറുപടി

English summary
bbc make news on farooq college professor controversial remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X