കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാരിസ്; ബിബിസി ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകന്‍ പൊട്ടിക്കരഞ്ഞു

  • By Anwar Sadath
Google Oneindia Malayalam News

പാരിസ്: വെള്ളിയാഴ്ച പാരീസിലുണ്ടായ തീവ്രവാദി ആക്രമണത്തെക്കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുനതിനിടെ ബിബിസി മാധ്യമപ്രവര്‍ത്തകന്‍ പൊട്ടിക്കരഞ്ഞു. ചൊവ്വാഴ്ച ബിബിസി ബ്രേക്ക്ഫാസ്റ്റ് ന്യൂസിനിടെയായിരുന്നു സംഭവം. വാചകങ്ങള്‍ ഇടയ്ക്ക് നിര്‍ത്തുകയും കാമറയില്‍ നിന്നും റിപ്പോര്‍ട്ടര്‍ മുഖം മാറ്റി പൊട്ടിക്കരയുകയുമായിരുന്നു.

20 വര്‍ഷമായി ബിബിസിക്കുവേണ്ടി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന ഗ്രഹാം സാറ്റ്ചല്‍ ആയിരുന്നു റിപ്പോര്‍ട്ടര്‍. മൂന്നുമക്കളുടെ പിതാവുകൂടിയായ ഗ്രഹാമിന് റിപ്പോര്‍ട്ടിനിടെ വാക്കുകള്‍ ഇടറുകയും തുടര്‍ന്ന് ക്യാമറയില്‍ നിന്നു മുഖം മാറ്റുകയും ചെയ്തു. സെക്കന്റുകളുടെ ഇടവേളയ്ക്കുശേഷം അദ്ദേഹം മുഖമുയര്‍ത്തി റിപ്പോര്‍ട്ട് അവസാനിപ്പിക്കുകയായിരുന്നു.

paris-reporter

ലൈവ് വാര്‍ത്ത ആയതുകൊണ്ടുതന്നെ ലോകത്തെ കോടിക്കണക്കിന് ആളുകള്‍ ഗ്രഹാം കണ്ണീരണിയുന്നത് നേരില്‍ക്കണ്ടു. അല്‍പ സമയത്തിനുള്ളില്‍ തന്നെ ട്വിറ്ററില്‍ ഗ്രഹാമിന് പിന്തുണയുമായി ഇവര്‍ കുറിപ്പുകളുമിട്ടു. സത്യസന്ധനായ റിപ്പോര്‍ട്ടറാണ് താനെന്ന് ഒരിക്കല്‍ക്കൂടി ഗ്രഹാം തെളിയിച്ചിരിക്കുകയാണെന്ന് ഒരാള്‍ ട്വിറ്ററില്‍ പ്രതികരിച്ചു. ഗ്രഹാമിന്റെ കണ്ണീര്‍ ടിവി കണ്ടുകൊണ്ടിരിക്കുന്നവരെക്കൂടി കണ്ണീരിലാഴ്ത്തിയെന്നും പലരും ട്വിറ്ററിലൂടെ പറഞ്ഞു.

ഐഎസ് തീവ്രവാദികള്‍ വെള്ളിയാഴ്ച പാരീസില്‍ നടത്തിയ ആക്രമണത്തില്‍ 130 അധികംപേര്‍ മരിച്ചതായാണ് കണക്ക്. രാത്രി നഗരത്തില്‍ ആഘോഷിക്കാനിറങ്ങിയവരെ തുരുതുരെ വെടിവെച്ചും ചാവേറുകളായി പൊട്ടിത്തെറിച്ചുമാണ് തീവ്രവാദികള്‍ ആക്രമിച്ചത്. ഫ്രാന്‍സ് കണ്ട ഏറ്റവും വലിയ തീവ്രവാദി ആക്രമണമായിരുന്നു പാരിസിലുണ്ടായത്.

English summary
BBC reporter Graham Satchell breaks down in tears during live report from paris
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X