കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാര്‍ത്താ അവതരണത്തിന് ശേഷം നേരെ ലേബര്‍ റൂമിലേക്ക്; പിന്നീട് സംഭവിച്ചതെന്ത്?

തത്സമയ വാര്‍ത്താ അവതരണത്തിന് ശേഷം അവതാരിക നേരെ പോയത് ലേബര്‍ റൂമിലേക്ക്. ബിബിസി ചാനലില്‍ വാര്‍ത്താ അവതാരകയായ വിക്ടോറിയ ഫ്രിറ്റ്‌സാണ് ന്യൂസ് റൂമിന് ഇടവേള നല്‍കി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

Google Oneindia Malayalam News

തത്സമയ വാര്‍ത്താ അവതരണത്തിന് ശേഷം ന്യൂസ് റൂമില്‍ നിന്നും അവതാരിക നേരെ പോയത് ലേബര്‍ റൂമിലേക്ക്. ബിബിസി ചാനലില്‍ ബിസിനസ് വാര്‍ത്ത അവതരിപ്പിക്കുന്ന വിക്ടോറിയ ഫ്രിറ്റ്‌സ് ആണ് ചാനലില്‍ നിന്നും നേരെ ആശുപത്രിയിലേക്ക് ഓടിയത്. ഡിസംബര്‍ ആദ്യ വാരമാണ് ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കിയ പ്രസവ തീയതി. വാര്‍ത്ത അവതരിപ്പിക്കുന്നതിനായി ഓണ്‍ സ്‌ക്രീനില്‍ നില്‍ക്കുമ്പോഴാണ് പ്രസവ വേദന ആരംഭിച്ചത്. അവതരണത്തിനിടെ അനുഭവപ്പെട്ട വയറുവേദന സ്വാഭാവികമായ വേദനയാണെന്നു കരുതി കാര്യമാക്കിയില്ല. പിന്നീട് വേദനയുടെ തീവ്രത കൂടിയപ്പോഴാണ് കക്ഷിക്ക് കാര്യം മനസ്സിലായത്. പ്രസവ വേദനയുടെ തുടക്കമാണെന്ന് മനസ്സിലായെങ്കിലും വാര്‍ത്താ അവതരണം പൂര്‍ത്തിയാക്കിയാണ് ആശുപത്രിയിലേക്ക് പോയത്.

ആശുപത്രിയിലേക്ക് പോകുന്നതിനായി ഭര്‍ത്താവിനെ വിളിച്ചെങ്കിലും ഗതാഗതക്കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണെന്ന് മറുപടി ലഭിച്ചു. തുടര്‍ന്ന് സഹപ്രവര്‍ത്തകയായ സാലി നൂജെന്റിനോടൊപ്പമാണ് വിക്ടോറിയ ആശുപത്രിയിലേക്കെത്തിയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അടുത്ത ദിവസം ബിസിനസ് വാര്‍ത്ത അവതരിപ്പിക്കാനെത്തിയ അവതാരകയാണ് വിക്ടോറിയയുടെ പ്രസവ വിവരം ചാനലിലൂടെ ജനങ്ങളെ അറിയിച്ചത്.

Baby

വിക്ടോറിയ ട്വിറ്ററിലൂടെ ബിബിസി ബ്രേക്ക് ഫാസ്റ്റിന് നന്ദി അറിയിച്ചിട്ടുണ്ട്. വിക്ടോറിയയുടെയും കുഞ്ഞിന്റെയും ചിത്രം ബിബിസി ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ചാനലിലെ വാര്‍ത്തയെക്കാളും മികച്ച വാര്‍ത്തയായിരിക്കുകയാണ് വിക്ടോറിയയുടെ പ്രസവം.

English summary
A BBC presenter came close to giving birth live on air after going into labour moments after reading the news.Victoria Fritz, who reads the business news on BBC Breakfast, found herself being rushed to hospital after going into hospital while on set.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X